കേരള പോലീസിന്റെ എല്ലാ സെർവീസുകൾ ലഭിക്കുന്ന ആപ്പ്

Spread the love

ദിനംപ്രതി കുറ്റകൃത്യങ്ങൾ കൂടി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കേരള പോലീസിന്റെ എല്ലാ സർവീസുകളും ഒരു ആപ്പ് വഴി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയിരിക്കുന്ന ആപ്പാണ് POL APP. ഏതൊരു സാധാരണക്കാരനും വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ ആപ്പ് ഡിസൈൻ ചെയ്തിട്ടുള്ളത്. നിങ്ങളുടെ ഫോണിൽ POL APP എങ്ങനെ ഡൗൺലോഡ് ചെയ്തു ഉപയോഗിക്കണം എന്ന് നോക്കാം.

ആദ്യമായി ഫോണിന്റെ പ്ലേസ്റ്റോറിൽ കയറി POL APP എന്ന അടിച്ചു കൊടുക്കുക. ഇപ്പോൾ സ്ക്രീനിൽ POL APP( ഒഫീഷ്യൽ ആപ്പ് ഓഫ് കേരള പോലീസ്) എന്ന് കാണാവുന്നതാണ്. ശേഷം ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് എടുക്കുക. ഡൗൺലോഡ് ചെയ്ത ശേഷം ഓപ്പൺ ചെയ്യുമ്പോൾ ഫോൺ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.

പോലീസ് കോൺസ്റ്റബിൾ ജോലി നേടാം

ഇപ്പോൾ നിങ്ങൾ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ ഒരു OTP ലഭിക്കുന്നതായിരിക്കും. ആ ഒടിപി ഉപയോഗിച്ച് അക്കൗണ്ട് വെരിഫൈ ചെയ്യാവുന്നതാണ്. ശേഷം നിങ്ങൾക്ക് ആപ്പ് ഓപ്പൺ ചെയ്തു കഴിഞ്ഞാൽ കേരള പോലീസിന്റെ ലോഗോ മുകൾഭാഗത്തായി കാണാവുന്നതാണ്. അതിനു താഴെയായി ഇടതുവശത്ത് ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷൻ കാണാവുന്നതാണ്. റൈറ്റ് സൈഡിൽ ആയി നിങ്ങൾ ഇപ്പോൾ ഏതു പോലീസ് സ്റ്റേഷൻ പരിധിയിലാണോ അത് കാണാവുന്നതാണ്. ഈ ആപ്പ് പ്രധാനമായും 27 സർവീസുകളാണ് നൽകുന്നത്.

വാട്സാപ്പ്  ഉണ്ടോ ഇനി പണം അയക്കാൻ എന്ത് എളുപ്പം

ഏറ്റവും താഴെയുള്ള സർവീസ് ബട്ടൺ ക്ലിക്ക് ചെയ്താൽ എമർജൻസി സർവീസസിൽ രണ്ട് ബട്ടൺ നൽകിയിട്ടുണ്ട്.SOS,112 എന്നിവയാണ് ഈ ബട്ടനുകൾ. അടിയന്തരമായ ഘട്ടങ്ങളിലാണ് ഈ സർവീസുകൾ ഉപയോഗപ്പെടുത്തേണ്ടത്. SOS ബട്ടൺ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ നിങ്ങൾ ഇപ്പോൾ നിൽക്കുന്ന സ്ഥലത്ത് നിന്നുള്ള ലൊക്കേഷൻ,15 സെക്കൻഡ് വീഡിയോ, ഒരു മെസേജ് എന്നിവ സഹിതം എമർജൻസി സപ്പോർട്ട് സിസ്റ്റത്തിലേക്ക് എത്തുകയും ഉടൻതന്നെ ആവശ്യമായ സഹായം നൽകുന്നതുമാണ്.

Also Read  എങ്ങനെയാണ് പൈലറ്റ് വഴി മനസ്സിലാക്കുന്നത് | വീഡിയോ കാണാം

112 ഓൾ ഇന്ത്യ എമർജൻസി സിസ്റ്റത്തിനാണ് നൽകിയിട്ടുള്ളത്. അടിയന്തര ഘട്ടങ്ങളിൽ ഈ നമ്പറും ഉപയോഗപ്പെടുത്താവുന്നതാണ്. സിറ്റിസൺ സേഫ്റ്റി ആണ് അടുത്ത സർവീസ്. ട്രാക്ക് മൈ ട്രിപ്പ്‌ തിരഞ്ഞെടുത്താൽ നിങ്ങൾ പോകുന്ന സ്ഥലത്തെ പറ്റിയുള്ള ഡീറ്റെയിൽസ് നിങ്ങൾക്ക് വേണ്ടപ്പെട്ട മൂന്ന് ആൾക്കാരുമായി ഷെയർ ചെയ്യാവുന്നതാണ്.

ഡ്രൈവിംഗ് ലൈസൻസും ആ ർ സി ബുക്കും ഇനി കയ്യിൽ കരുതേണ്ടതില്ല

ഇതു കൂടാതെ ഡ്രൈവറുടെ ഫോട്ടോ സഹിതം ഡീറ്റെയിൽസ് എന്നിവ നൽകുകയാണെങ്കിൽ വളരെ പെട്ടെന്നുതന്നെ SOS സർവീസും ഉപയോഗപ്പെടുത്താവുന്നതാണ്. LOCKED HOUSE സർവീസ് ഉപയോഗപ്പെടുത്തി നിങ്ങളുടെ വീടിന് ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നിന്നും ഒരു പ്രത്യേക ശ്രദ്ധ ലഭിക്കുന്നതായിരിക്കും.

