തുടർ പഠനത്തിനായി ലോൺ 1 ലക്ഷം മുതൽ 10 ലക്ഷം വരെ ലഭിക്കും | വെറും 2% പലിശ നിരക്കിൽ

Spread the love

ഇന്ന് മിക്ക വിദ്യാർത്ഥികളും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് പഠിക്കാൻ കഴിവുണ്ടായിട്ടും അതിനാവശ്യമായ സാമ്പത്തിക സ്ഥിതി ഇല്ല എന്നത്. പ്രത്യേകിച്ച് തുടർ പഠനങ്ങൾക്കായി വിദേശ രാജ്യങ്ങളിലും മറ്റും പോകുവാൻ ഒരുപാട് വിദ്യാർഥികൾ ആഗ്രഹിക്കുന്നുണ്ടാകും. എന്നാൽ വീട്ടിലെ സാമ്പത്തികസ്ഥിതി ആലോചിച്ച് പലപ്പോഴും ഇതിൽ നിന്നും പിന്തിരിയുകയും ആണ് ചെയ്യുന്നത്. എന്നാൽ ഇത്തരത്തിൽ വിദേശരാജ്യങ്ങളിൽ ഉന്നതപഠനത്തിന് പോകാൻ ആഗ്രഹിക്കുന്നവർക്ക് വളരെ കുറഞ്ഞ പലിശനിരക്കിൽ ലഭിക്കുന്ന ഒരു എഡ്യൂക്കേഷൻ ലോണിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

Also Read  സംരഭം തുടങ്ങുന്നവർക്ക് അഞ്ചു തരം ബിസ്സിനെസ്സ് വായ്പകൾ , പലിശ നിരക്കുകൾ | പ്രമാണങ്ങൾ, വിശദമായി അറിയാം

1ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ ഇത്തരത്തിൽ എഡ്യൂക്കേഷൻ ലോൺ ആയി ലഭിക്കുന്നതാണ്. വെറും 2% പലിശ നിരക്കിലാണ് പരമാവധി
7 വർഷ കാലാവധിയിൽ ലോൺ തുക തിരിച്ചടയ്ക്കേണ്ടി വരിക. നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടമുള്ള മേഖലയിൽ PG, PHD,പോസ്റ്റ്‌ ഡോക്ടറൽ മേഖലകളിൽ ലോൺ ഉപയോഗിച്ചുകൊണ്ട് പഠനം തുടരാവുന്നതാണ്.

വിദേശരാജ്യങ്ങളിൽ ഇത്തരം കോഴ്സുകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ജി ൻ ടാറ്റ എൻഡോവ്മെന്റ് കീഴിലുള്ള ഈ ലോണിനുള്ള 2021- 2022 അധ്യയനവർഷത്തെ അപേക്ഷകളാണ് ഇപ്പോൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അപേക്ഷ നൽകുന്നയാൾക്ക് ഇന്ത്യയിലെ ഏതെങ്കിലും സർവകലാശാലയിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് 60% ഗ്രേഡോടുകൂടി നിർബന്ധമായും ഉണ്ടായിരിക്കണം.

Also Read  വാക്ക് പാലിച്ചു കേരള സർക്കാർ | 50 വയസ്സ് കഴിഞ്ഞവർക്ക് 50000 രൂപ ലോൺ സഹായം ലഭിച്ചു തുടങ്ങി

2021 ജൂൺ 30 അടിസ്ഥാനപ്പെടുത്തി അപേക്ഷിക്കുന്ന ആൾക്ക് 45 വയസ്സിന് മുകളിൽ പ്രായമുണ്ടാവാൻ പാടുള്ളതല്ല. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൃത്യമായ തവണകളിൽ ലോൺ തുക തിരിച്ചടക്കുക യാണെങ്കിൽ പലിശ നിരക്കിൽ ഇളവുകൾ ലഭിക്കുന്നതാണ്.

ലോൺ തുക തിരിച്ച് അടയ്ക്കുന്നതിനുള്ള കാലാവധി കുറഞ്ഞത് 3 വർഷവും മാക്സിമം 7 വർഷവുമാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 8 ആണ്. ഇത്തരത്തിൽ വിദേശരാജ്യങ്ങളിൽ പോയി ബിരുദത്തിനു ശേഷം ഉള്ള തുടർപഠനം ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഈ ഒരു അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.http//jntataendownment.org എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.


Spread the love

Leave a Comment