വിവിധ ബാങ്കുകളിലെ ഹോം ലോൺ | 30 ലക്ഷം രൂപയ്ക്ക് എത്ര തിരിച്ചടവ്

Spread the love

സ്വന്തമായി ഒരു വീട് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. എന്നാൽ വീട് വയ്ക്കുന്നതിന് ആവശ്യമായ സാമ്പത്തിക സ്ഥിതി ഇല്ലാത്തതാണ് പലപ്പോഴും വീട് എന്ന സ്വപ്നം ഇല്ലാതാക്കുന്നത്. എന്നാൽ വളരെ കുറഞ്ഞ നിരക്കിൽ ഹോം ലോണുകൾ ലഭിക്കുകയാണെങ്കിൽ എല്ലാവർക്കും വീടെന്ന സ്വപ്നം പൂർത്തീകരിക്കാവുന്നതാണ്. വസ്തു ഈട് നൽകി കൊണ്ട് മാത്രമാണ് ഹോം ലോണുകൾ നൽകപ്പെടുന്നത്. ഇത്തരത്തിൽ വളരെ കുറഞ്ഞ പലിശ നിരക്കിൽ ഹോം ലോണുകൾ ലഭ്യമാക്കുന്ന വ്യത്യസ്ത ബാങ്കുകൾ ഏതെല്ലാം ആണെന്ന് നോക്കാം.

പുതിയതായി ഹോം ലോൺ എടുക്കുന്നവർക്ക് മാത്രമല്ല, മുൻപ് ഹോം ലോൺ എടുത്തവർക്കും കുറഞ്ഞ പലിശ നിരക്കിലുള്ള ബാങ്കിലേക്ക് ലോൺ ഷിഫ്റ്റ് ചെയ്യാവുന്നതാണ്. ഇതിനായി നിങ്ങൾക്ക് നിലവിൽ ലോൺ ഉള്ള ബാങ്കിൽ നേരിട്ട് പോയോ ഒരു ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായത്തോടെയോ ലോൺ ഷിഫ്റ്റ് ചെയ്യാവുന്നതാണ്. ആദ്യം പഴയതും പുതിയതുമായ ഹോം ലോണുകളുടെ പലിശനിരക്കിലുള്ള വ്യത്യാസം കൃത്യമായി കാൽക്കുലേറ്റ് ചെയ്യുക. ഇത്തരത്തിൽ പലിശയിൽ ഉണ്ടാകുന്ന ഒരു ചെറിയ മാറ്റം പോലും വലിയ രീതിയിൽ അടക്കേണ്ട ലോൺ തുക ലാഭിക്കുന്നതിന് സഹായിക്കുന്നതാണ്.

നിങ്ങൾ ഒരു ഹോം ലോണിന് ആയി ബാങ്കിനെ സമീപിക്കുമ്പോൾ തന്നെ ക്രെഡിറ്റ് സ്കോർ, ഈടായി നൽകുന്ന വസ്തുവിന്റെ മൂല്യം, അപേക്ഷിക്കുന്ന ലോണിന്റെ കാലാവധി, തുക എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് എത്ര തുക നിങ്ങൾക്കു ഹോം ലോൺ ആയി നൽകണമെന്ന് ബാങ്ക് തീരുമാനിക്കുക.

HDFC ബാങ്കിൽ നിന്നാണ് നിങ്ങൾ ഹോം ലോൺ എടുക്കുന്നത് എങ്കിൽ ഇവിടെ പലിശ നിരക്ക് നൽകേണ്ടി വരിക 6.90-9.25 എന്ന നിരക്കിലാണ്.
നിങ്ങൾ എടുക്കുന്ന ലോണിന്റെ 0.50% പ്രോസസിംഗ് ഫീ ആയി നൽകേണ്ടതുണ്ട്. അല്ലായെങ്കിൽ 3000 രൂപ ഇത് ഏതെങ്കിലും ഒന്നായിരിക്കും നൽകേണ്ടി വരിക. 30 ലക്ഷം രൂപ നിരക്കിൽ 20 വർഷത്തേക്ക് എടുക്കുകയാണെങ്കിൽ ഒരു മാസത്തെ ഇഎംഐ തുകയായി നൽകേണ്ടി വരിക 23000-27000 എന്ന നിരക്കിലായിരിക്കും.

