റീലൈഫ് പദ്ധതി- സബ്സിഡിയോടെയുള്ള വായ്പാ പദ്ധതികളുമായി പിന്നാക്ക വികസന കോർപ്പറേഷൻ

Spread the love

റീലൈഫ് പദ്ധതി : കോവിഡ് പ്രതിസന്ധി രാജ്യത്തെമ്പാടുമുള്ള ജനങ്ങൾക്ക് വലിയ രീതിയിലുള്ള പ്രശ്നങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ജനങ്ങളുടെ സാമ്പത്തിക സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടി നിരവധി പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നുണ്ട്,ഇത്തരത്തിൽ സംസ്ഥാന സർക്കാർ കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവർക്ക് വേണ്ടി സ്വീകരിച്ചിട്ടുള്ള ഒരു സാമ്പത്തിക സഹായ പദ്ധതിയാണ് റീലൈഫ് പദ്ധതി, ആർക്കെല്ലാം പദ്ധതിയുടെ ആനുകൂല്യം നേടാൻ സാധിക്കുമെന്നും, ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്നും കൃത്യമായി മനസിലാക്കാം.

കോവിഡ് വ്യാപനത്തോടെ നിരവധിപേരാണ് ജോലി നഷ്ടപ്പെട്ടും മറ്റും സ്വന്തം നാടുകളിലേക്ക് തിരിച്ചെത്തിയിട്ടുള്ളത്, മാത്രമല്ല നാട്ടിൽ ജോലി ഉള്ളവർക്ക് അതിനു പോകാൻ പറ്റാത്ത സാഹചര്യവും കുറവല്ല. ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ നിലവിൽ എടുത്ത ലോണുകൾ തിരിച്ചടയ്ക്കാൻ പറ്റാത്ത അവസ്ഥയാണ് മിക്ക സാധാരണക്കാരും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തികമായി ഇത്തരത്തിൽ ബുദ്ധിമുട്ടുന്ന സാധാരണക്കാരായ ജനങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിനു വേണ്ടി കേരള സർക്കാറിന് കീഴിലുള്ള പിന്നോക്ക വികസന കോർപ്പറേഷൻ, പിന്നോക്ക വികസന വകുപ്പ് എന്നിവ സംയുക്തമായി ആരംഭിച്ചിട്ടുള്ള ഒരു പദ്ധതിയാണ് റീലൈഫ്.

Also Read  മുദ്ര ലോൺ ഇത് പോലെ അപേക്ഷിച്ചാൽ 10 ലക്ഷം രൂപ വായ്പ പെട്ടന്ന് ലഭിക്കും .. വിശദമായ വിവരങ്ങൾ ഇവിടെ അറിയാം

റീലൈഫ് പദ്ധതി പ്രകാരം ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന പിന്നോക്ക വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് ഒരു കൈത്താങ്ങ് ആവുക എന്നതാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വളരെ കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന സംരംഭങ്ങളായ പച്ചക്കറി കൃഷി, കച്ചവടങ്ങൾ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, മത്സ്യകൃഷി,കാറ്ററിംഗ്, പപ്പട നിർമ്മാണ യൂണിറ്റുകൾ, നോട്ട് ബുക്ക് നിർമ്മിക്കൽ, മെഴുകുതിരി നിർമ്മാണം, ടൈലറിംഗ് യൂണിറ്റ്, കരകൗശല വസ്തു നിർമ്മാണം ഇവയെല്ലാം പദ്ധതിയുടെ ഭാഗമായി തുടങ്ങാൻ സാധിക്കുന്നതാണ്.

