സ്വന്തമായി ഒരു വീട് നിർമ്മിക്കുമ്പോൾ നമ്മളിൽ പലരും ചിന്തിക്കുന്നത് എങ്ങിനെയെല്ലാം വീട് നിർമ്മാണത്തിന് ആവശ്യമായ ചിലവുകൾ ചുരുക്കാം എന്നതായിരിക്കും. എന്നിരുന്നാൽ കൂടി ചിലവ് കുറക്കുന്നത് വീടിന്റെ സുരക്ഷയെ ബാധിക്കാതെ ഇരിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വെട്ടു കല്ലിനു ദിനംപ്രതി വില വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അതിന് ഒരു പകരക്കാരൻ എന്നോണം ഉപയോഗിക്കാവുന്ന ഇന്റർലോക്ക് ബ്രിക്കുകളുടെ പ്രത്യേകതകൾ എന്തെല്ലാമാണെന്നു നോക്കാം. ഇവ നിർമ്മിക്കുന്ന ഒരു സ്ഥാപനത്തെ പറ്റിയും പരിചയപ്പെടാം.
പ്രധാനമായും മൂന്ന് സൈസിൽ ഉള്ള കട്ടകളാണ് ഇവിടെ നിർമ്മിച്ച് നൽകുന്നത്.വീതി 6 ഇഞ്ച്, നീളം,11 ഇഞ്ച്, കനം 5 ഇഞ്ച് എന്ന അളവിൽ നിർമ്മിച്ചെടുക്കുന്ന കട്ട കൾക്ക് ഒരു സാധാരണ കല്ലിന്റെ നീളമേ വരുന്നുള്ളൂ എന്നതാണ് പ്രത്യേകത. ഒരു സെറ്റ് നിർമ്മിച്ചു കഴിഞ്ഞാൽ ബാക്കി കട്ടകളെല്ലാം ഓട്ടോമാറ്റിക്കായി തന്നെ ലോക്ക് ആയി മാറുകയും ഇത് ചുമരിന് കൂടുതൽ ഉറപ്പു നൽകുകയും ചെയ്യുന്നു.
അതുകൊണ്ടുതന്നെ യാതൊരുവിധ സുരക്ഷാഭീഷണിയും ഇല്ല. സിമന്റും പ്ലാസ്റ്ററും ഉപയോഗിക്കേണ്ടി വരുന്നില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. ഒരു കട്ടയിൽ 4 ലോക്കുകൾ വരെ വരുന്നുണ്ട്. അതുകൊണ്ടുതന്നെ കട്ടകൾ വെട്ടി പൊളിച്ചു മാത്രമേ പുറത്തേക്ക് എടുക്കാൻ സാധിക്കുകയുള്ളൂ.
ഓരോ കട്ടകൾക്കിടയിലും കൃത്യമായ അകലം നൽകിയിട്ടുണ്ട്.കോമ്പ്രെസ്സീവ് ചെക്ക് ചെയ്തതിനു ശേഷം മാത്രമാണ് ഇവിടെ കട്ടകൾ നിർമ്മാണം നടത്തുന്നത്. അതുകൊണ്ടുതന്നെ ക്വാളിറ്റിയുടെ കാര്യത്തിൽ യാതൊരു സംശയവും വേണ്ട. നിലത്ത് ഇട്ടാൽ പോലും പൊട്ടാത്ത രീതിയിലാണ് ഇവ നിർമ്മിച്ചിട്ടുള്ളത്. വലിയ കട്ടകളാണ് ഉപയോഗിക്കുന്നതെങ്കിൽ അതിനനുസരിച്ച് കുറവ് എണ്ണം കട്ടകൾ മാത്രം നിർമാണത്തിനായി ഉപയോഗിച്ചാൽ മതിയാകും.
