15000 രൂപയുടെ ലാപ്ടോപ്പ് വിതരണം ജനുവരി മുതൽ

Spread the love

കോവിഡ് നമ്മുടെ നാട്ടിൽ ഭീതി പടർത്തിയ കാലഘട്ടത്തിൽ അത്‌ കൂടുതൽ ബാധിച്ചത് വിദ്യാഭാസ മേഖലയിൽ തന്നെ ആണ്.ആദ്യ കോവിഡ് കേസ് റിപ്പോർട്ട്‌ ചെയ്തപ്പോൾ മുതൽ വിദ്യാഭാസ മേഖല അടഞ്ഞു കിടക്കുകയാണ്.ഈ സാഹചര്യത്തിൽ കുട്ടികളുടെ സമഗ്ര ഭാവി ലക്ഷ്യം വച്ചു കുടുബശ്രീയും K.S.F.E യും സംയുക്തമായി നടത്തുന്ന പദ്ധതി ആണ് “വിദ്യാശ്രീ ”

കുടുംബശ്രീ വഴി ആണ് ഇതിന്റെ അപേക്ഷ.കുട്ടികളുടെ പഠനത്തിന് വേണ്ടി 15000 രൂപയുടെ ലാപ്ടോപ് വാങ്ങാൻ ഉള്ള വായ്പ ആണ് ഇത് വഴി ലഭിക്കുന്നത്.മറ്റു ആവിശ്യങ്ങൾക്ക് ആയി ഈ തുക ചിലവാക്കാൻ കഴിയില്ല….

Also Read  സ്ത്രീകൾക്ക് സർക്കാരിന്റെ കൈത്താങ്ങ് 3 ലക്ഷം വരെ ലോൺ ലഭിയ്ക്കുന്ന പദ്ധതി

ഓരോ കുട്ടിയും പ്രതിമാസം 500 രൂപ വീതം 30 മാസങ്ങളിൽ അടക്കണം (30*500=15000).
മൂന്നുമാസം 500 രൂപ വീതം അടച്ചു കഴിഞ്ഞാൽ ലാപ്ടോപ് വാങ്ങാൻ ഉള്ള തുക അനുവദിക്കും…
തവണകൾ മുടങ്ങാതെ അടക്കുന്നവർക്ക് 1500 രൂപ സബ്‌സിഡി ലഭിക്കും….

ഇതിലേക്ക് അപേക്ഷിച്ചിട്ടുള്ള തുകയുടെ വിതരണം ജനുവരി അവസാനം ഉണ്ടാകും എന്നാണ് പുതിയ വാർത്ത.നികുതി വകുപ്പ് KSFE ക്ക് നിർദ്ദേശം നൽകി എന്നാണ് അറിയാൻ കഴിയുന്നത്.എന്താണേലും ഇത് കുട്ടികൾക്ക് ഒരു സന്തോഷം നൽകുന്ന വാർത്ത ആണ്. പൊതു സമൂഹത്തിന്റെ അറിവിലേക്കായി ഷെയർ ചെയ്യൂ


Spread the love

Leave a Comment

You cannot copy content of this page