വെറും 550 രൂപയ്ക്ക് പ്രവാസികൾക്കായി കേരള സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി

Spread the love

പ്രവാസികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ പുതിയൊരു പദ്ധതി കൂടി നോർക്ക റൂട്സ്മായി ചേർന്ന് ആരംഭിച്ചിരിക്കുന്നു. പ്രവാസി രക്ഷാ ഇൻഷുറൻസ് പദ്ധതിയിലൂടെ സർക്കാറും നോർക്കയും ചേർന്ന് വിദേശത്ത് താമസിക്കുന്ന പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുകയാണ്.

എന്തെല്ലാമാണ് പ്രവാസി രക്ഷാ ഇൻഷുറൻസ് പദ്ധതിയുടെ പ്രത്യേകതകൾ?

18 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ള ഏതൊരു പ്രവാസിക്കും പദ്ധതിയുടെ ഭാഗമാവാൻ സാധിക്കുന്നതാണ്. 550 രൂപ എല്ലാ മാസവും പ്രീമിയമായി അടക്കുക യാണെങ്കിൽ ഒരു ലക്ഷം രൂപ വരെ അസുഖങ്ങൾക്ക് കവറേജ് ലഭിക്കുന്നതാണ്.ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി സഹകരിച്ചുകൊണ്ടാണ് ഇൻഷുറൻസ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

Also Read  ഇന്നത്തെ പ്രധാന 5 അറിയിപ്പുകൾ റേഷൻ കാർഡിന് 1000 രൂപ സഹായം

പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് പ്രവാസി ഐഡി കാർഡ് ഉപയോഗിച്ചോ നോർക്കാ റൂട്ട്സ് ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org വഴി അപ്ലൈ ചെയ്യാവുന്നതാണ്. ഇൻഷൂറൻസ് പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നോർക്കാ റൂട്ട്സ് വെബ്സൈറ്റിന്റെ മെയിൽ ഐഡി ഉപയോഗിച്ചും ബന്ധപ്പെടാവുന്നതാണ്. പ്രവാസികൾക്ക് മിസ്ഡ് കോൾ സർവീസ് വഴിയും താഴെ നൽകിയിട്ടുള്ള നമ്പറുകൾ വഴിയും നോർക്ക റൂട്സ് മായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസികൾക്കുള്ള ആരോഗ്യ രക്ഷാ ഇൻഷുറൻസ് ആരംഭിച്ചത് സംബന്ധിച്ച് എല്ലാവിധ വിവരങ്ങളും പുറത്തിറക്കി യിട്ടുണ്ട്.കോൺടാക്ട് ചെയ്യുന്നതിനുള്ള  മെയിൽ ഐഡിയും താഴെ നൽകുന്നു.

Also Read  സിം കാർഡ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം വരുന്നു

Mail id:norka. [email protected]

Missed call-18004253939/00918802012345


Spread the love

Leave a Comment