ഇന്ന് മിക്ക ആളുകളും വ്യത്യസ്ത ആവശ്യങ്ങൾക്ക് പണം ട്രാൻസ്ഫർ ചെയ്യുന്നതിനായി ഉപയോഗപ്പെടുത്തുന്നത് പേടിഎം,ഗൂഗിൾ പേ പോലുള്ള ആപ്പുകൾ ആണ് . മുൻകാലങ്ങളിൽ ബാങ്ക് വഴി മാത്രം പണം ട്രാൻസ്ഫർ ചെയ്യാൻ സാധിച്ചിരുന്ന അവസ്ഥയിൽ നിന്ന് നിമിഷങ്ങൾക്കുള്ളിൽ ആർക്കുവേണമെങ്കിലും പണം കൈമാറ്റം ചെയ്യാൻ ഇത്തരം ഡിജിറ്റൽ വാലറ്റുകൾ സഹായിക്കുന്നുണ്ട്.
ഫോൺ ബിൽ ,കറണ്ട് ബിൽ എന്നിവ പോസ്റ്റോഫീസ് വഴിയോ, അതല്ല എങ്കിൽ ഓഫീസിൽ നേരിട്ടുചെന്ന് അടക്കേണ്ടിയിരുന്ന സാഹചര്യത്തിൽ നിന്നും മാറി ഡിജിറ്റൽ വാലറ്റുകൾ ഉപയോഗപ്പെടുത്തി ബില്ലടയ്ക്കാൻ സാധിക്കും എന്നത് മാത്രമല്ല ഇതിൽ നിന്നും നല്ല ഓഫറുകൾ നേടാനും സാധിക്കുന്നുണ്ട്. ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ സാധാരണക്കാർക്കിടയിൽ വളരെ പെട്ടെന്ന് ശ്രദ്ധയാകർഷിക്കാൻ ഡിജിറ്റൽ വാലറ്റുകൾ ക്ക് സാധിച്ചു.
എന്നാൽ നമ്മളിൽ പലർക്കും ഉള്ള ഒരു സംശയമാണ് ഡിജിറ്റൽ വാലറ്റുകൾ ഉപയോഗപ്പെടുത്തി പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ അവർക്ക് ലഭിക്കുന്ന ലാഭം എന്താണ് എന്നത്. അതായത് നിങ്ങൾ ഒരാൾക്ക് 100 രൂപ ഏതെങ്കിലുമൊരു ഡിജിറ്റൽ വാലറ്റ് ഉപയോഗിച്ച് ട്രാൻസ്ഫർ ചെയ്യുമ്പോൾ ഒരു രൂപ പോലും എടുക്കാതെ അത് അയച്ച ആളിലേക്ക് എത്തിക്കിന്നതിൽ ഡിജിറ്റൽ വാലറ്റുകളുടെ പ്രാധാന്യം ചെറുതല്ല.
എന്താണ് ഫിൻടെക്ക് കമ്പനികൾ?
ഫിനാൻസും ടെക്നോളജിയും സമന്വയിപ്പിച്ച് പ്രവർത്തിക്കുന്ന കമ്പനികളാണ് പേടിഎം ഗൂഗിൾ പേ പോലുള്ള ഫിൻ ടെക്ക് കമ്പനികൾ.സാധാരണ നിങ്ങൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒരു സാധനം വാങ്ങുമ്പോൾ കടയുടമയുടെ അക്കൗണ്ടിൽ നിന്നും ചെറിയ ഒരു ട്രാൻസാക്ഷൻ ഫീസ് മാസ്റ്റർ കാർഡ് പോലുള്ള സേവനദാതാക്കൾ ഈടാക്കുന്നുണ്ട്. ഇവ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് അല്ലെങ്കിൽ MDR എന്ന പേരിൽ അറിയപ്പെടുന്നു. അതുകൊണ്ട് ക്യാഷ് പർച്ചേസ് ചെയ്യുന്നതായിരുന്നു മിക്ക കടയുടമകളും കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത്.
ക്രെഡിറ്റ് കാർഡുകൾ നൽകുന്നത് ബാങ്കുകളാണ് എങ്കിലും അവർക്ക് ഇത്തരം ടെക്നോളജി പ്രൊവൈഡ് ചെയ്യുന്നത് മാസ്റ്റർകാർഡ് പോലുള്ള കമ്പനികൾ ആണ്. അതായത് ഇവിടെ സംഭവിക്കുന്നത് നിങ്ങൾ 100 രൂപയുടെ ഒരു പർച്ചേസ് നടത്തി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പേ ചെയ്യുമ്പോൾ കടയുടമയ്ക്ക് ലഭിക്കുന്നത് ഏകദേശം 98 രൂപയുടെ അടുത്താണ്. ബാക്കി വരുന്നത് സർവീസ് ചാർജ് ഇനത്തിൽ കമ്പനികൾക്ക് ലഭിക്കുന്നു.
