ഗൂഗിൾ മാപ് ഇനി മലയാളത്തിൽ വഴി പറഞ്ഞു തരും | വിഡിയോ കാണാം

Spread the love

ഇന്നത്തെ കാലത്ത് ഏതൊരു വ്യക്തിയും വഴി അറിയില്ലെങ്കിൽ ആദ്യം എടുത്ത് നോക്കുന്നത് ഗൂഗിൾ മാപ്പ് തന്നെയായിരിക്കും. എവിടെ പോകണം എങ്ങനെ പോകണം തുടങ്ങി നിരവധി ഫീച്ചേഴ്സാണ് ഗൂഗിൾ മാപ്പിൽ ഉള്ളത്‌.പൊതുവെ ഗൂഗിൾ മാപ്പ് നൽകുന്ന നിർദേശങ്ങൾ ഇംഗ്ലീഷിലാണ്. പലർക്കും വിദ്യാഭ്യാസം കുറവായത് കൊണ്ട് ചിലപ്പോൾ ഇംഗ്ലീഷ് മനസിലാക്കാൻ സാധിക്കാതെ വരും.

എന്നാൽ ഇതിനു ഒരു പരിഹാരമായിട്ടാണ് ഇവിടെ നോക്കാൻ പോകുന്നത്. ഗൂഗിൾ മാപ്പ് നിർദേശങ്ങൾ നൽകുന്നത് ഇംഗ്ലീഷിൽ മാത്രമല്ല മലയാളം, തമിഴ്, തെലുങ്ക്, ഗുജറാത്തി തുടങ്ങി നിരവധി ഭാക്ഷകളിലും നിർദേശങ്ങൾ നൽകാൻ സാധിക്കുന്നതാണ്. ഈ ഫീച്ചേഴ്സ് വന്നിട്ട് കൂറേ നാളായിയെങ്കിലും ഇന്നും പലർക്കും ഇതിനെ കുറിച്ച് അറിയില്ല എന്നതാണ് സത്യം.

Also Read  ഫാനിനെ സ്മാർട്ടാക്കി വൈദ്യുതി ലാഭിക്കാം

ഏതൊരു ഒരാൾക്കും സുഖകരമായിട്ട് മലയാളം ഭാക്ഷയിലേക്ക് മാറ്റാൻ സാധിക്കുന്നതാണ്.ഇതിന് ഗൂഗിൾ മാപ്പിന്റെ സെറ്റിങ്സിൽ ഭാക്ഷ മാത്രം മാറ്റിയാൽ മതിയാകും. അതിനു ആദ്യം തന്നെ സെറ്റിങ്സിൽ കയറിയതിനു ശേഷം നാവിഗേഷൻ എന്ന ഓപ്ഷൻ കാണാൻ സാധിക്കും.അതിൽ ക്ലിക്ക് ചെയ്തതിനു ശേഷം വോയിസ്‌ സെലെക്ഷൻ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.അതിൽ ലാംഗ്വേജ് എന്ന ഓപ്ഷനിൽ ഏതൊരു ഭാക്ഷയിലേക്കും മാറ്റാൻ സാധിക്കുന്നതാണ്.

മലയാളം തമിഴ് അടക്കം നിരവധി ഭാക്ഷകൾ അതിൽ കാണാൻ സാധിക്കുന്നതാണ്.ഇംഗ്ലീഷ് പരിജ്ഞാനം കുറവ് മൂലമാണ് ഗൂഗിൾ കമ്പനി ഇത്തരത്തിലുള്ള ഫീച്ചർസ് നിലവിൽ കൊണ്ടു വന്നത്.2018ലാണ് ഗൂഗിൾ ഇത് അവതരിപ്പിക്കുന്നത്.കൂടാതെ നിരവധി ടൂളുകൾ ഇതിനോടകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

Also Read  വീട്ടിലെ വൈദുതി ബിൽ കുറക്കാൻ ഇവൻ മതി - മെക്കോ എനർജി മീറ്റർ


Spread the love

Leave a Comment