CCTV ക്യാമറ ഫിറ്റ് ചെയ്യൻ ഫ്രീ ആയി പഠിക്കാം | വീഡിയോ കാണുക

Spread the love

ഇന്ന് സിസിടിവി ഉപയോഗിക്കാത്ത സ്ഥാപനങ്ങളും വീടുകളും കുറവാണ് എന്ന് തന്നെ പറയാം. കള്ളൻമാരിൽ നിന്നും വീടും, സ്ഥലവും, സ്ഥാപനങ്ങളുമെല്ലാം സംരക്ഷിക്കാം എന്നതുതന്നെയാണ് സിസിടിവി ക്കുള്ള പ്രാധാന്യം വർധിച്ചതിനുള്ള കാരണം.

എന്നിരുന്നാൽ കൂടി cctv  ഫിറ്റ് ചെയ്യുന്നതിനായി പലപ്പോഴും ഇലക്ട്രീഷ്യന്റെയും മറ്റും സഹായം ആവശ്യമായി വരാറുണ്ട്. എന്നാലിനി ഏതൊരാൾക്കും വളരെ എളുപ്പത്തിൽ സ്വന്തമായി തന്നെ CCTV എങ്ങനെ ഫിറ്റ് ചെയ്യാം എന്നാണ് ഇന്നു നമ്മൾ അറിയാൻ പോകുന്നത്.

സിസിടിവി യിലെ പ്രധാന ഭാഗങ്ങൾ എന്നു പറയുന്നത് DVR, അതായത് ഇതാണ് CCTV യുടെ മെയിൻ കൺട്രോളിങ് യൂണിറ്റ് എന്ന് അറിയപ്പെടുന്നത്. എല്ലാവിധ റെക്കോർഡിങ്ങും വരുന്നത് ഇതിലേക്കാണ്.

അടുത്തതായി ഉപയോഗിക്കുന്നതും Dome ക്യാമറയാണ്.ഇത് ഉപയോഗിച്ചാണ് വൈഡ് ആയുള്ള വിഷ്വൽസ് എല്ലാം capture ചെയ്യുന്നത്. അഡാപ്റ്റർ  ഉപയോഗിച്ചാണ് ക്യാമറ യിലേക്കുള്ള പവർ സപ്ലൈ നൽകുന്നത്. കണക്ട് ചെയ്യുന്നതിനായി coaxial കേബിൾസ് ആണ് ഉപയോഗിക്കുന്നത്.

ക്യാമറയുടെ രണ്ടു സൈഡിലും കണക്ട് ചെയ്യുന്നതിനായി ബി എം സി കേബിൾ പ്ലസ് പവർ സപ്ലയർ ആണ് ഉപയോഗിക്കുന്നത്. ആദ്യമായി DVR ഓപ്പൺ ചെയ്യണം. അതിനുശേഷം ഒരു ഹാർഡ് ഡിസ്ക് ഇതിനകത്ത് കണക്ട് ചെയ്യണം.ഇത് നിങ്ങളുടെ ആവശ്യാനുസരണം തിരഞ്ഞെടുത്ത് ഒരു കമ്പ്യൂട്ടറിൽ പീടിപ്പിക്കുന്ന അതേ രീതിയിൽ കണക്ട് ചെയ്യാവുന്നതാണ്.

Also Read  ഇനി ഏത് കാറും ഇലക്ട്രിക് ആക്കം അതും വളരെ കുറഞ്ഞ ചിലവിൽ

ശേഷം ഡിവിആർ ക്ലോസ് ചെയ്യാവുന്നതാണ്. പുറത്തെ പോർട്ടിൽ മൗസ്,DC സപ്ലൈ എന്നിവ കൊടുക്കാവുന്നതാണ്. ഇതിൽ ഹാർഡ് ഡിസ്ക് മാത്രമാണ് പുറത്തു നിന്ന് പർച്ചേസ് ചെയ്യേണ്ടതായി വരുന്നുള്ളൂ. കണക്ട് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന കേബിളിന്റെ ഒരു സൈഡ് coaxial, മറ്റേ സൈഡ് ഡിസിയുമാണ്.

ആദ്യം coaxial കേബിൾ കട്ട് ചെയ്യുക. അതുപോലെ DVR കണക്ടർസ് ജോയിൻ ചെയ്യിപ്പിക്കുക. ഡി എൻ സി കണക്ടറിന്റെ അകത്തേക്ക് coaxial കേബിളിന്റെ കോപ്പർ കമ്പി കണകട് ചെയ്യേണ്ടതാണ്. ഷോർട് വരാത്ത രീതിയിൽ കണക്ട് ചെയ്യേണ്ടതാണ്. ഇത് ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് ഉപയോഗിക്കാവുന്നതാണ്.

കമ്പി കറക്റ്റായി സെൻട്രൽ എത്തിക്കഴിഞ്ഞാൽ അത് ഒരു പ്ലെയർ ഉപയോഗിച്ച് മുറുക്കാവുന്നതാണ്.ശേഷം സ്ക്രൂ ഉപയോഗിച്ച് ടൈറ്റ് ചെയ്യാവുന്നതാണ്. ഡിവിആറിന് സൈഡിൽ ആയി ഒരു 12വോൾട് ഡിസി സപ്ലൈ നൽകാവുന്നതാണ്. കേബിളിൽ നിന്നുള്ള റെഡ് പോസിറ്റീവ് സൈഡിലേക്ക് ബ്ലാക്ക് നെഗറ്റീവ് സൈഡിലേക്കും നൽകാവുന്നതാണ്.