വിസ കാർഡ്,മാസ്റ്റർ കാർഡ് എന്നിവയ്ക്ക് പകരമായി ഇന്ത്യയിൽ കൊണ്ടുവന്ന ഒന്നാണ് Rupay കാർഡുകൾ.മറ്റ് കാർഡുകളെ അപേക്ഷിച്ച് വളരെ കുറച്ച് കമ്മീഷൻ മാത്രമാണ് Rupay കാർഡുകൾ ഈടാക്കുന്നുള്ളു.
Paytm,ഗൂഗിൾ പേ പോലുള്ള ആപ്പുകൾക്ക് ലാഭം ലഭിക്കുന്നത് എങ്ങിനെയാണ്?
യുപിഐ മെത്തേഡ്കൾ നിലവിൽ വന്നതോടെ MDR സീറോ ആയി മാറി. അതു കൊണ്ട് യുപിഐ വഴിയാണ് നിങ്ങൾ കടയിൽ പെയ്മെന്റ് ചെയ്യുന്നത് എങ്കിൽ ഒരു രൂപ പോലും കടയുടമയ്ക്ക് സർവീസ് ചാർജ് ആയി നൽകേണ്ടി വരുന്നില്ല.
എന്നാൽ കറണ്ട് ബില്ല്, ഫോൺ എന്നിവ റീചാർജ് എന്നിങ്ങനെ വ്യത്യസ്ത ട്രാൻസാക്ഷനുകൾ പേടിഎം പോലുള്ള ആപ്പുകൾ ഉപയോഗിച്ച് ചെയ്യുമ്പോൾ ആർക്കാണോ നിങ്ങൾ പണം നൽകുന്നത് അവർ കമ്പനികൾക്ക് ഒരു ചെറിയ തുക കമ്മീഷൻ ഇനത്തിൽ നൽകേണ്ടതുണ്ട്. ഇത്തരത്തിൽ നല്കപ്പെടുന്ന കമ്മീഷൻ തുകയുടെ ചെറിയ ഒരു ഭാഗമാണ് ക്യാഷ് ബാക്ക് ഓഫറുകൾ ആയി കമ്പനികൾ നിങ്ങൾക്ക് പ്രൊവൈഡ് ചെയ്യുന്നത്.
മാത്രമല്ല ഏത് ആപ്പിൽ നിന്നാണോ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിച്ചത് അതേ ആപ്പിൽ തന്നെ വീണ്ടും ട്രാൻസാക്ഷൻ നടത്തുമ്പോഴാണ് ക്യാഷ് ബാക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുക. പേടിഎം ഈ രീതിയിൽ വലിയ ലാഭമാണ് ഉണ്ടാക്കുന്നത്. മാത്രമല്ല ഇത്തരം കമ്പനികളിൽ പലർക്കും സ്വന്തമായി ഗേറ്റ്‌വേ ഉണ്ട്. എന്നാൽ സ്വന്തമായി ഒരു ഗേറ്റ് വേ നടത്തിക്കൊണ്ടു പോവുക അത്ര എളുപ്പം അല്ലാത്തതുകൊണ്ട് മിക്ക കമ്പനികളും മറ്റ് കമ്പനികൾ നൽകുന്ന ഗേറ്റ്‌വേ ആണ് പെയ്മെന്റിനായി ആയി ഉപയോഗപ്പെടുത്തുന്നത്.
ഊബർ, ഓല പോലുള്ള കമ്പനികൾ paytm, mobiquick പോലുള്ള പെയ്മെന്റ് ഗേറ്റ് വേ കളാണ് ഉപയോഗപ്പെടുത്തുന്നത്. മിക്ക മൊബൈൽ ആപ്പുകളും ഇവരുടെ പെയ്മെന്റ് ഗേറ്റ് വേകളാണ് ഉപയോഗപ്പെടുത്തുന്നത്. ഇവർക്കുള്ള വരുമാനം സബ്സ്ക്രിപ്ഷൻ വഴിയാണ് ലഭിക്കുന്നത്.
പേ ടി എമ്മിന് സ്വന്തമായി ഒരു പെയ്മെന്റ് ബാങ്ക് തന്നെയുണ്ട് . ഈ കാരണം കൊണ്ട് മിക്ക മെർച്ചന്റുകളുടെയും പണം പേടിഎം ബാങ്കിൽ തന്നെയാണ് ഉള്ളത്. ഇതിൽ നിന്നും കൃത്യമായ വരുമാനം ഇവർക്ക് ലഭിക്കുന്നുണ്ട്. സാധാരണക്കാർ അറിഞ്ഞുകൊണ്ട് ഈ രീതികളിൽ ഒക്കെ ഡിജിറ്റൽ വാലറ്റ് കൾക്ക് ലാഭം ലഭിക്കുമ്പോൾ, അല്ലാത്ത രീതിയിൽ പണം ലഭിക്കുന്ന എത്ര വഴികൾ ഉണ്ട് എന്ന് നമുക്ക് ഇപ്പോഴും ഉറപ്പിച്ചു പറയാൻ സാധിക്കില്ല.