സോളാറിൽ AC എങ്ങനെ പ്രവർത്തിപ്പിക്കാം

Spread the love

ഇന്ന് മിക്ക വീടുകളിലും സോളാർ സിസ്റ്റം ഉപയോഗിച്ചുകൊണ്ടുള്ള വൈദ്യുതി ഉൽപാദനം നടക്കുന്നുണ്ട്. ഉയർന്നുകൊണ്ടിരിക്കുന്ന കറണ്ട് ബിൽ ആണ് എല്ലാവരെയും സോളാർ സിസ്റ്റത്തിലേക്ക് ആകർഷിക്കുന്നത്. എന്നാൽ പലർക്കും നിലവിലുള്ള സംശയമാണ് ഒരു DC inverter എയർ കണ്ടീഷണർ സോളാർ സിസ്റ്റത്തിൽ വർക്ക് ചെയ്യാൻ സാധിക്കുമോ എന്നത്. ഇൻവെർട്ടർ എയർകണ്ടീഷണറുകൾ എങ്ങിനെ സോളാർ സിസ്റ്റം ഉപയോഗിച്ചുകൊണ്ട് വർക്ക് ചെയ്യിപ്പിക്കാം എന്നാണ് ഇന്ന് നമ്മൾ പറയാൻ പോകുന്നത്.

സോളാർ എനർജി ഉപയോഗിച്ചുകൊണ്ട് AC വർക്ക് ചെയ്യാൻ സാധിക്കുമോ?

ഇതിന്റെ ഉത്തരം തീർച്ചയായും വർക്ക് ചെയ്യിപ്പിക്കാം എന്നതുതന്നെയാണ്.ഇന്ന് AC ഉപയോഗിക്കാത്ത വീടുകൾ വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഓരോ മാസവും വരുന്ന കറണ്ട് ബില്ലിലും അതിന്റെ വ്യത്യാസം കാണാവുന്നതാണ്. സാധാരണ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഒരു എയർ കണ്ടീഷന് വളരെയധികം വൈദ്യുതി ആവശ്യമായി വരുന്നു. ഈ ഒരു സാഹചര്യത്തിൽ ഡിസി ഇൻവർട്ടർ എ സി ഉപയോഗിക്കുകയാണെങ്കിൽ അത് വൈദ്യുത ഉപഭോഗം കുറയ്ക്കുന്നതിനാൽ കുറച്ചുകൂടി നല്ലതാണ്.എന്നാൽ സോളാർ സിസ്റ്റത്തിനു കീഴിൽ ഒരു എയർകണ്ടീഷൻ വർക്ക് ചെയ്യണമെങ്കിൽ രണ്ടു മുതൽ മൂന്നു കിലോവാട്ട് വരെ സോളാർ എനർജി ഉത്പാദിപ്പിക്കപ്പെടുന്ന ഒരു ഇൻവെർട്ടർ സിസ്റ്റം ആവശ്യമാണ്.

ഇനി മാസം വൈദുതി ബില്ല് അടക്കേണ്ടതില്ല കെ സ് ഇ ബി ഇങ്ങോട്ട് പൈസ തരും

നിങ്ങൾ ഉപയോഗിക്കുന്ന ഏസിയുടെ പവറിന് അനുസരിച്ച് രണ്ടു മുതൽ മൂന്നു വരെ കിലോവാട്ട് അതല്ലെങ്കിൽ അതിനുമുകളിൽ സോളാർ എനർജി ലഭിക്കുന്ന രീതിയിൽ ഉള്ള ഇൻവെർട്ടറുകൾ ആണ് കണക്ട് ചെയ്യേണ്ടത്.രണ്ട് കിലോ വാട്ട് പവർ ഉള്ള ഒരു സിസ്റ്റം ഉപയോഗിച്ച് one ടൺ AC വളരെ എളുപ്പത്തിൽ നിങ്ങൾക്ക് പ്രവർത്തിപ്പിക്കാവുന്നതാണ്.

