വൈദുതി ബിൽ പൂർണമായും ഒഴിവാക്കാം കുറഞ്ഞ ചിലവിൽ സോളാർ സിസ്റ്റം

Spread the love

കറണ്ട് ബിൽ ദിനംപ്രതി കൂടി വരുന്ന ഈ കാലഘട്ടത്തിൽ എല്ലാവരും പ്രധാനമായും ആശ്രയിക്കുന്നത് സോളാർ സിസ്റ്റത്തെയാണ്‌. ഒരിക്കൽ ഫിറ്റ് ചെയ്തു കഴിഞ്ഞാൽ ഒരുപാട് കാലത്തേക്ക് ഉപകാരപ്പെടും എന്നതാണ് സോളാർ സിസ്റ്റത്തോടുള്ള പ്രിയം വർദ്ധിപ്പിക്കുന്നത്.

എന്നുമാത്രമല്ല എല്ലാവിധ ഇലക്ട്രിക് ഉപകരണങ്ങളും സാധാരണ കറണ്ടിൽ ഉപയോഗിക്കുന്ന അതേ രീതിയിൽ തന്നെ ഉപയോഗിക്കാവുന്നതുമാണ്. അഞ്ച് കിലോ വാൾട് ഓൺ ഗ്രിഡ് സോളാർ സിസ്റ്റം 30 ഡിഗ്രി ചെരിവുള്ള ഒരു റൂഫിൽ എങ്ങിനെ ഫിറ്റ് ചെയ്യാം എന്ന് നോക്കാം.

320 വാൾട്ടിന്റെ 18 പാനലുകൾ ഉപയോഗിച്ചു കൊണ്ട് 5760 വോൾട്ടിന്റെ ഒരു സോളാർ സിസ്റ്റം ആണ് ഇവിടെ ഫിറ്റ്‌ ചെയ്യുന്നത്. 5760 വോൾട്ട് 5KW ഒരു സോളാർ സിസ്റ്റത്തിലേക്ക് നൽകുമ്പോൾ ലഭിക്കുന്ന പ്രധാന ഗുണം 3 യൂണിറ്റ് കറന്റ് അധികമായി ഉത്പാദിപ്പിക്കാം എന്നതാണ്.

അതായത് സാധാരണ അഞ്ചുകിലോ വാട്ട്സ് സിസ്റ്റത്തിൽ നിന്ന് 20 യൂണിറ്റ് കറണ്ട് ആണ് ലഭിക്കുന്നത് എങ്കിൽ ഇവിടെ ഉൽപ്പാദിപ്പിക്കപ്പെടുന്നത് 23 യൂണിറ്റ് കറണ്ട് ആയിരിക്കും. എന്നാൽ അധികമായി ചിലവ് നൽകേണ്ടതായി വരുന്നുമില്ല.

Also Read  ഒന്നാം ക്ലാസ് മുതൽ +2 വരെയുള്ള പാഠ പുസ്തകങ്ങൾ ഫ്രീ മൊബൈലിൽ ഡൌൺലോഡ് ചെയ്യാം

ഷീറ്റ് ഇട്ട റൂഫിന് മുകളിലായാണ് സിസ്റ്റം നൽകുന്നത്. അതുകൊണ്ടുതന്നെ മുകളിലോട്ട് കയറുന്നതിനായി ഒരു കോണി നൽകാവുന്നതാണ്. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം ഇത്തരത്തിൽ കോണി നൽകുമ്പോൾ അതിന്റെ കൈ പിടിയുടെ നിഴൽ പാനലിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണം.

കോണി ചെരിഞ്ഞ രീതിയിൽ നൽകുകയാണെങ്കിൽ മഴക്കാലത്ത് തെന്നലില്ലാതെ ഉപയോഗിക്കുന്നതിന് സഹായിക്കുന്നു. ആകെ വരുന്ന 18 പാനലുകൾ ഒരുവശത്ത് 3 പാനലുകൾ മറുവശത്ത് 6 പാനലുകൾ ഏറ്റവും മുകളിലായി 9 പാനലുകൾ എന്ന രീതിയിലാണ് നൽകുന്നത്. മെയിൻ ഭാഗത്തുനിന്നാണ് പാനലിന്റെ സ്ട്രക്ച്ചർ നൽകിയിട്ടുള്ളത്.

ഇത് കൂടുതൽ ബലം നൽകുന്നതിന് കാരണമാകുന്നു. ഷീറ്റ് കട്ട് ചെയ്ത് പുറത്തേക്കെടുത്ത് ഇരിക്കുന്ന ഭാഗം നല്ല ക്വാളിറ്റി ഉള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് അടയ്ക്കേണ്ടതാണ്. റൂഫിംഗിന്റെ അടിയിൽ മുറികൾ ഉണ്ടെങ്കിൽ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. റൂഫിംഗ് നിഴലുകൾ പാനലിൽ വീഴാത്ത രീതിയിൽ വേണം സ്ട്രക്ചർ നിർമിക്കാൻ.

ഇത്തരത്തിൽ നിഴൽ വീഴുക യാണെങ്കിൽ അത് പ്രൊഡക്ഷൻ കുറയുന്നതിന് കാരണമായേക്കാം. യാതൊരുവിധ തടസങ്ങളും ഇല്ലാത്ത രീതിയിൽ വേണം പാനലുകൾ നിർമ്മിക്കാൻ. രണ്ട് സ്ട്രിങ്സിൽ ഉള്ള പാനൽ കേബിളുകൾ വലിയ ബോർഡ് വഴി താഴേക്ക് വരുകയും തൊട്ടടുത്തായി എർത് എടുത്ത കേബിളും താഴേക്ക് വരുന്നതാണ്.