Also Read  കാറിന്റെ വാണിംഗ് ലൈറ്റുകൾ കത്തിക്കിടന്നാൽ പ്രശ്നമാണോ ? വിശദമായി അറിയാം

വളരെ കുറഞ്ഞ നിരക്കിൽ ഹോം ലോൺ ലഭ്യമാക്കുന്ന മറ്റൊരു ബാങ്ക് ആണ് SBI. ഇവിടെ പലിശ നിരക്ക് നൽകേണ്ടി വരിക 7-7.85% വരെയാണ്. പ്രോസസിംഗ് ഫീ നൽകേണ്ടത് അര ശതമാനം ആണെങ്കിലും യൂനോ വഴി ഹോം ലോണിനായി അപ്ലൈ ചെയ്യുകയാണെങ്കിൽ ഫെസ്റ്റിവൽ ഓഫെർസ് ലഭിക്കുന്നതാണ്.30 ലക്ഷം രൂപ 20 വർഷത്തേക്ക് ഒരു മാസം 23000-24000 രൂപക്ക് ഇടയിലാകും.

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്ന് ആണ് ഹോം ലോൺ എടുക്കുന്നത് എങ്കിൽ 7.05-7.30 നിരക്കിലാണ് പലിശ വരിക.23000-24000 രൂപ നിരക്കിലാണ് 30 ലക്ഷം രൂപക്ക് 20 വർഷത്തേക്ക് EMI ആയി നൽകേണ്ടി വരിക. പ്രോസസിംഗ് ഫീ നിങ്ങൾ എടുക്കുന്ന ലോണിന്റെ അര ശതമാനമാണ്. മാക്സിമം 25000 രൂപ വരെയാണ് പ്രോസസിംഗ് ഫീ ഈടാക്കുക.

ബാങ്ക് ഓഫ് മഹാരാഷ്ട്ര വഴിയാണ് ഹോം ലോണിന് അപ്ലൈ ചെയ്യുന്നത് എങ്കിൽ പലിശ നിരക്ക് ആയി ഈടാക്കുന്നത് 7.05-9.70 % നിരക്കിലാണ്. 30 ലക്ഷം രൂപയ്ക്ക് 20 വർഷത്തേക്ക് ഇഎംഐ അടയ്ക്കേണ്ടി വരുക 23000 – 28000 രൂപ വരെയാണ്. ഹോം ലോണിനായി പഞ്ചാബ് നാഷണൽ ബാങ്ക് ഈടാക്കുന്നത് 7.10-7.90 നിരക്കിലാണ്. 30 ലക്ഷം രൂപ 20 വർഷത്തേക്ക് അടയ്ക്കേണ്ടി വരിക ഒരു മാസത്തെ ഇഎംഐ 23000-25000 രൂപ നിരക്കിലാണ്.

Also Read  വൻ വില കുറവിൽ കാർ ആക്‌ സസറീസ് അതും നമ്മുടെ കേരളത്തിൽ

IDBI ബാങ്ക് ഹോം ലോണിനായി ഈടാക്കുന്ന പലിശ 7.15-9.15 എന്ന നിരക്കിലാണ്. 30 ലക്ഷം രൂപ 20 വർഷത്തേക്ക് എടുത്താൽ ഇഎംഐ അടയ്ക്കേണ്ടി വരിക23000-27000 രൂപ നിരക്കിലാണ്. പ്രോസസിങ് ഫീ ആയി നൽകേണ്ടത് 2500 രൂപയ്ക്കും 10000 രൂപയ്ക്കും ഇടയിലാണ്. കനറാ ബാങ്ക് ഹോം ലോൺ നൽകുന്നത് 6.90-9.40 എന്ന നിരക്കിലാണ്. 30 ലക്ഷം രൂപയ്ക്ക് 20 വർഷത്തേക്ക് ഇഎംഐ ആയി നൽകേണ്ടി വരിക 23000 – 27000 രൂപയുടെ ഇടയ്ക്കാണ്.
1500 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയിലാണ് പ്രോസസിംഗ് ഫീ നൽകേണ്ടി വരിക.