DNC കണക്ടർ ഒന്ന് കയറ്റി വെച്ച് ട്വിസ്റ്റ്‌ ചെയ്തു നൽകാവുന്നതാണ്. ശേഷം DC,മൗസ്, മോണിറ്റർ എന്നിവ കണക്ട് ചെയ്യുക. ക്യാമറ സെറ്റ് ചെയ്യുന്നതിനായി കേബിൾ നേരത്തെ പറഞ്ഞ രീതിയിൽ കട്ട് ചെയ്യുക.DNC കണക്ട് ചെയ്തു നൽകുക. റെഡ് വയറിൽ പോസിറ്റീവ്, ബ്ലാക്ക് വയറിൽ നെഗറ്റീവ് നൽകി യെല്ലോ വയർ ഒഴിവാക്കാവുന്നതാണ്.

Also Read  വീട് തണുപ്പിക്കാൻ കുറഞ്ഞ വിലയിൽ എയർ കൂളർ

ശേഷം ഡിസി സപ്ലൈ നേരത്തെ ചെയ്തത് പോലെ തന്നെ കണക്ട് ചെയ്യുക. ഇപ്പോൾ ക്യാമറയിൽ IR ബ്ലാസ്റ്റ് ചെയ്യുന്നത് കാണാവുന്നതാണ്. കാരണം ഇവയെല്ലാം നൈറ്റ് വിഷൻ ക്യാമറകളാണ്. അതുകൊണ്ടാണ് റെഡ് ലൈറ്റ് കാണുന്നത്.

ഇത്രയും ചെയ്തുകഴിഞ്ഞാൽ സിസിടിവി ഫിറ്റ് ചെയ്ത് കഴിഞ്ഞു. കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണാവുന്നതാണ്.

എങ്ങിനെ ഒരു സിസിടിവി cat 6 കേബിൾ ഉപയോഗിച്ചുകൊണ്ട്  എങ്ങനെ ഫിറ്റ് ചെയ്യാം

ഇന്റർനെറ്റിന് വേണ്ടി കമ്പ്യൂട്ടറും മോഡവും തമ്മിൽ കണക്ട് ചെയ്യുന്ന കേബിളുകൾ ആണ് cat 6 കേബിൾ എന്ന് അറിയപ്പെടുന്നത്.cat 6 കേബിളുകളുടെ മുകളിലായി ഒരു RJ 45 പിൻ ഉണ്ടായിരിക്കുന്നതാണ്. ഇത് റിമൂവ് ചെയ്ത് കളയേണ്ട താണ്.ശേഷം ഓരോ സെറ്റ് വയറിനന്റെയും എഡ്ജ് പുറത്തു വരുന്ന രീതിയിൽ വലിക്കുക.

ഇതേ രീതിയിൽ 4 പെയറുകൾ പിരിച്ച് ഉണ്ടാക്കിയെടുക്കുക. കേബിളിന്റെ രണ്ട് അറ്റത്തും ഇതേ രീതിയിൽ 4 പെയറുകൾ ഉണ്ടാക്കേണ്ടതാണ്. കേബിൾ, ഡി വി ആർ, പവർ എന്നിവ കണക്ട് ചെയ്യുന്നതിനായി BNC കണക്ടർസ് ഉപയോഗിക്കാവുന്നതാണ്. മൂന്ന് പിന്നുകൾ ആണ് ഇതിനായി ഉപയോഗിക്കുന്നത്.

Also Read  KSEB മീറ്റർ റീഡിങ് എടുക്കാൻ പഠിക്കാം | വീഡിയോ കാണാം

ക്യാമറ, DVR തമ്മിൽ കണക്ട് ചെയ്യുന്നതിന് BNC കണക്ടർ എടുക്കുക. പോസിറ്റീവ് നെഗറ്റീവ് നൽകിയിട്ടുണ്ടാകും പോസിറ്റീവ് ആയി കണക്ട് ചെയ്യുന്നത് ഗ്രീനും വൈറ്റും ചേർന്ന കേബിൾ ആണ്. ആദ്യം ബിൻ സി കണക്ടറിന്റെ സ്ക്രൂ ലൂസ് ചെയ്തശേഷം കേബിളിന്റെ പോസിറ്റീവ് സൈഡ് ഉള്ളിലോട്ട് തള്ളി വെച്ചശേഷം ടൈറ്റ് ചെയ്യുക.

നെഗറ്റീവ് ലീഡും ഇതുപോലെ ചെയ്യുക. ഇതേ രീതിയിൽ തന്നെ പവർ കണക്ട് ചെയ്യുക. ഓറഞ്ചും വൈറ്റും ചേർന്ന കേബിൾ ആണ് പോസിറ്റീവായി കണക്ട് ചെയ്യുന്നത്. ഇപ്പോൾ ഒരു സൈഡ് ഡിസി പിൻ വഴിയും, മറ്റേ സൈഡ് പവറിനായും കണകട് ചെയ്തുകഴിഞ്ഞു.

ബി എൻ സി പിന്നിന്റെ മറ്റേ സൈഡ് ക്യാമറ കണക്ട് ചെയ്യേണ്ട പോർട്ട് മായി കണക്ട് ചെയ്യുക. ക്യാമറയുടെ കേബിൾ എടുത്ത് ബി എൻ സി കണക്ടർ കൊടുക്കുക. മറ്റേ സൈഡിലേക്ക് ഡിസി കണക്ടർ നൽകുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ കണക്ഷൻ പൂർത്തിയായി. ശേഷം DVR ഓൺ ചെയ്തു നോക്കുക. ഇപ്പോൾ കൃത്യമായി visuals ലഭിക്കുന്നുണ്ടോയെന്ന് അറിയാവുന്നതാണ്. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment