ഹെൽത്ത് ഇൻഷുറൻസ് അറിയേണ്ടത് എല്ലാം | ലക്ഷങ്ങൾ വരുന്ന ഹോസ്പിറ്റൽ ചിലവുകൾ സൗജന്യമാക്കാം

Spread the love

വളരെയേറെ ദുഷ്കരമായ ഒരു സാഹചര്യത്തിലൂടെ ആണ് നമ്മൾ എല്ലാവരും കടന്നു പോകുന്നത്. നമുക്കറിയാവുന്നതാണ് കൊറോണ കാരണം നിരവധിപേരാണ് ആശുപത്രികളിലും മറ്റും അഡ്മിറ്റ് ആയിട്ടുള്ളത്. എന്നാൽ ഇവരിൽ പലർക്കും ഹെൽത്ത് ഇൻഷുറൻസ് കവറേജും മറ്റുമില്ല.

അതുകൊണ്ടുതന്നെ ഒരു വലിയ തുകയാണ് ആശുപത്രികളിൽ മെഡിക്കൽ ചിലവിനായി നൽകേണ്ടി വരുന്നത്. എന്നാൽ ഒരു ഹെൽത്ത് ഇൻഷുറൻസ് കവറേജ് ഉണ്ടെങ്കിൽ നിങ്ങളുടെ മെഡിക്കൽ എക്സ്പെൻസ് എങ്ങിനെ കുറയ്ക്കാം എന്നാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.ഒരു ഹെൽത്ത് ഇൻഷൂറൻസ് എന്താണ് എന്ന് അറിയുന്നതിനു മുൻപായി അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം ഒരു ഹെൽത്ത് ഇൻഷുറൻസ് ലൈഫ് ഇൻഷുറൻസ് പോളിസി തമ്മിൽ വളരെ വലിയ വ്യത്യാസങ്ങളുണ്ട് എന്നതാണ്. ഒരു ലൈഫ് ഇൻഷുറൻസ് എടുക്കുന്ന വ്യക്തിക്ക് മരണം സംഭവിക്കുകയാണെങ്കിൽ ആ വ്യക്തി നോമിനിയായി വെച്ചിട്ടുള്ള ആൾക്ക് തുക ലഭിക്കുന്നതാണ്.

അതുപോലെ മെച്യൂരിറ്റി പിരീഡ് കഴിഞ്ഞാൽ ആ തുക തിരികെ ലഭിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ പലരും ഇതിന് ഒരു ഇൻവെസ്റ്റ്മെന്റ് ആയും കണക്കാക്കുന്നു. എന്നാൽ ഒരു ഹെൽത്ത് ഇൻഷൂറൻസ് പോളിസിയിൽ നിങ്ങൾക്ക് ഒരു കാരണവശാലും ക്ലെയിം ചെയ്യാത്ത തുക തിരികെ ലഭിക്കുന്നതല്ല.ഒരു വാഹന ഇൻഷുറൻസ് ഏത് രീതിയിലാണോ പ്രവർത്തിക്കുന്നത് അതേ രീതിയിലാണ് ഹെൽത്ത് ഇൻഷുറൻസ് വർക്ക് ചെയ്യുന്നത്. ഇൻഷൂറൻസ് കാലാവധിക്കുള്ളിൽ ഏതെങ്കിലും രീതിയിലുള്ള ക്ലെയിം ചെയ്യുന്നതിനുള്ള സാഹചര്യമുണ്ടായാൽ മാത്രമാണ് ആ തുക ഉപയോഗിക്കപ്പെടുന്നുള്ളൂ.

നിങ്ങൾ തിരഞ്ഞെടുക്കുന്ന പ്രീമിയം അനുസരിച്ചുള്ള കവറേജ് ആണ് ഹെൽത്ത്‌ ഇൻഷൂറൻസ് പോളിസിയിൽ ലഭിക്കുക. ആ കാലയളവിനുള്ളിൽ വരുന്ന എല്ലാ വിധ മെഡിക്കൽ എക്സ്പെൻസ്കളും നിങ്ങൾക്ക് ഈ പോളിസി ഉപയോഗിച്ച് ക്ലെയിം ചെയ്യാവുന്നതാണ്.