Also Read  വീട് നികുതി / കെട്ടിട നികുതി ലോകത്ത് എവിടെനിന്നും ഇനി ഓൺലൈനിലൂടെ അടക്കാം

മൂന്ന് എർത്തിങ് ആണ് നൽകിയിട്ടുള്ളത്. ഒന്ന് എ സി ഡി ബി യുടെ എർത്, ഡി സി ഡി ബി യുടെ എർത്, പാനൽ സ്‌ട്രക്ചറിലേക്ക് ഉള്ള എർത്ത്. കെഎസ്ഇബിയുടെ നിർദേശങ്ങൾക്ക് അനുസരിച്ച് മാത്രം എർത്തിങ് നൽകുക. കുഴിയുടെ താഴ്ച്ച, എർത്തിങ് കോമ്പൗണ്ട് എന്നീ കാര്യങ്ങൾ എല്ലാം ഇതിൽ ഉൾപ്പെടുന്നതാണ്.

ഹെഡ് മീറ്റർ ബോക്സിന് എർത്തിങ് ആവശ്യമാണെങ്കിൽ അതും നൽകേണ്ടതാണ്. ഡിസി കബൈനെർ ബോക്സിലേക്ക് പാനലിൽ നിന്നുമുള്ള കേബിളുകൾ ആണ് നൽകുന്നത്. അവിടെ നിന്നും താഴേക്ക് കണക്ഷൻ നൽകി ഇൻവെർട്ടർ കണക്ഷൻ നൽകിയിട്ടുണ്ട്. കിർലോസ്‌കർ കമ്പനിയുടെ 5 kw ആണ് ഇവിടെ ഉപയോഗിക്കുന്നത്.

സോളാർ പാനലിന്റെ സ്ട്രിങ്സ് 2 കേബിളുകൾ ആയാണ് അകത്തേക്ക് പ്രവേശിക്കുന്നത്. തൊട്ടടുത്തായി തന്നെ wifi കണക്ഷൻ നൽകുന്നതിനുള്ള സംവിധാനവും നൽകിയിട്ടുണ്ട്. ഇതുവഴി ഇൻവെർട്ടറിൽ നിന്നുള്ള ഡീറ്റെയിൽസ് മൊബൈൽ വഴി കാണാൻ സാധിക്കുന്നതാണ്.

തൊട്ടടുത്ത നൽകിയിട്ടുള്ള വയർ സോളാർ പാനലിൽ നിന്നും വരുന്ന ഡി സി കറന്റിനെ എ സി കറണ്ട് ആക്കിമാറ്റുന്ന കേബിൾ ആണ്. അവിടെ നിന്നും AC DB യി യിലേക്ക് പ്രവേശിക്കുന്നു.എ സി ഡി ബി യിൽ നിന്നും വരുന്ന കറന്റ് സോളാർ മീറ്ററിലേക്ക് പ്രവേശിക്കുന്നതാണ്. മുഴുവൻ പ്രൊഡക്ഷൻ ഇവിടെയാണ് കാണിക്കുന്നത്.

Also Read  വൻ വിലക്കുറവിൽ മുട്ട വിരിയിക്കുന്ന യന്ത്രം | വീഡിയോ കാണാം

ശേഷം കേബിൾ ഐസൊലേറ്ററിലേക്ക് പോവുന്നതാണ്.കറന്റ് KSEB യിലേക്ക് പോവുന്നത് ഓഫ്‌ ആകുന്നതിനു വേണ്ടിയാണു ഇത്തരത്തിൽ ചെയ്യുന്നത്.KSEB യുടെ നിബന്ധനകൾ അനുസരിച്ചാണ് ഐസൊലേറ്റർ ഫിറ്റ്‌ ചെയ്യേണ്ടത്.ഐസൊലേറ്റാറിൽ നിന്നു വരുന്ന കറന്റ്‌ നെറ്റ് മീറ്ററിലേക്ക് ആണ് പോവുന്നത്.

ഇത് നോക്കിയാണ് KSEB ബിൽ നൽകുന്നത്.നൽകിയിരിക്കുന്ന പൈപ്പ് ഫിറ്റിംഗ്സ് പാനൽ കഴുകുന്നതിനു വേണ്ടി നൽകിട്ടിട്ടുള്ളതാണ്.മഴ പെയ്യുന്ന സമയത്ത് മാത്രമാണ് പാനൽ വൃത്തിയാക്കേണ്ടി വരുന്നുള്ളു.എല്ലാവിധ സേഫ്റ്റി ഫീച്ചർസ് ഉപയോഗിച്ച് കൊണ്ട് തന്നെയാണ് പാനൽ നിർമിച്ചിട്ടുള്ളത്.

പാനലിനു മുകളിൽ ഓയിൽ ഫിലിം കോട്ടിങ് കഴുകി ഉണ്ണക്കിയ ശേഷം മാത്രമേ പാനൽ പെയിന്റ് ചെയ്യാൻ പാടുള്ളു.ഭാവിയിൽ ഇത്തരം സോളാർ സിസ്റ്റം തീർച്ചയായും എല്ലാവർക്കും സഹായകരം തന്നെയാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment