ഹോം ലോൺ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈ ബാങ്കുകളിൽ

Spread the love

ഒരു സ്വപ്ന ഭവനം പണിയുന്നതിന് തീർച്ചയായും ഒരുപാട് തുക ചിലവഴിക്കേണ്ടതായി വരും. എന്നാൽ വീട് പണിയുന്നതിന് ആവശ്യമായ മുഴുവൻ തുകയും സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കയ്യിൽ ഉണ്ടാവണമെന്നില്ല. ഈ ഒരു സാഹചര്യത്തിലാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ ഹോം ലോണുകൾ ലഭിക്കുന്ന ബാങ്കുകളെ പറ്റി അന്വേഷിക്കേണ്ടത്.

വ്യത്യസ്ത ബാങ്കുകൾ വ്യത്യസ്ത പലിശ നിരക്കിലാണ് ഹോം ലോണുകൾ നൽകിക്കൊണ്ടിരിക്കുന്നത്. വളരെ കുറഞ്ഞ നിരക്കിൽ ഹോം ലോൺ നൽകിക്കൊണ്ടിരിക്കുന്ന ബാങ്കുകൾ ഏതെല്ലാം ആണെന്നും,അവ തിരഞ്ഞെടുക്കുന്നതിലൂടെ ലഭിക്കുന്ന മെച്ചം എന്താണ് എന്നും നോക്കാം.

SBI, HDFC, KOTAK MAHINDRA എന്നീ ബാങ്കുകൾ നിലവിൽ ഹോം ലോണിന് ഏർപ്പെടുത്തിയിരിക്കുന്ന പലിശ നിരക്കിൽ ഇളവ് വരുത്തിയിട്ടുണ്ട്. 2020 മാർച്ചിൽ ആർബിഐ റെപ്പൊ റൈറ്റ് നിരക്ക് 115 ബിപിഎസ് ആക്കി മാറ്റിയിരുന്നു. ഇത്തരത്തിൽ ലോണുകൾ നൽകുന്നതുവഴി ബാങ്കുകൾക്കും പലരീതിയിലുള്ള ലാഭം നേടാവുന്നതാണ്.

Also Read  ഭവന വായ്പാക്ക് അപേക്ഷ ക്ഷണിച്ചു, മാർച്ച്‌ 10 വരെ അപേക്ഷ സമർപ്പിക്കാം | ആർക്കൊക്കെ ലഭിക്കും | വിശദമായ വിവരങ്ങൾ ഇവിടെ അറിയാം

കഴിഞ്ഞ 15 വർഷത്തെ ഹോം ലോണിന്റെ പലിശ നിരക്കുമായി കമ്പയർ ചെയ്താൽ മാർക്കറ്റിൽ ഏറ്റവും കുറഞ്ഞ നിലയിൽ ആണ് ഇപ്പോൾ ഹോം ലോൺ പലിശ നിരക്കിൽ കുറവ് വന്നിട്ടുള്ളത്.

HDFC ബാങ്ക് മാർച്ച് 4 മുതൽ 5 ബേസിസ് പോയിന്റ് കുറച്ച് 6.75% ശതമാനത്തിൽ ഹോം ലോണിന് പലിശ നൽകുന്നതാണ്. എച്ച് ഡി എഫ് സി ബാങ്കിന്റെ എല്ലാ എല്ലാ വിധ ഹോം ലോണുകൾക്കും ഇത് ബാധകമായിരിക്കും.

കൊട്ടക് മഹീന്ദ്ര ബാങ്ക് 10 ബേസ് പോയിന്റ് കൾ കട്ട് ചെയ്താണ് ഹോം ലോൺ റേറ്റ് കൊണ്ടുവന്നിരിക്കുന്നത്. സ്പെഷ്യൽ ഓഫർ പ്രകാരം മാർച്ച് 31 വരെ ഒരുവർഷത്തേക്ക് 6.65 ആണ് പലിശ നിരക്ക് ആയി ഈടാക്കുന്നത്. ഹോം ലോണുകൾക്ക് പുറമെ ബാലൻസ് ട്രാൻസ്ഫർ ലോണുകൾക്കും 6.65% ആണ് ശതമാനം പലിശ നിരക്ക് ഈടാക്കുക.

Also Read  പലിശ ഇല്ല |വീട് പണിയാൻ വായ്‌പ്പാ കേരളത്തിൽ എല്ലാ ജില്ലകളിലും

SBI ഒരു വർഷത്തേക്ക് 6.70 നിരക്കിലാണ് ഹോം ലോണിന് പലിശ ഈടാക്കുന്നത്.
മാർച്ച് 31 വരെ മാത്രമാണ് ഈ ഓഫർ നിലവിലുണ്ടാവുക. കൂടാതെ പ്രോസസിംഗ് ഫീ 100% വേവിങ് ലഭിക്കുന്നതുമാണ്.

പലിശ തീരുമാനിക്കപ്പെടുന്നത് കസ്റ്റമറുടെ സിബിൽ സ്കോർ, ലോൺ എമൗണ്ട് എന്നിവയെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും. മറ്റു രീതിയിലുള്ള ഹോം ലോണുകളും SBI പ്രൊവൈഡ് ചെയ്യുന്നുണ്ട്.

ആർക്കെല്ലാമാണ് കുറഞ്ഞനിരക്കിൽ ഇത്തരത്തിൽ ഹോം ലോൺ ലഭ്യമാകുക?

പുതിയതായി ലോൺ എടുക്കുന്ന കസ്റ്റമേഴ്സിന് മാത്രമായിരിക്കും പുതിയ ഓഫർ പ്രകാരം ഉള്ള ഹോം ലോൺ പലിശ നിരക്ക് ലഭിക്കുക. നിലവിൽ ലോണെടുത്തവർക്ക് RBI കുറയ്ക്കുന്ന റിപ്പൊ റേറ്റിൽ ബാങ്കിന്റെ മാർജിൻ അനുസരിച്ചുള്ള ലോൺ നിരക്കാണ് ഈടാക്കുക.

Also Read  സ്ത്രീകൾക്ക് 5 ലക്ഷം രൂപ ലോൺ വിശദമായ വിവരണങ്ങൾ ഇവിടെ അറിയാം - യശസ്വിനി പദ്ധതി

തീർച്ചയായും സ്വന്തമായി ഒരു വീട് സ്വപ്നം കാണുന്നവർക്ക് കുറഞ്ഞ നിരക്കിലുള്ള ഹോം ലോൺ എടുത്തുകൊണ്ട് സ്വപ്നഭവനം നിർമ്മിക്കാവുന്നതാണ്.ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക ..


Spread the love

Leave a Comment