പാലക്കാട് ജില്ലയിലെ പ്രകൃതിരമണീയമായ ഒറ്റപ്പാലത്ത് വളരെ കുറഞ്ഞ വിലക്ക് സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന കാര്യമാണ് ഇവിടെ പറയുന്നത്.
മെയിൻ റോഡിൽ നിന്നും പ്രവേശിക്കാവുന്ന രീതിയിൽ നീണ്ടുകിടക്കുന്ന ഒരു നെല്പ്പാടം ആണ് വിൽക്കാൻ ഉള്ളത്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയായി വാണിയംകുളം കൂനത്തറ പഞ്ചായത്തിലെ താങ്ങാരീ പാടത്താണ് ഈ സ്ഥലം ഉള്ളത്.
അത്യാവശ്യം എല്ലാ വാഹനങ്ങൾക്കും വരാവുന്ന രീതിയിൽ പകുതിഭാഗം ടാറിട്ടതും ബാക്കിഭാഗം അല്ലാതെ യും വഴി നൽകിയിട്ടുണ്ട്. ഏകദേശം 520 സെന്റ് പാടശേഖരം ആണ് വിൽപ്പനയ്ക്കായി ഉള്ളത്. അതായത് ഏക്കറിൽ പറയുകയാണെങ്കിൽ അഞ്ചേക്കർ 20 സെന്റ് സ്ഥലമാണ് വിൽപനയ്ക്കായി വച്ചിട്ടുള്ളത്.
ഇത്രയും സ്ഥലത്ത് ഏകദേശം എട്ട് പാടങ്ങളാണ് ഉള്ളത്. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്ൽ നിന്നും വെള്ളം എത്തിക്കുന്നതിനുള്ള സൗകര്യമുണ്ട്. രണ്ട് പാടങ്ങളിൽ കൃഷി നടത്തുന്നുണ്ട്. കൃഷി ആവശ്യത്തിനായി വാഹനങ്ങൾ എത്തിക്കുന്നതിനുള്ള റോഡും നൽകിയിട്ടുണ്ട്. ചിലസമയങ്ങളിൽ മോട്ടോർ ഉപയോഗിച്ചും വെള്ളം അടിക്കേണ്ടത് ആയി വരാറുണ്ട്.
സ്വന്തമായി ഒരു കൃഷിഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഉപയോഗപ്പെടുത്താവുന്നതാണ് ഈ അവസരം. ഒരു സെന്റിന് 9000 രൂപ നിരക്കിലാണ് ഈ അഞ്ചേക്കർ 20 സെന്റ് വാങ്ങാൻ ആവുക. മെയിൻ റോഡിൽ നിന്നും 3 കിലോമീറ്റർ മാത്രം ദൂരമുള്ള ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്ഥലം കണ്ടു മനസ്സിലാക്കുന്നതിന് താഴെ ഉള്ള വീഡിയോ കാണാവുന്നതാണ്.