എറണാകുളം നഗരത്തിൽ ഒരു ഇരുനില വീട് സ്വാന്തമാക്കാം | അതും കയ്യിൽ ഒതുങ്ങുന്ന ബഡ്ജറ്റിൽ

Spread the love

എറണാകുളം നഗരത്തിൽ കുറഞ്ഞവിലയ്ക്ക് വീട് എന്ന സ്വപ്നം ഇനി പൂവണിയട്ടെ.. അതും നിങ്ങളുടെ ബജറ്റിലൊരുങ്ങുന്ന രീതിയിൽ ,കളമശ്ശേരി മെഡിക്കൽ കോളേജിനും ആലുവയ്ക്കും ഇടയിൽ ഏകദേശം അഞ്ചു കിലോമീറ്റർ വ്യത്യാസത്തിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്… ഒരു സാധാരണ വീട് എന്നതിലുപരി ഒരുപാട് പ്രത്യേകതകളോടെ കൂടിയതാണ് ഈ വീട് നിർമിച്ചിരിക്കുന്നത്.

വീടിന്റെ പ്രത്യകതകൾ എന്തെല്ലാമാണ്???

വെറും 3 cent സ്ഥലത്ത് ആണ് ഈ വീട് നിൽക്കുന്നത്.
സ്ലൈഡിങ് രീതിയിലുള്ള ഗേറ്റ് ആണ് ആദ്യത്തെ പ്രത്യേകത, ഗേറ്റ് തുറക്കുന്നതിന് സൗകര്യത്തിനായി കിണറിന് ഹാഫ് പോർഷൻ ആയി സെറ്റ് ചെയ്തിരിക്കുന്നു.

മുന്നോട്ടു പോയാൽ അവിടെ ഒരു വിസ്താരമുള്ള കാർ പാർക്കിംഗ് ഏരിയ കാണാവുന്നതാണ്.വീട് മുഴുവൻ വൈറ്റ് പെയിന്റ് ആണ് ഉപയോഗിച്ചിട്ടുള്ളത്. അടുത്തതായി നിങ്ങൾ സിറ്റൗട്ടിലേക്ക് ആണ് എത്തുക ഇവിടെ ഒരു ചെയർ ഇടാവുന്ന രീതിയിൽ ആണ് ചെയ്തിരിക്കുന്നത്..

Also Read  ലോൺ എടുക്കാതെ എങ്ങനെ ഒരു വീട് പണിയാം

Also Reade >>

വീടിൻറെ വാതിൽ പൂർണമായും മരം കൊണ്ട് നിർമ്മിച്ചതാണ്,ഹോളിലോട്ട് കടന്നാൽ വലിയ ഇൻറീരിയർ വർക്കുകൾ ഒന്നും ചെയ്തിട്ടില്ല എങ്കിൽ പോലും ശ്രദ്ധയാകർഷിക്കുന്ന രീതിയിലാണ് ചെയ്തിട്ടുള്ളത്.., TV വക്കാൻ തടി കൊണ്ട് നിർമിച്ച ഒരു settings ആണ് ഉള്ളത്. എല്ലായിടത്തും വൈറ്റ് കളർ ടൈൽ ആണ് പാകിയിരിക്കുന്നത്..

ഹോളിൽ രണ്ടു ജനാലകൾ വീതമാണ് ഉള്ളത് ഹോളിൽ നിന്നും ഡൈനിങ് ഏരിയ യിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് തടികൊണ്ട് നിർമ്മിച്ച ഒരു ആർച്ച് കാണാവുന്നതാണ്, ഡൈനിങ് ഏരിയ യിൽ നിന്ന് തന്നെയാണ് കോണിപടികൾ തുടങ്ങുന്നത്.

ഡൈനിങ് ഏരിയ യിൽ നിന്നു തന്നെയാണ് അടുക്കളയിലേക്കും പ്രവേശിക്കുന്നത്, രണ്ടു മൂന്നു പേർക്ക് സുഖമായി നിൽക്കാവുന്ന രീതിയിൽ ആണ് അടുക്കള രൂപ കല്പന ചെയ്തിട്ടുള്ളത്.
എന്നതാണ് മറ്റൊരു പ്രത്യേകത, അവിടെനിന്നും പുറത്തോട്ട് ഒരു ചെറിയ വർക്കിംഗ് ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്.