ICICI ബാങ്ക് ഹോം ലോണിനായി ഈടാക്കുന്ന പലിശ 6.90-8.05 എന്ന നിരക്കിലാണ്. 30 ലക്ഷം രൂപ 20 വർഷ കാലാവധിയിൽ ഇഎംഐ ആയി നൽകേണ്ടത് 23000-25000 രൂപ നിരക്കിലാണ്. ഇവിടെ പ്രോസസിംഗ് ഫീ ആയി നൽകേണ്ടത് മിനിമം 1500 രൂപ നിരക്കിലാണ്. മാക്സിമം നിങ്ങൾ എടുക്കുന്ന തുകയുടെ ഒരു ശതമാനം മുതൽ രണ്ടു ശതമാനം വരെ ഇത്തരത്തിൽ പ്രോസസിംഗ് ഈടാക്കുന്നതാണ്.

ഇന്ത്യൻ ബാങ്ക് ഹോം ലോണിന് ആയി ഈടാക്കുന്നത് 6.85-9.5 എന്ന നിരക്കിലാണ്.
30 ലക്ഷം രൂപ 20 വർഷ കാലാവധിയിൽ അടയ്ക്കാൻ ചിലവാക്കേണ്ടത് 22000-27000 എന്ന നിരക്കിലാണ്. നിങ്ങളെടുക്കുന്ന തുകയുടെ .20 -.60 രൂപയാണ് പ്രോസസിംഗ് ഫീ ആയി ഈടാക്കുക.

Also Read  ഇനി ഏവർക്കും 5,000 രൂപ പെൻഷൻ.ജൂൺ 2 മുതൽ അപേക്ഷിക്കാം.സംസ്ഥാന സർക്കാർ പദ്ധതി

ബാങ്ക് ഓഫ് ബറോഡ ഹോം ലോണിനായി ഈടാക്കുന്നത്
6.85-8.70 എന്ന നിരക്കിലാണ്. 30 ലക്ഷം രൂപ 20 വർഷ കാലാവധിയിൽ ഇഎംഐ ആയി നൽകേണ്ടത് 23000-26000 രൂപ നിരക്കിലാണ്. മിനിമം 8500 മുതൽ മാക്സിമം 25000 രൂപ നിരക്കിലാണ് പ്രോസസിംഗ് ഫീ നൽകേണ്ടി വരിക.

യൂണിയൻ ബാങ്ക് ഹോം ലോൺ ആയി ഈടാക്കുന്നത് 6.85-8.40 എന്ന നിരക്കിലാണ്. 30 ലക്ഷം രൂപക്ക് 20 വർഷ കാലാവധിയിൽ ഇഎംഐ അടയ്ക്കേണ്ടത് 22000 – 25000 രൂപയ്ക്ക് ഇടയ്ക്കാണ്. പ്രോസസിങ് ഫീ മാക്സിമം 15000 രൂപയാണ്. ബാങ്ക് ഓഫ് ഇന്ത്യ ഹോം ലോണിനായി ഈടാക്കുന്നത് 6.85-8.25 പലിശനിരക്കിൽ ആണോ. 30 ലക്ഷത്തിനു 20 വർഷ കാലാവധിയിൽ ഇഎംഐ നൽകേണ്ടത് 22000 – 25000 രൂപയുടെ ഇടയ്ക്കാണ്. മിനിമം 1500 രൂപ മുതൽ 50000 രൂപ വരെയാണ് പ്രോസസിംഗ് ഫീ നൽകേണ്ടി വരിക.

പഞ്ചാബ് സിന്ദ് ബാങ്ക് ഹോം ലോണിനായി ഈടാക്കുന്നത് 6.90-7.60 എന്ന നിരക്കിലാണ്. 30 ലക്ഷം രൂപ 20 വർഷ കാലാവധിയിൽ ഇഎംഐ ആയി നൽകേണ്ടത് 23000-24000 രൂപയുടെ ഇടയ്ക്കാണ്. പ്രോസസിംഗ് ഫീ ഫെസ്റ്റിവൽ സീസണിൽ ഒഴിവാക്കിയിട്ടുണ്ട്. ഹോം ലോൺ എടുക്കാൻ താല്പര്യമുള്ളവർ ക്കും നിലവിലുള്ള ഹോം ലോൺ മാറ്റാൻ താല്പര്യമുള്ളവർ ക്കും പലിശ നിരക്കുകൾ നോക്കി ബാങ്ക് തിരഞ്ഞെടുക്കാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment