കൊറോണയുടെ പശ്ചാത്തലത്തിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് മുന്നോടിയായുള്ള ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് വീട്ടിൽ ഇരുന്ന് കൊണ്ട് തന്നെ ഓൺലൈനായി എടുക്കാവുന്നതാണ്. മുൻപ് മോട്ടോർ വാഹന വകുപ്പ് ഓഫീസുകൾ വഴി നേരിട്ടാണ് ഇത്തരം ലേണേഴ്സ് ടെസ്റ്റ്‌കൾ നടത്തിക്കൊണ്ടിരുന്നത്. ഓൺലൈൻ ലേണേഴ്സ് ടെസ്റ്റ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
പഴയ രീതി അനുസരിച്ച് ആകെ 20 ചോദ്യങ്ങളാണ് ഉണ്ടാവുക. ഇതിൽ 12 എണ്ണം ശരിയാക്കിയാൽ ലേണേഴ്സ് ലൈസൻസ് ലഭിക്കുമായിരുന്നു. എന്നാൽ പുതിയ ഓൺലൈൻ ടെസ്റ്റ് രീതിയിൽ 50 ചോദ്യങ്ങളാണ് ഉണ്ടാവുക. 50 ചോദ്യങ്ങൾ 30 മിനിറ്റിനുള്ളിൽ 30 എണ്ണം ശരിയാക്കിയാൽ മാത്രമാണ് ലേണേഴ്സ് ലൈസൻസ് ലഭിക്കുകയുള്ളൂ.
ഡ്രൈവിംഗ് ലൈസെൻസ് നഷ്ടപ്പെട്ടാൽ ചെയ്യണ്ട കാര്യങ്ങൾ എല്ലാവരും
മുൻപ് RT ഓഫീസ് വഴി ഇത്തരത്തിൽ അപേക്ഷ സമർപ്പിച്ചവർ വീട്ടിൽ ഇരുന്നു കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റിനായി പുതിയ സ്ലോട് എടുത്തുകൊണ്ട് പരീക്ഷ എഴുതേണ്ടതാണ്.ഇത്തരമൊരു സ്ലോട്ട് നിങ്ങൾക്ക് ഒരു നിശ്ചിത തീയതിക്ക് അലോട്ട് ചെയ്യുകയും.ആ തീയതി അനുസരിച്ച് ലഭിക്കുന്ന പാസ്സ്‌വേർഡ് ഉപയോഗിച്ച് പരീക്ഷ അറ്റൻഡ് ചെയ്യുകയുമാണ് വേണ്ടത്.
മണിക്കൂറുക്കുള്ളിൽ ഡ്രൈവിംഗ് ലൈസെൻസ് പുതുക്കാം . തെറ്റുകൾ തിരുത്താം ഓൺലൈനിലൂടെ
നിങ്ങൾ സമർപ്പിച്ച അപേക്ഷയിൽ തെറ്റുകൾ ഒന്നും ഇല്ല എങ്കിൽ വൈകിട്ട് ആറുമണിക്കകത്ത് പാസ്സ്‌വേർഡ് അടങ്ങിയ മെസ്സേജ് SMS രൂപത്തിൽ ലഭിക്കുന്ന താണ്.ഏതെങ്കിലും രീതിയിലുള്ള തെറ്റുകളുണ്ടെങ്കിൽ നാലുമണിക്ക് അകത്ത് എസ്എംഎസ് ലഭിക്കുകയും, തെറ്റുകൾ തിരുത്തിയ ശേഷം ആറുമണിക്കകത്ത് സബ്മിറ്റ് ചെയ്യാൻ സാധിച്ചില്ല എങ്കിൽ മറ്റൊരു ദിവസം നൽകുകയും ചെയ്യുന്നതാണ്. ടെസ്റ്റ് എടുക്കുന്നതിനിടയിൽ ഫോൺ ഉപയോഗിക്കാൻ പാടുള്ളതല്ല.
ലേണേഴ്സ് ടെസ്റ്റിനുള്ള ഡേറ്റ് ഓൺലൈനായി എങ്ങനെ ചെയ്യാം എന്ന് നോക്കാം.
ചെയ്യേണ്ട രീതി
- Step 1: പരിവഹൻ സേവ ( https://parivahan.gov.in/ ) എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്ത ശേഷം അപ്ലൈ ഓൺലൈൻ എന്ന് എടുത്ത് appointment slot booking തിരഞ്ഞെടുക്കുക.ഇവിടെ നിന്നും ലേണേഴ്സ് ലൈസന്സ് ടെസ്റ്റ് ക്ലിക്ക് ചെയ്യുക.
