കൊറോണ വന്നതോടെ നിരവധി പ്രവാസികളുടെയും മറ്റ് സാധാരണ ജീവനക്കാരുടെയും ജോലി നഷ്ടപെട്ടിരുന്നു. പലരും ബിസിനെസ്സ് മേഖലയിലേക്ക് തിരിഞ്ഞു കൊണ്ടിരിക്കുകയാണ്. പലർക്കും ബിസിനെസ് ചെയ്യാൻ ആഗ്രഹം ഉണ്ടെങ്കിലും ലോൺ അല്ലെങ്കിൽ വായ്പ ലഭിക്കാൻ പ്രയാസമാണ്. എന്നാൽ അത്തരത്തിലുള്ള ഒരു വായ്പയെ കുറിച്ചാണ് നോക്കാൻ പോകുന്നത്.
പ്രധാൻ മന്ത്രി മുദ്ര യോജന വഴി പത്ത് ലക്ഷം രൂപ വരെ ലോൺ ലഭ്യമാണ്.നോൺ ഫാമിംഗ്, ചെറുകിട സ്ഥാപനങ്ങൾ തുടങ്ങി നിരവധി മേഖലയിൽ ഈ മുദ്ര ലോൺ ലഭിക്കുന്നതാണ്.പല രീതിയിലുള്ള വിഭാഗങ്ങളാണ് ഇതിൽ ഉള്ളത്.
അതിലെ ആദ്യത്തെ ലോൺ ആൻ ശിശു ലോൺ.
ശിശു ലോൺ വഴി 50000 രൂപ വരെയുള്ള ലോണുകൾ ലഭ്യമാണ്. പക്ഷേ എല്ലാ വിഭാഗകാർക്കും ഈ വായ്പ ലഭിക്കില്ല. ബിസിനെസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും തുടങ്ങി കുറച്ചു കാലം കഴിഞ്ഞവർക്കും മാത്രമേ ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കുള്ളു.
അടുത്ത ലോൺ ആണ് കിഷോർ ലോൺ.
ഈ വായ്പ പദ്ദതി വഴി അഞ്ചു ലക്ഷം രൂപ വരെ ലഭിക്കുന്നതാണ്. എന്നാൽ ഇത് ബിസിനെസ് തുടങ്ങിയവർക്ക് മാത്രമാണ്. തുടങ്ങിയത് കൊണ്ട് കാര്യമില്ല അതിനെ നന്നായി മെച്ചപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമേ ഈ ലോണിന്റെ ഭാഗമാകുവാൻ സാധിക്കുകയുള്ളു.
അവസാനത്തെ വിഭാഗമാണ് തരുൺ ലോൺ.
ഇതിനു മറ്റൊരു പ്രത്യകതയാണ് ജാമ്യമായി ഒന്നും നൽകേണ്ടി ആവശ്യമില്ല എന്നതാണ്.വ്യക്തി സംരഭങ്ങൾക്ക്, സ്വയ സംരംഭങ്ങൾക്ക്, ലിമിറ്റെഡ് കമ്പനികൾ, പാർട്ണർഷിപ് തുടങ്ങിയവർക്ക് ഈ വായ്പ ലഭ്യമാണ്.മുദ്ര വായ്പ ലഭിക്കുന്നതിന് സമീപത്തുള്ള പൊതുമേഖല ബാങ്കിലോ അല്ലെങ്കിൽ ഷെഡ്യൂൾഡ് ബാങ്കിലോ സമീപിക്കുക.
ഇനി മുതൽ മുദ്ര പേപ്പർ ഇല്ല വീട്ടിൽ ഇരുന്ന് പ്രിന്റ് ചെയ്യാം പുതിയ മാറ്റം
പക്ഷേ നിലവിൽ വായ്പ എടുത്ത് കുടിശികയുള്ളവർക്ക് ഈ വായ്പയ്ക്ക് അർഹതയുള്ളവർ അല്ല.മുദ്ര ലോൺ അപേഷിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില ഐഡി പ്രൂഫാണ് ഇവിടെ നോക്കാൻ പോകുന്നത്. ആധാർ കാർഡ്, പാൻ കാർഡ്,പാസ്പോർട്ട്, ഡ്രൈവങ് ലൈസൻസ്, ഇതുകൂടാതെ മറ്റ് അഡ്രെസ്സ്, ബിസിനെസ്സ് പ്രൂഫ്ക്കൾ തുടങ്ങിയ അപേഷിക്കുന്നവർ സമർപ്പിക്കേണ്ടതാണ്.