Also Read  ഒരു വാഹന അപകടം നടന്നാൽ ഇൻഷുറൻസ് ക്ലയിം ചെയ്യേണ്ട രീതി അറിയുക

ഹെൽത്ത് ഇൻഷൂറൻസ് എടുക്കാൻ പോകുമ്പോൾ പലരും ചിന്തിക്കുന്ന ഒരു കാര്യമാണ് 25,30 പ്രായ മുള്ള ഉള്ള ഒരാൾക്ക് ഹെൽത്ത് ഇൻഷൂറൻസ് ആവശ്യമാണോ എന്നുള്ളത്. എന്നാൽ ഇതിനുള്ള ഉത്തരം ആവശ്യമാണ് എന്നു തന്നെയാണ്. കാരണം ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കുമ്പോൾ ചില അസുഖങ്ങൾക്ക് കൃത്യമായ ഒരു വെയിറ്റിംഗ് പിരീഡ് നൽകിയിട്ടുണ്ടാകും. ഈ ഒരു സമയം കഴിഞ്ഞാൽ മാത്രമാണ് നിങ്ങൾക്ക് അതിനായുള്ള തുക ലഭിക്കുകയുള്ളൂ.

ഈ ഒരു സാഹചര്യം പരിഗണിക്കുകയാണെങ്കിൽ നിങ്ങൾ 50 വയസ്സു കഴിഞ്ഞ ശേഷമാണ് ഹെൽത്ത് ഇൻഷൂറൻസ് പോളിസി എടുക്കുന്നത് എങ്കിൽ പോളിസി വെയ്റ്റിംഗ് പിരീഡ് കഴിയാത്ത അസുഖങ്ങൾക്കുള്ള ക്ലെയിം ലഭിക്കുന്നതല്ല. എന്നാൽ നിങ്ങൾ മുൻകൂട്ടി തന്നെ ഇത്തരത്തിൽ ഒരു പോളിസി എടുക്കുകയാണെങ്കിൽ ഭാവിയിൽ ഉപകാരപ്പെട്ടേക്കാം. ഇനി ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നതിൽ നിന്നും പലരെയും മാറ്റി നിർത്തുന്ന മറ്റൊരു ഘടകമാണ് പലരും കമ്പനി പ്രൊവൈഡ് ചെയ്യുന്ന ഹെൽത്ത് ഇൻഷുറൻസ് ഉപയോഗിക്കാമെന്നു കരുതുന്നത്.

എന്നാൽ ചിലപ്പോൾ നിങ്ങൾ ഒരു ജോലിയിൽ നിന്നും മറ്റൊരു ജോലിയിലേക്ക് മാറുകയാണെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്ന കവറേജ് വ്യത്യസ്തമാകാൻ സാധ്യതയുണ്ട്. മാത്രമല്ല മിക്ക കമ്പനികളും ഒരു ഗ്രൂപ്പോ ഓഫ് ആൾക്കാർക്കു വേണ്ടിയാണ് ഇൻഷുറൻസ് പോളിസികൾ നൽകുന്നത്.ഇതിൽ ചില ആൾക്കാർ മാത്രം ആ നിശ്ചിത കാലയളവിനുള്ളിൽ തുക ക്ലെയിം ചെയ്തു എന്നും വരാം. അടുത്ത സാഹചര്യം ഏതെങ്കിലും കാരണവശാൽ നിങ്ങൾ നിലവിലെ ജോലി മാറുകയാണെങ്കിൽ പുതിയ ജോലിയിൽ കയറി ഒരു നിശ്ചിത കാലയളവിനുള്ളിൽ നിങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കുന്നതല്ല.

Also Read  ആയുഷ്മാൻ ഭാരത് ചികിത്സാ സഹായ പദ്ധതി - 5 ലക്ഷം രൂപ വരെ

അതായത് ഒരു നിശ്ചിത കാലയളവ് കഴിഞ്ഞ ശേഷം മാത്രമായിരിക്കും പുതിയ കമ്പനിയിൽ നിന്നുള്ള ഇൻഷൂറൻസ് പരിരക്ഷ നിങ്ങൾക്ക് ലഭിക്കുന്നത്. ഈ സമയത്തിനുള്ളിൽ ഏതെങ്കിലും രീതിയിലുള്ള മെഡിക്കൽ ആവശ്യങ്ങൾ വന്നാൽ അത് ബുദ്ധിമുട്ട് ഉണ്ടാക്കാൻ കാരണമായേക്കാം.അതുകൊണ്ടുതന്നെ കമ്പനി നൽകുന്ന ഗ്രൂപ്പ് ഇൻഷുറൻസിനെ മാത്രം പ്രതീക്ഷിക്കാതെ സ്വന്തമായി ഒരു ഹെൽത്ത് ഇൻഷൂറൻസ് എടുക്കാൻ ശ്രദ്ധിക്കുക. ഇന്ത്യയ്ക്കു പുറത്ത് ജോലി ചെയ്യുന്നവരും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

വിദേശത്ത് ജോലി ചെയ്യുന്നവർ ഒരു ബേസ് പ്ലാൻ എങ്കിലും എടുക്കാനായി ശ്രദ്ധിക്കുക. ഇത് ഭാവിയിൽ നിങ്ങൾ ജോലി ഉപേക്ഷിച്ച് നാട്ടിൽ വരുമ്പോൾ പ്രീമിയം കൂട്ടി അടച്ച് പരിരക്ഷ ഉറപ്പാക്കുന്നതിന് സഹായിക്കുന്നു.