- Step 2:ഇപ്പോൾ കാണുന്ന പേരിൽ ആപ്ലിക്കേഷൻ നമ്പർ,ഡേറ്റ് ഓഫ് ബർത്ത് എന്നിവയും വലതുവശത്ത് നൽകിയിട്ടുള്ള ക്യാപ്ച്ചയും അടിച്ചു കൊടുത്തു submit ബട്ടൺ ക്ലിക്ക് ചെയ്യുക.
- Step 3: പരീക്ഷ എഴുതാൻ ഉള്ള ദിവസം ദിവസം നിങ്ങൾക്ക് എക്സാം എഴുതാൻ എന്നാണ് സാധിക്കുന്നത് ആ ഡേറ്റ്, സമയം എന്നിവ തിരഞ്ഞെടുത്ത് നൽകുക.
ഇത്തരത്തിൽ അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ എക്സാം എഴുതുന്നതിന് വേണ്ടി ഓൺലൈൻ പാസ്സ്‌വേർഡ് നിങ്ങൾക്ക് ലഭിക്കുന്നതാണ്.ടെസ്റ്റ് എടുക്കുന്നതിനു മുൻപായി മൊബൈൽ ഡാറ്റ ഫുൾ റേഞ്ചിൽ ആണെന്ന് ഉറപ്പുവരുത്തുക.
എക്സാം എഴുതുന്നതിനായി ചെയ്യേണ്ടത്.
- Step 1:പരിവഹൻ സൈറ്റ് ഓപ്പൺ ചെയ്തശേഷം കേരള സ്റ്റേറ്റിന് കീഴിലുള്ള SARADHI ക്ലിക്ക്
ചെയ്യുക. - Step 2:ഇപ്പോൾ കാണുന്ന പേജിൽ അപ്ലൈ ഓൺലൈൻ ബുക്ക് ചെയ്യുക.താഴെ കാണുന്ന ലിസ്റ്റിൽ LLTEST STSL എന്ന് സെലക്ട് ചെയ്തു കൊടുക്കുക.online LLTEST സ്റ്റാർട്ട് എന്നു കൊടുക്കുക.ശേഷം ആപ്ലിക്കേഷൻ നമ്പർ, ഡേറ്റ് ഓഫ് ബർത്ത്, നിങ്ങളുടെ ഫോണിൽ വന്ന പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് login ചെയ്യുക.
തുടർന്ന് നിങ്ങൾക്ക് പരീക്ഷ എഴുതേണ്ട ഭാഷ തിരഞ്ഞെടുക്കാവുന്നതാണ്.അതിനുശേഷം പരീക്ഷ ആരംഭിക്കുന്നതാണ്. ശരിയായ ഉത്തരം ടിക്ക് ചെയ്ത് കൺഫോം നൽകാവുന്നതാണ്.ശരിയായ ഉത്തരങ്ങൾക്കുള്ള മാർക്ക് വലതുവശത്ത് കാണാവുന്നതാണ്.നിങ്ങൾ പാസായി കഴിഞ്ഞാൽ അതിന്റെ പ്രിന്റ് എടുക്കാവുന്നതാണ്.
അതിനായി ബ്രൗസർ ഓപ്പൺ ചെയ്ത ശേഷം സാരഥിയിൽ സ്റ്റേറ്റ് ക്ലിക്ക് ചെയ്തു അപ്ലൈ ഓൺലൈനിൽ പ്രിന്റ് ലേണേഴ്സ് ലൈസൻസ് കൊടുക്കാവുന്നതാണ്.ഇത് പ്രിന്റ് എടുത്ത് സൂക്ഷിക്കാവുന്നതാണ്. ടെസ്റ്റ് ഫെയിൽ ആയവർക്ക് ഫീസ് അടച്ച് റീടെസ്റ്റ് എടുക്കാവുന്നതാണ്.പറഞ്ഞ ദിവസം പരീക്ഷ എഴുതാൻ സാധിക്കാതെ വരികയോ, പകുതി വച്ച് പരീക്ഷ മുടങ്ങി പോവുകയോ ചെയ്യുന്നവർക്കും റീടെസ്റ്റ് എടുക്കാവുന്നതാണ്.ഇതാണ് പുതിയതായി ഓൺ ലൈൻ ലേണേഴ്സ് ടെസ്റ്റ് എടുക്കുന്നതിനുള്ള കാര്യങ്ങൾ. കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യുക.