കുറഞ്ഞ ബഡ്ജറ്റിയിൽ വാങ്ങാവുന്ന പോർട്ടബിൾ എ/സി

Spread the love

പലപ്പോഴും ചൂടുള്ള സ്ഥലങ്ങളിലെല്ലാം യാത്ര ചെയ്യുമ്പോൾ നമ്മൾ മനസ്സിൽ വിചാരിക്കുന്നതാണ് ഒരു പോർട്ടബിൾ എയർകണ്ടീഷണർ ഉണ്ടെങ്കിൽ സുഖം ആയിരുന്നു എന്നാണ്. ചില സ്ഥലങ്ങളിൽ എല്ലാം ചൂട് സഹിക്കാവുന്നതിലും അപ്പുറമായിരിക്കും എന്നിരുന്നാൽ കൂടി Ac ഉപയോഗിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാവുകയുമില്ല. ഇത്തരമൊരു അവസ്ഥയിലാണ് പോർട്ടബിൾ എയർകണ്ടീഷണറുകളുടെ പ്രാധാന്യം എത്രമാത്രമാണെന്ന് നമുക്ക് മനസ്സിലാകുന്നത്. പോർട്ടബിൾ എയർകണ്ടീഷണറുകളുടെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് നോക്കാം.

LLOYD എന്ന ബ്രാൻഡിൽ വളരെ കുറഞ്ഞ വിലയിൽ നല്ല ക്വാളിറ്റിയോട് കൂടിയുള്ള പോർട്ടബിൾ എയർകണ്ടീഷണറുകൾ ലഭ്യമാണ്. ഇത്തരം എയർകണ്ടീഷണറുകൾക്ക് ഒപ്പം ഒരു എക്സോസ്റ്റ് പൈപ്പും ലഭ്യമാണ്.എക്സോസ്റ്റ് വഴിയാണ് എയർകണ്ടീഷനും പുറത്തേക്കുള്ള എയർ സർക്കുലേഷനും തമ്മിൽ ഉള്ള കണക്ഷൻ നൽകുന്നത്.ഇത്തരം എക്സോസ്റ്റ് പൈപ്പുകൾ നിങ്ങൾക്ക് ആവശ്യാനുസരണം അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്. എക്സോസ്റ്റ് കണക്ട് ചെയ്യാവുന്നത് ഒരു സ്ലൈഡിങ് ബോർഡ് ഉപയോഗിച്ചുകൊണ്ടാണ്.

Also Read  സ്വാഭാവികമായും മനോഹരമായ നഖങ്ങൾക്കുള്ള നുറുങ്ങുകൾ

അതോടൊപ്പം അഡ്ജസ്റ്റ് ചെയ്യുന്നതിനായി ഒരു ഫോം ലൈനും ലഭിക്കുന്നതാണ്. വാൾവ് അടച്ചു ഉപയോഗിക്കുന്നതിനുള്ള ഒരു അടപ്പും ഇതിനോടൊപ്പം ലഭ്യമാണ്. ഇതുകൂടാതെ എക്സോസ്റ്റിന്റെ രണ്ടു വശങ്ങളിലും ഘടിപ്പിക്കുന്നതിനായി രണ്ട് വാൽവുകളും ലഭ്യമാണ്. പുറത്തേക്കുള്ള വെള്ളം പോകുന്നതിനായി ഒരു പൈപ്പും കണക്ട് ചെയ്യാവുന്നതാണ്. റിമോട്ട് ഉപയോഗിച്ച് കൊണ്ട് തന്നെയാണ് സാധാരണ AC പോലെ ഇത്തരം എയർകണ്ടീഷണറുകളും വർക്ക് ചെയ്യുന്നത്.

ബോക്സി നോടൊപ്പം തന്നെ യൂസർ മാനുവൽ ലഭിക്കുന്നതാണ്,ഇത് ഉപയോഗിച്ചുകൊണ്ട് എസിയുടെ എല്ലാവിധ വർക്കിംഗ് രീതികളും മനസ്സിലാക്കാവുന്നതാണ്.കൂളിംഗ് മോഡിൽ മാത്രം വർക്ക് ചെയ്യുന്ന രീതിയിലാണ് AC പ്രവർത്തിക്കുന്നത്.1 ടണ്ണിൽ ആണ് AC പ്രവർത്തിക്കുന്നത്.230 വോൾട്ട് 50 ഹെർട്സ് ആണ് പവർ കപ്പാസിറ്റി.

Also Read  സ്ഥലം വാങ്ങുന്നവരും വിൽക്കുന്നവരും അറിയാൻ

ടെമ്പറേച്ചർ സെൻസർ സഹിതമാണ് ഇത്തരം ഏസികൾ പ്രവർത്തിക്കുന്നത്.ഫിൽട്ടർ പുറത്തെടുത്ത് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ക്ലീൻ ചെയ്യാവുന്നതാണ്.റിമോട്ട് ഉപയോഗിച്ച് എസി ഓൺ ചെയ്യുമ്പോൾ സാധാരണ AC പോലെ ആദ്യം ഫാൻ വർക്ക് ചെയ്യുകയും പിന്നീട് എസി മോഡിലേക്ക് മാറുകയും ആണ് ചെയ്യുന്നത്.SWING mode വേണമെങ്കിൽ അതും സെറ്റ് ചെയ്യാവുന്നതാണ്.

AC ക്ക് ഒരുവർഷത്തെ വാറണ്ടിയും, കംപ്രസറിനു മൂന്നു വർഷത്തെ വാറണ്ടിയും ആണ് ലഭിക്കുക. മറ്റ് സർവീസുകൾ എല്ലാം വീട്ടിൽ വന്നു കമ്പനി ചെയ്തു തരുന്നതാണ്
. 70 സ്ക്വയർ ഫീറ്റ് ഉള്ള ഒരു റൂമിലാണ് വൺ ടണ്ണിലുള്ള ഈ പോർട്ടബിൾ എസി അനുയോജ്യമാവുക.LLOYD പോർട്ടബിൾ എസിയുടെ വിലയായി വരുന്നത് 25499 രൂപയാണ്.

Also Read  പ്രവാസികൾക്ക് വെറും 550 രൂപയ്ക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി

സാധാരണ എയർകണ്ടീഷണറുകളെ അപേക്ഷിച്ച് എവിടെ വേണമെങ്കിലും ഉപയോഗിക്കാം എന്നതാണ് പോർട്ടബിൾ എസി കൊണ്ട് ഉള്ള ഉപയോഗം. നിങ്ങൾക്കിത് ആവശ്യമാണെങ്കിൽ ആമസോൺ പോലുള്ള ഓൺലൈൻ വെബ്സൈറ്റുകൾ വഴി പർച്ചേസ് ചെയ്യാവുന്നതാണ്.വീഡിയോ കാണാം .

 


Spread the love

Leave a Comment

You cannot copy content of this page