പ്രധാനമായും രണ്ടു രീതിയിലാണ് ഹെൽത്ത് ഇൻഷൂറൻസ് എടുക്കാൻ സാധിക്കുക ഒന്ന് ഇൻഡിവിജ്വൽ എന്ന രീതിയിലും രണ്ടാമത്തേത് ഫാമിലി ഫ്ലോട്ടർ എന്ന രീതിയിലും. ഫാമിലി ഫ്ലോട്ടർ തിരഞ്ഞെടുക്കുമ്പോൾ ഇത് പോളിസി ഷെയർ ചെയ്യുന്നതിന് സഹായിക്കുന്നു.പ്രായമായവരുടെയും മറ്റും മെഡിക്കൽ എക്സ്പെൻസ് നടത്തുന്നതനായി കൂടുതൽ തുക ചിലവാക്കുന്നതിന് ഇത് സഹായിക്കുന്നതാണ്. ഫാമിലി ഫ്ലോട്ടർ തിരഞ്ഞെടുക്കുമ്പോൾ പോളിസി എടുക്കുന്ന വ്യക്തിയുടെ മക്കൾക്ക് 24 വയസ്സ് വരെയാണ് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുക.

Also Read  റേഷൻ കാർഡ് ഉള്ള എല്ലാ ആളുകൾക്കും 5 ലക്ഷം രൂപയുടെ ഇൻഷുറൻസ്

കൂടാതെ ഫാമിലിയിൽ പെടാത്ത മറ്റാരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ഇൻഡിവിജ്വൽ ആയും ഇൻഷുറൻസ് പരിരക്ഷ എടുത്തു നൽകാവുന്നതാണ്. ഇത്തരത്തിൽ ഇൻഷുറൻസ് എടുക്കുന്നത് ടാക്സ് ബെനഫിറ്റും നൽകുന്നു.മൂന്നു ലക്ഷത്തിന്റെ ഒരു ഇൻഷുറൻസ് ആണ് നിങ്ങൾ എടുക്കുന്നത് എങ്കിൽ ഒരു വർഷത്തിന് 4000 രൂപയുടെ അടുത്തും, ഒരു മാസത്തേക്ക് 300 രൂപയും, ഒരു ദിവസത്തേക്ക് വെറും 20 രൂപയും മാത്രം മാറ്റിവച്ചാൽ മതിയാകും. ഇത് തീർച്ചയായും നമ്മുടെ ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുന്നതാണ്.

കാരണം വലിയ രീതിയിലുള്ള ഓപ്പറേഷനുകളും മറ്റും വരികയാണെങ്കിൽ ഇത്തരത്തിലൊരു വലിയ തുക ഉണ്ടാക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഈ ഒരു അവസരത്തിൽ ഹെൽത്ത് ഇൻഷുറൻസ് തീർച്ചയായും നമ്മളെ സഹായിക്കുന്നതാണ്.ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നതിനു മുൻപായി നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും അത് ഏജന്റിനെ അറിയിച്ചുകൊണ്ട് പോളിസി തുടങ്ങുക. അല്ലാത്തപക്ഷം ഭാവിയിൽ ഒരു അത്യാവശ്യഘട്ടത്തിൽ ഇത് നിങ്ങളുടെ ക്ലെയിം റിജക്ട് ആവുന്നതിന് കാരണമാകാം.

നിങ്ങൾക്ക് ഒരു ഹെൽത്ത് ഇൻഷൂറൻസ് എടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ STAR, ആദിത്യ ബിർള, HDFC എന്നിങ്ങനെ വിവിധ കമ്പനികൾ ഇന്ന് മാർക്കറ്റിൽ ഉണ്ട്. ഇതിൽ ഏതാണ് നിങ്ങൾക്ക് അനുയോജ്യമായത് അത് തിരഞ്ഞെടുത്ത് ഏജന്റ് മുഖേന പോളിസി എടുക്കാവുന്നതാണ്.എന്നാൽ ഏതു പോളിസി എടുക്കുന്നതിന് മുൻപും അതിന്റെ എല്ലാ വിധ കണ്ടീഷൻസും വായിച്ചു മനസ്സിലാക്കി മാത്രം പോളിസിയിൽ അംഗമാകാൻ ശ്രദ്ധിക്കുക. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.


Spread the love

1 thought on “ഹെൽത്ത് ഇൻഷുറൻസ് അറിയേണ്ടത് എല്ലാം | ലക്ഷങ്ങൾ വരുന്ന ഹോസ്പിറ്റൽ ചിലവുകൾ സൗജന്യമാക്കാം”

Leave a Comment