അക്രെഡിറ്റഡ് ഡ്രൈവിംഗ് ലൈസെൻസ് | ലൈസെൻസ് എടുക്കാൻ ഇനി പുതിയ രീതി

Spread the love

അക്രെഡിറ്റഡ് ഡ്രൈവിംഗ് ലൈസെൻസ് :  ഇന്ന് ഡ്രൈവിംഗ് ലൈസൻസ് എടുക്കാത്തവർ ആയി ആരും തന്നെ ഇല്ല. 18 വയസ്സ് പൂർത്തിയാവുമ്പോൾ തന്നെ എല്ലാവരും ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനായി മുന്നോട്ടുവരുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ കാണുന്നത്. സാധാരണയായി ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനായി ആദ്യം ലേണേഴ്സ് ടെസ്റ്റ് പാസാകുകയും പിന്നീട് H, 8, റോഡ് ടെസ്റ്റ് എന്നിവ നടത്തി അതിൽ പാസ് ആവുകയും ചെയ്താൽ മാത്രമായിരുന്നു ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചിരുന്നത്. എന്നാൽ ജൂലൈ ഒന്നാം തീയതി മുതൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ പുതിയ ഒരു രീതി കൊണ്ടുവരികയാണ് കേന്ദ്രസർക്കാർ. എന്തെല്ലാമാണ് പുതിയ ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ച കാര്യങ്ങൾ എന്ന് പരിശോധിക്കാം.

ജൂലൈ ഒന്നാം തീയതി മുതൽ രാജ്യത്ത് പുതിയ ഒരു ഡ്രൈവിംഗ് ലൈസൻസ് നിയമം കൊണ്ടുവരികയാണ് കേന്ദ്രസർക്കാർ. അതായത് അക്രെഡിറ്റഡ് ഡ്രൈവിംഗ് ലൈസൻസ് സ്ഥാപനങ്ങൾ വഴിയായിരിക്കും ഇനിമുതൽ ഡ്രൈവിംഗ് പരിശീലനം ലഭ്യമാകുക. സാധാരണയായി ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനായി റീജിയണൽ ട്രാൻസ്പോർട്ട് സ്ഥാപനങ്ങളിൽ കയറി ഇറങ്ങേണ്ടി വരുന്നത് ഒരു പതിവു കാഴ്ചയാണ്.

Also Read  കാർ ക്ലസ്റ്റർ മീറ്റർ മുന്നറിയിപ്പ് ലൈറ്റുകൾ എന്തിനോക്കെയാണ് സൂചിപ്പിക്കുന്നു എന്നറിയാം

എന്നാൽ കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവനുസരിച്ച് ആർടിഒ ഓഫീസിൽ നിന്ന് നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ് അറ്റൻഡ് ചെയ്യാതെ തന്നെ ലൈസൻസ് ലഭിക്കുന്നതിനുള്ള ഒരു സാഹചര്യമാണ് ഉണ്ടാകുന്നത്. അക്രെഡിറ്റഡ് ഡ്രൈവിംഗ് സെന്ററുകളിൽ നിന്ന് പരിശീലനം നേടി സർട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാൽ ആർടിഒ ഓഫീസിൽ നിന്ന് ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെതന്നെ ലൈസൻസ് നേടാൻ സാധിക്കുന്നതാണ്.

അക്രഡിറ്റഡ് ഡ്രൈവിംഗ് സ്ഥാപനങ്ങൾ തുടങ്ങുന്നതിനായി ഒരു ക്ലാസ്സ് മുറി, പണിശാല എന്നിവയുടെ ആവശ്യകത കൂടി വരികയാണ്, ക്ലാസ്സിൽ പഠിപ്പിക്കേണ്ട കാര്യങ്ങൾ, മാനദണ്ഡങ്ങൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള കരട് വിജ്ഞാപനം കേന്ദ്ര സർക്കാരിന്റെ ഗസറ്റ് വഴി പ്രസിദ്ധീകരിച്ചു കഴിഞ്ഞു. പുതിയ രീതിയിലുള്ള പരിശീലന ചട്ടങ്ങൾ ജൂലൈ ഒന്നുമുതൽ നിലവിൽ വരുന്നതാണ്.

അക്രെഡിറ്റഡ് ഡ്രൈവിംഗ് സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനു വേണ്ടി സമതലപ്രദേശങ്ങളിൽ രണ്ട് ഏക്കർ, മലയോരപ്രദേശങ്ങളിൽ ഒരേക്കർ ഭൂമി എന്നിവ ആവശ്യമാണ്. 2ക്ലാസ് മുറികൾ , മൾട്ടിമീഡിയ പ്രൊജക്ടർ, കമ്പ്യൂട്ടർ, ബയോമെട്രിക് അറ്റൻഡൻസ് സംവിധാനം, ബ്രോഡ്ബാൻഡ് കണക്ടിവിറ്റി എന്നിവ ഇത്തരം സ്ഥാപനങ്ങൾക്ക് നിർബന്ധമാണ്. കൂടാതെ കയറ്റിറക്കങ്ങൾ പരിശീലിപ്പിക്കുന്നതിന് ആവശ്യമായ ഡ്രൈവിംഗ് ട്രാക്ക്, പണിശാല എന്നിവകൂടി നിർബന്ധമാണ്.