Also Read  10 ലക്ഷം രൂപയ്ക്ക് നിർമിക്കാവുന്ന 800 aqr ft ഇരുനില വീട്

Also Reade >>

ഇനി അടുത്തതായി ഈ വീട്ടിലെ ബെഡ്റൂമിലേക്ക് കയറുകയാണ് എങ്കിൽ അത്യാവശ്യം നല്ല രീതിയിൽ സ്പേസ് ആയിട്ടുള്ള രീതിയിൽ ആണ് ചെയ്തിട്ടുള്ളത്, ഈ ബെഡ്റൂം ബാത്ത്റൂം അറ്റാച്ച്ഡ് ആണ് ബെഡ്റൂമിൽ അത്യാവശ്യം സ്റ്റോറേജ് സ്പേസ് ഉള്ള രീതിയിൽ ആണ് നിർമാണം,താഴെ ഒരു ബെഡ്റൂം എന്ന രീതിയിൽ ആണ് രൂപ കല്പന ചെയ്തിട്ടുള്ളത്.

കോണി പടികൾ എങ്ങിനെ ഡിസൈൻ ചെയ്തിരിക്കുന്നു???

മുകളിലോട്ട് കയറിയാൽ പാടിയുടെ കാലുകൾ മുഴുവൻ അലുമിനിയം ഫാബ്രിക്കേഷൻ ആണ് ചെയ്തിട്ടുള്ളത്.ച ഇടയ്ക്ക് പ്രകാശം ലഭിക്കുന്നതിനായി സ്പ്ളിറ്റ് ഏരിയയും ചെയ്തിട്ടുണ്ട്. മുകളിൽ ചെറിയ ഒരുലിവിങ് സ്പേസ് കാണാവുന്നതാണ്, ഇവിടെ രണ്ട് ബെഡ്റൂമുകൾ ആണ് ഉള്ളത് ഒരു ബെഡ്റൂം മാസ്റ്റർ ബെഡ്റൂം എന്ന രീതിയിൽ അത്യാവശ്യം നല്ല രീതിയിൽ ആണ് ഉള്ളത്, ഇവിടെയും ബാത്റൂം അറ്റാച്ഡ് ആണ്,വാർഡോബ് മരത്തിൽ പണിതതാണ്.

Also Read  വെറും 7 ലക്ഷം രൂപയ്ക്ക് സ്വപ്ന ഭവനം അതും ഇത്രെയും ഭംഗിയിൽ

Also Reade >>

മുകളിലത്തെ രണ്ടാമത്തെ ബെഡ്റൂമും അത്യാവശ്യം സ്പേസ് ഉള്ള രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഈ ബെഡ്റൂം ബാത്ത്റൂം അറ്റാച്ഡ് തന്നെ ആണ്. അവിടെ നിന്നും പുറത്തോട്ടു ഇറങ്ങിയാൽ ഒരു ചെറിയ ബാൽക്കണി ഉണ്ട്,താഴോട്ടും ഇറങ്ങുന്ന രീതിയിൽ സെറ്റ് ചെയ്തിട്ടുള്ളതാണ് ബാൽക്കണി… ഇവിടെ അത്യാവശ്യം നല്ല രീതിയിൽ പ്രകൃതി ഭംഗി ആസ്വദിക്കാവുന്നതാണ്.

ഇനി നിങ്ങൾ ഒട്ടും സംശയിക്കേണ്ട എറണാകുളം ടൗണിൽ ഒരു വീടാണ് നിങ്ങൾക്ക് വേണ്ടത് എങ്കിൽ ഇത് നിങ്ങൾക്ക് തീർത്തും അനുയോജ്യമാണ്, അതും ഇതിൻറെ വില 47 ലക്ഷം രൂപയാണ്!!!

നിങ്ങൾക്ക് സംസാരിച്ച് അതിൽ വീണ്ടും ഇളവുകൾ വാങ്ങാവുന്നതാണ്… അപ്പോൾ ഇനി സമയം കളയണ്ട ടൗണിൽ ഒരു വീട് എന്ന സ്വപ്നം നിങ്ങൾ പൂർത്തിയാക്കൂ….


Spread the love

Leave a Comment

You cannot copy content of this page