Also Read  A/C ഒരു ദിവസം ഉപയോഗിച്ചാൽ എത്ര രൂപയുടെ വൈദുതി ചിലവാകും എ സി വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കും ഉപകാരപ്രദം

ഒരു AC പ്രവർത്തിക്കുന്ന രീതിയിലുള്ള സോളാർ സിസ്റ്റത്തിനു വരുന്ന ചിലവ് എത്രയാണ്?

സോളാർ പാനലുകൾ, ചാർജ്ജ് കൺട്രോളർ,ബാറ്ററി, ഇൻവെർട്ടർഎന്നിവ അടങ്ങിയതാണ് ഒരു സോളാർ സിസ്റ്റം. ഇതിൽ സോളാർപാനലുകൾക്കാ ണ് ഏറ്റവുമധികം ചിലവ് വരുന്നത്.300w ഇലക്ട്രിസിറ്റി പ്രൊഡ്യൂസ് ചെയ്യുന്ന ഒരു സോളാർ പാനൽ സ്ഥാപിക്കണമെങ്കിൽ ഏകദേശം 18000 രൂപയുടെ അടുത്താണ് ചിലവ് വരുന്നത്.അങ്ങിനെ നോക്കുമ്പോൾ ഒരു എയർകണ്ടീഷണർ വർക്ക് ചെയ്യണമെങ്കിൽ 2 കിലോ വോൾട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഒരു സോളാർ സിസ്റ്റം നിർമ്മിക്കുന്നതിന് 7 പാനലുകൾ എന്ന കണക്കിൽ ഏകദേശം നിങ്ങൾക്ക് ചിലവായി വരുന്നത് 126000 രൂപയാണ്. ഇത് പാനലുകൾ നിർമ്മിക്കുന്നതിന് മാത്രം ആവശ്യമായ തുകയാണ്.

Also Read  വൻ വിലക്കുറവിൽ മുട്ട വിരിയിക്കുന്ന യന്ത്രം | വീഡിയോ കാണാം

ഇതുകൂടാതെ ബാറ്ററി ഇൻവെർട്ടർ എന്നിവകൂടി ഘടിപ്പിക്കുന്നതിന് ഏകദേശം രണ്ട് ലക്ഷം മുതൽ 3 ലക്ഷം രൂപ വരെ ചിലവ് പ്രതീക്ഷിക്കാവുന്നതാണ്.നിങ്ങൾ ഉപയോഗിക്കുന്ന എസിയുടെ പവറിനു അനുസരിച്ച് പാനലുകളുടെ കപ്പാസിറ്റിയും കൂട്ടേണ്ടതായി വരും.എന്നാൽ ഇത്തരത്തിൽ കൂടിയ കപ്പാസിറ്റിയിൽ പാനലുകൾ നിർമിക്കുകയാണെങ്കിൽ AC മാത്രമല്ല ലൈറ്റുകൾ,TV,ഫാൻ എന്നു തുടങ്ങി ചെറിയ ഉപകരണങ്ങളും പ്രവർത്തിപ്പിക്കാവുന്നതാണ്.

കൂടുതൽ തുക ചിലവാക്കി സോളാർ സിസ്റ്റം നിർമിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് AC സോളാർ എനർജി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്നതാണ്. എന്നാൽ ഗ്രിഡ് കണക്ടഡ് സോളാർപാനലുകൾ ആണ് നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ കുറച്ചുകൂടി നല്ല രീതിയിൽ വൈദ്യുതി പ്രയോജനപ്പെടുത്തുന്നതിന് സഹായിക്കുന്നു.സാധാരണ രീതിയിൽ ആണ് സോളാർ സിസ്റ്റം നിർമ്മിക്കുന്നത് എങ്കിൽ കൃത്യമായ അളവിൽ വൈദ്യുതി ലഭിക്കണമെന്നില്ല. എന്നാൽ ഒരു ഗ്രീഡ് കൂടി സ്ഥാപിക്കുകയാണെങ്കിൽ പവർകട്ട് സമയത്തും കൂടുതൽ നേരം വൈദ്യുതി ലഭിക്കുന്നതാണ്.


Spread the love

Leave a Comment