മുകളിൽ പറഞ്ഞ ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനായി സർക്കാറിൽ നിന്നും ഒരു ലക്ഷം രൂപ ധനസഹായമായി നേടാവുന്നതാണ്. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് മാത്രമല്ല നിലവിൽ ചെറുകിട സംരംഭങ്ങൾ നടത്തുന്നവർക്ക് വിപുലീകരണത്തിനായും തുക വിനിയോഗിക്കാൻ സാധിക്കുന്നതാണ്. എന്നാൽ സംരംഭങ്ങൾ തുടങ്ങുന്നതിന് മുൻകാലങ്ങളിൽ ബാങ്കുകളിൽ സമീപിച്ച് വായ്പ എടുത്തവർക്ക് പദ്ധതിയിലേക്ക് വീണ്ടും അപേക്ഷിക്കാൻ സാധിക്കുന്നതല്ല. പുതിയതായി സംരംഭങ്ങൾ തുടങ്ങുന്നവർക്ക് ലോൺ എടുത്തിട്ടില്ല എന്ന് തെളിയിക്കുന്നതിന് ബാങ്കിൽ നിന്നും ഒരു സത്യപ്രസ്താവന വാങ്ങേണ്ടതുണ്ട്. അപേക്ഷയോടൊപ്പം ഈ സത്യപ്രസ്താവന കൂടി സമർപ്പിക്കേണ്ടതുണ്ട്.

Also Read  വീട് പണിയാൻ പെർമിറ്റ് ആവശ്യമായ രേഖകൾ എന്തൊക്കെ എങ്ങനെ അപേക്ഷിക്കാം

സാമ്പത്തിക സഹായമായി ലഭിക്കുന്ന ഒരു ലക്ഷം രൂപയിൽ അതിന്റെ 25% അതായത് 25000 രൂപ സർക്കാരിൽ നിന്നും സബ്സിഡിയായി ലഭിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഈ തുക തിരിച്ചടയ്ക്കേണ്ടി വരുന്നില്ല. ബാക്കി തുകയ്ക്ക് വാർഷിക പലിശയായി 5 ശതമാനമാണ് ഈടാക്കുക. അതുകൊണ്ടുതന്നെ ഒരു വർഷത്തിൽ പലിശയിനത്തിൽ 5000 രൂപ മാത്രമാണ് നൽകേണ്ടി വരുന്നുള്ളൂ. 36 മാസമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി.

വായപ് ലഭിക്കുന്നതിന് 25 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടാതെ കുടുംബ വാർഷിക വരുമാനം 120000 രൂപയിൽ കവിയാൻ പാടുള്ളതല്ല. ഒബിസി വിഭാഗത്തിൽപ്പെട്ട വനിതകൾക്കാണ് പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.അപേക്ഷ സമർപ്പിക്കുന്ന വ്യക്തിയുടെ ഐഡി കാർഡ് കോപ്പി, റേഷൻ കാർഡ് കോപ്പി, ആധാർ കാർഡ് കോപ്പി, അപേക്ഷ സമർപ്പിക്കുന്ന വനിതയുടെ വീട്, സ്ഥലം എന്നിവ യുടെ കരം അടച്ച രസീത് , വയസ്സ് തെളിയിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റ്, കുടുംബ വാർഷിക വരുമാനം 120000 രൂപയ്ക്ക് താഴെ മാത്രമാണ് എന്ന് തെളിയിക്കുന്നതിന് ആവശ്യമായ സെർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് കോപ്പി,ജാതി തെളിയിക്കുന്നതിനു ആവശ്യമായ സർട്ടിഫിക്കറ്റ്, എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്.

Also Read  ഏത് ബാങ്ക് ബാലൻസും അറിയാം ഒരറ്റ മിസ് കോൾ മാത്രം മതി

അപേക്ഷകൾ സമർപ്പിക്കേണ്ടത് കേരള പിന്നോക്ക വികസന കോർപ്പറേഷൻ ജില്ലാ ഉപജില്ലാ ഓഫീസുകളിലാണ്. സ്വന്തമായി ഒരു സംരംഭം തുടങ്ങുന്നതിനു മുതൽമുടക്ക് കണ്ടെത്താൻ ബുദ്ധിമുട്ടുള്ള പിന്നോക്കവികസന വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് തീർച്ചയായും റിലൈഫ്സാമ്പത്തിക സഹായ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.


Spread the love

Leave a Comment