Also Read  യൂസ്ഡ് കാർ വാങ്ങുമ്പോൾ ചതിയിൽ പെടാതിരിക്കാൻ ശദ്ധിക്കേണ്ട കാര്യങ്ങൾ | വീഡിയോ കാണാം

പന്ത്രണ്ടാം ക്ലാസ് വിജയം അതോടൊപ്പം അഞ്ചുവർഷത്തെ ഡ്രൈവിംഗ് പ്രവൃത്തിപരിചയം എന്നിവ ഉള്ളവർക്കാണ് സ്ഥാപനം തുടങ്ങാൻ അനുമതി ലഭിക്കുക. കൂടാതെ സ്ഥാപനം തുടങ്ങുന്ന വ്യക്തിക്കോ അതല്ല എങ്കിൽ കൂടെയുള്ള ആൾക്കോ മോട്ടോർ മെക്കാനിക്സിൽ പരിശീലനം ലഭിച്ചിട്ടുണ്ടോ യിരിക്കണം. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള മെക്കാനിക്കൽ എൻജിനീയറിങ് കഴിഞ്ഞവർക്ക് മുൻഗണന ലഭിക്കുന്നതാണ്. സ്ഥാപനം തുടങ്ങി കഴിഞ്ഞാൽ ഓരോ 5 വർഷവും കേന്ദ്രത്തിൽ നിന്നുള്ള അനുമതി പുതുക്കേണ്ടത് ഉണ്ട്.

ഓരോ വാഹനത്തിനും അനുസരിച്ച് ആയിരിക്കും ക്ലാസുകളുടെ സമയം നിർണയിക്കുക. ലൈറ്റ് വാഹനങ്ങൾ ഓടിക്കാൻ പഠിക്കുന്നവർക്ക് 29 മണിക്കൂർ ക്ലാസ്, ഹെവി വാഹനങ്ങൾക്ക് 38 മണിക്കൂറും ക്ലാസ്സ് എന്നിങ്ങനെയാണ് ക്ലാസുകൾ ഉണ്ടാവുക . ഇവയിൽ തന്നെ തിയറി പ്രാക്ടിക്കൽ എന്ന രണ്ട് വിഭാഗങ്ങളായി തിരിച്ച് പ്രത്യേക ക്ലാസുകൾ ഉണ്ടാകുന്നതാണ്. ഡ്രൈവിംഗ് തിയറി, വാഹനത്തിന്റെ അടിസ്ഥാന ഉപയോഗം സംബന്ധിച്ച യന്ത്രങ്ങളുടെ ക്ലാസുകൾ, ഗതാഗത വിദ്യാഭ്യാസം, പ്രഥമ ശുശ്രൂഷ,പബ്ലിക് റിലേഷൻ, ഇന്ധനക്ഷമത എന്നീ കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് തിയറി ക്ലാസ്സ് ഉണ്ടാവുക.

Also Read  കയ്യിൽ പണമില്ലെങ്കിലും ലോൺ എടുക്കാതെ എങ്ങനെ കാർ വാങ്ങാം

ഹെവി വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കുള്ള തിയറി ക്ലാസ്സിൽ ലഹരിവസ്തുക്കളുടെ ഉപയോഗം, എയ്ഡ്‌സ് എന്നിവ സംബന്ധിച്ച് ബോധവൽക്കരണം, വാഹനത്തിന് കേടുപാടുകൾ ശരിയാക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്നിവകൂടി ഉൾപ്പെടുത്തുന്നതാണ്.

നിലവിൽ സംസ്ഥാനത്ത് എത്ര അക്രെഡിറ്റഡ് ഡ്രൈവിംഗ് സ്ഥാപനങ്ങൾ തുടങ്ങുമെന്നതിനെക്കുറിച്ച് അറിവില്ല. എന്നാൽ നിലവിൽ നാലായിരത്തോളം ഡ്രൈവിംഗ് സ്കൂളുകൾ ആണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്, പുതിയ രീതി വരുന്നതോടെ ഇവയുടെ നിലനിൽപ്പിന് അത് ഒരു ഭീഷണിയാകുമെന്നാണ് കരുതുന്നത്. കൂടാതെ പുതിയ രീതിയിലുള്ള അക്രെഡിറ്റ് ഡ്രൈവിംഗ് സ്ഥാപനങ്ങൾ തുടങ്ങുന്നതിന് ഒന്നര കോടി രൂപയോളം ചിലവ് വരുമെന്നാണ് അറിയുന്നത്.കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് നടപ്പിലാക്കുന്നതിലൂടെ പഴയ ഡ്രൈവിംഗ് സ്ഥാപനങ്ങളുടെ നിലനിൽപ്പിനെ പറ്റി കണ്ടറിയുക തന്നെ വേണം.


Spread the love

Leave a Comment