നമ്മളെല്ലാവരും വോട്ടർ ഐഡി കാർഡ് ഉപയോഗിക്കുന്നവർ ആയിരിക്കും. എന്നാൽ വോട്ടർ ഐഡി കാർഡിലെ രൂപം മാറി ഇന്ന് മിക്ക ആളുകളുടെ കയ്യിലും കളർ ഫോട്ടോ സഹിതമുള്ള PVC വോട്ടർ ഐഡി കാർഡുകൾ ആണ് കാണപ്പെടുന്നത്. എന്നാൽ കുറച്ചുപേർക്ക് ഇത്തരത്തിലുള്ള പിവിസി വോട്ടർ ഐഡി കാർഡ് എങ്ങിനെ സ്വന്തമാക്കാം എന്ന് അറിയുന്നുണ്ടാവില്ല. എങ്ങിനെ പിവിസി വോട്ടർ ഐഡി കാർഡ് ഓൺലൈനായി അപ്ലൈ ചെയ്യാം എന്നാണ് നമ്മൾ നോക്കുന്നത്. വോട്ടർ ഐഡി കാർഡ് നഷ്ടപ്പെട്ടവർക്കും ഐഡി നമ്പർ അറിയുമെങ്കിൽ ഈ രീതിയിൽ പുതിയ പി വിസി വോട്ടർ ഐഡി കാർഡ് അപ്ലൈ ചെയ്ത് എടുക്കാവുന്നതാണ്.
ചെയ്യേണ്ട രീതി
Step 1:ബ്രൗസർ ഓപ്പൺ ചെയ്തശേഷം നാഷണൽ വോട്ടേഴ്സ് സർവീസ് പോർട്ടൽ(NVSP) എന്ന സൈറ്റ് ഓപ്പൺ ചെയ്യുക .
Step 2: ഇപ്പോൾ കാണുന്ന പേജിൽ VOTER PORTAL BETA സെലക്ട് ചെയ്തു കൊടുക്കുക.
Step 3: ലോഗിൻ ഐഡി ക്രിയേറ്റ് ചെയ്തു കൊടുക്കുന്നതിനു വേണ്ടി മൊബൈൽ നമ്പർ എന്റർ ചെയ്തു കൊടുക്കുക.സെന്റ് ഒടിപി കൊടുക്കുമ്പോൾ നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു OTP വരുന്നതായിരിക്കും.ആ നമ്പർ അടിച്ചു കൊടുത്ത് വെരിഫിക്കേഷൻ കോഡ് ക്ലിയർ ചെയ്യുക.അതിനു ശേഷം പുതിയ ഒരു പാസ്സ്‌വേർഡ് ക്രിയേറ്റ് ചെയ്തു കൊടുക്കുക.പാസ്സ്‌വേർഡ് റീ എന്റർ ചെയ്തതിനുശേഷം അതിനു താഴെ നൽകിയിരിക്കുന്ന captcha ടൈപ്പ് ചെയ്തു കൊടുക്കുക.
Step 4: വെൽക്കം ടു ദി പോർട്ടൽ എന്ന ഒരു മെസ്സേജ് കാണാവുന്നതാണ്.അത് ക്ലിക്ക് ചെയ്തു കൊടുത്ത് അവിടെ ചോദിച്ചിരിക്കുന്ന പേഴ്സണൽ വിവരങ്ങൾ എന്റർ ചെയ്തു കൊടുത്തതിനു ശേഷം സബ്മിറ്റ് ചെയ്യുക.
Step 5: അടുത്തതായി വരുന്ന പേജിൽ റീപ്ലേസ് മെന്റ് വോട്ടർ ഐഡി കാർഡ് സെലക്ട് ചെയ്തു കൊടുക്കുക.ഇപ്പോൾ നിലവിലുള്ള നിങ്ങളുടെ വോട്ടർ ഐഡി യിലെ പേര് കാണാവുന്നതാണ്.കണ്ടിന്യൂ ബട്ടൻ ക്ലിക്ക് ചെയ്യുക.നിലവിലുള്ള നിങ്ങളുടെ വോട്ടർ ഐഡി നമ്പർ അടിച്ചു കൊടുക്കുക.
Step 6: നിങ്ങളുടെ വോട്ടർ ഐഡി ലഭിച്ചിട്ടുണ്ടായിരിക്കും. അതിന്റെ വിവരങ്ങൾ അടുത്ത പേജിൽ ആയി കാണാവുന്നതാണ്.താഴെ ഭാഗത്തായി കാണുന്ന continue for replacement ID card ക്ലിക്ക് ചെയ്യുക.
Step 7: ശേഷം ഫോൺ നമ്പർ എന്റർ ചെയ്തു കൊടുത്തു ഒടിപി ഉപയോഗിച്ച് വെരിഫൈ ചെയ്യുക.അതിനുശേഷം വോട്ടർ ഐഡി റീപ്ലേസ് മെന്റ് ചെയ്യുന്നതിനുള്ള കാരണം നൽകുക.
Step 8:വോട്ടർ ഐഡി കളക്ട് ചെയ്യുന്നതിന് മൂന്ന് ഓപ്ഷനുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്.VRC/CSC സെന്ററുകൾ വഴിയോ,തപാൽ വഴിയോ, BLO വഴിയോ പുതിയതായി നൽകുന്ന വോട്ടർ ഐഡി കളക്ട് ചെയ്യാവുന്നതാണ്.
Step 9: റീപ്ലേസ് മെന്റ് ചെയ്യുന്നതിനായി 30 രൂപ ചാർജ് ആയി ഈടാക്കുന്നതാണ്. ഇത് നിങ്ങൾക്ക് വോട്ടർ ഐഡി ലഭിക്കുമ്പോൾ നൽകിയാൽ മതിയാകും. Save and continue കൊടുക്കുമ്പോൾ ലഭിക്കുന്ന ഫോം പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്.ഇനി ആർക്കുവേണമെങ്കിലും വളരെ എളുപ്പത്തിൽ വോട്ടർ ഐഡി പുതുക്കി PVC ആക്കി വാങ്ങാവുന്നതാണ്.ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കരുത് . വിശദമായ വിവരങ്ങൾക്കായി താഴെ ചേർത്തിരിക്കുന്ന വിഡിയോ കാണാവുന്നതാണ് ..