വീടിനകത്ത് നല്ല തണുപ്പ് അതുകൊണ്ടുതന്നെ കറണ്ട് ബില്ലിൽ ഉണ്ടാക്കാവുന്ന ലാഭം, പ്ലാസ്റ്ററിങ്, സിമന്റ് എന്നിവയുടെ ഉപയോഗം ആവശ്യമില്ല, പടവുകളിലെ ഇടയ്ക്ക് ഗ്യാപ്പ് നൽകേണ്ടി വരുന്നില്ല എന്നിവയെല്ലാം ഇവയുടെ ഗുണങ്ങളാണ്.
വീടിന്റെ തറ കെട്ടി കഴിഞ്ഞാൽ ഇന്റർലോക്ക് കട്ടകൾ ഉപയോഗിക്കുകയാണെങ്കിൽ ഒരാഴ്ച കൊണ്ട് തന്നെ വീടിന്റെ വാർപ്പ് നടത്താവുന്നതാണ്. ഇവിടെനിന്നും കട്ടകൾ വാങ്ങുകയാണെങ്കിൽ നിർമ്മിക്കാനാവശ്യമായ പണിക്കാരെയും ഇവർ വിട്ടു നൽകുന്നതാണ്. കേരളത്തിൽ എവിടെ വേണമെങ്കിലും ഇത്തരത്തിലുള്ള ഇന്റർലോക്ക് ബ്രിക്കുകൾ ഇവർ എത്തിച്ചു നൽകുന്നതാണ്.
കട്ടകളുടെ നിർമ്മാണരീതി നോക്കുകയാണെങ്കിൽ ആദ്യം ഇളക്കിവിട്ട മണ്ണ് അരിച്ചെടുത്തശേഷം വേസ്റ്റ് വരുന്ന കല്ല് മെഷീൻ ഉപയോഗിച്ച് തരികൾ ആക്കി മാറ്റുന്നു. പൊടിയും കട്ടയും മിക്സ് ചെയ്തു അതിൽ സിമന്റ് കൂടി ചേർത്ത ശേഷം കട്ടകൾ നിർമ്മിക്കുന്നു.
ഒരു കട്ടയിൽ ഏകദേശം ഒരു കിലോ സിമന്റ് ആണ് ആവശ്യമായി വരുന്നത്. കട്ടകൾക്ക് അനുസൃതമായാണ് സിമന്റ് അളവ് നിശ്ചയിക്കുന്നത്. പോളിഷ് ചെയ്തതും അല്ലാത്തതുമായ കട്ടകൾ ഇവിടെ നിന്നും ലഭിക്കുന്നതാണ്.
ഷോ വാളുകൾക്കും മറ്റും ഉപയോഗിക്കാം എന്നതിനാൽ എക്സ്ട്രാ ക്ലാഡിങ് ഒന്നും ആവശ്യമായി വരുന്നില്ല. 6 ഇഞ്ച് വീതി 5 ഇഞ്ച് കനം വരുന്ന കട്ടകൾക്ക് 20 രൂപയാണ് വില. 8 ഇഞ്ച് വീതി 5 ഇഞ്ച് കനം വരുന്ന കട്ടകൾക്ക് 25 രൂപ,ഈ രണ്ടു സൈസിന്റെയും ഇടയിൽ വരുന്നതിനും 25 രൂപ എന്ന നിരക്കിലാണ് വില വരുന്നത്.
സാധാരണ ഒരു വെട്ടുകല്ല് ഉപയോഗിച്ച് നിർമ്മിക്കുന്ന വീടിന്റെ പകുതി പൈസ മാത്രം ചിലവാക്കി കൊണ്ട് ഇത്തരത്തിൽ ഇന്റർലോക്ക് ബ്രിക്സ് ഉപയോഗിച്ച് വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് മലപ്പുറം ജില്ലയിലെ കോഴിക്കോട്ടൂർ ഉള്ള സ്ഥാപനവുമായി കോൺടാക്ട് ചെയ്യാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.
Contact-9846294050