Also Read  A/C ഒരു ദിവസം ഉപയോഗിച്ചാൽ എത്ര രൂപയുടെ വൈദുതി ചിലവാകും എ സി വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കും ഉപകാരപ്രദം

abundant child, women, citizen എന്നീ സർവീസുകൾ ഉപയോഗപ്പെടുത്തി മുകളിൽ പറഞ്ഞ മൂന്ന് വിഭാഗക്കാരിൽ ആരെയും നിസ്സഹായാവസ്ഥയിൽകണ്ടാൽ അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാവുന്നതാണ്. ഇതു കൂടാതെ സീനിയർ സിറ്റിസൺ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേക സർവീസുകളും ലഭ്യമാണ്.

ഓൺലൈനിൽ നിന്ന് കുറഞ്ഞ പൈസക്ക് എങ്ങനെ സാധനം വാങ്ങാം

സിറ്റിസൺ സർവീസിൽ പോലീസ് സ്റ്റേഷൻ തിരഞ്ഞെടുത്താൽ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളുടെയും വിവരം ലഭ്യമാണ്.FIR Download ഉപയോഗിച്ച് കേസിന്റെ എഫ്ഐആർ വേണമെങ്കിലും നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. കോണ്ടാക്ടിൽ എല്ലാ പോലീസ് ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പർ, ഇ മെയിൽ ഐഡി എന്നീ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും അത്യാവശ്യഘട്ടത്തിൽ ഉപയോഗപ്പെടുത്താവുന്നതാണ്. പാസ്പോർട്ടിന് അപ്ലൈ ചെയ്തവർക്ക് അതിന്റെ സ്റ്റാറ്റസ് അറിയുന്നതിന് വേണ്ടി പാസ്പോർട്ട് വെരിഫിക്കേഷൻ ഉപയോഗപ്പെടുത്താവുന്നതാണ്.

Also Read  ഇൻവെർട്ടർ എ.സി നോൺ ഇൻവെർട്ടർ എ.സി തമ്മിലുള്ള വിത്യാസം

സ്ത്രീകൾക്കും കുട്ടികൾക്കും SHO ആയിട്ട് ബന്ധപ്പെടുന്നതിനായി അപ്പോയ്ന്റ്മെന്റ് ഫോർ വുമൺ ആൻഡ് ചൈൽഡ് ഉപയോഗപ്പെടുത്താവുന്നതാണ്. മൈക്ക് സാങ്ഷൻ, പോലീസ് ക്ലിയറൻസ് ആയിട്ടുള്ള മറ്റു സർവീസുകൾക്കുള്ള ചാർജുകൾ എന്നിവയെല്ലാം പേയ്‌മെന്റ് നടത്തുന്നതിന് payment ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്. ഇന്റർനെറ്റ്,സൈബർ സെക്യൂരിറ്റി എന്നിവയ്ക്ക് ഇൻഫർമേഷൻ സർവീസ് ഉപയോഗപ്പെടുത്താം. REPORT TO US തിരഞ്ഞെടുത്ത് നിങ്ങളുടെ കൺമുന്നിൽ കാണുന്ന ഏതൊരു കുറ്റകൃത്യവും വീഡിയോ എടുത്ത് പോലീസിന് അയക്കാവുന്നതാണ്.

ഓപ്പറേഷന്‍ പി ഹണ്ട് | ഫോണിൽ ചെയ്യരുതാത്ത കാര്യം പോലീസ് അറിയിപ്പ്

റിപ്പോർട്ട് സൈബർ ഫ്രോഡ് ഉപയോഗിച്ച് ഫ്രോഡ് ആയി വരുന്ന സൈബർ കോളുകൾ മെസ്സേജുകൾ എന്നിവയ്ക്കെതിരെയുള്ള സഹായങ്ങൾ തേടാവുന്നതാണ്.ഷെയർ ഇൻഫോർമേഷൻ അനോണിമസ്‌ലി ഉപയോഗിച്ച് പോലീസിന് ഉപയോഗപ്പെടുന്ന ഇൻഫർമേഷൻ നുകൾ കൈമാറ്റം ചെയ്യാവുന്നതാണ്. ഇതിൽ നിങ്ങളുടെ ഐഡന്റിറ്റി വ്യക്തമാക്കേണ്ട ആവശ്യമില്ല.നിങ്ങളുടെ സ്വന്തം സുരക്ഷയ്ക്ക് വേണ്ടിയും മറ്റുള്ളവരുടെ സുരക്ഷയ്ക്ക് വേണ്ടിയും തീർച്ചയായും ഈ വിവരം ഷെയർ ചെയ്യുക.

DOWNLOAD LINKS
Download fore android [maxbutton id=”1″ url=”https://play.google.com/store/apps/details?id=com.keralapolice&hl=en” text=”DOWNLOAD NOW” ]
Download Fore IOS [maxbutton id=”1″ url=”https://apps.apple.com/il/app/pol-app-kerala-police/id1500016489″ text=”DOWNLOAD NOW ” ]

Spread the love

Leave a Comment

You cannot copy content of this page