ഇനി മാസം വൈദുതി ബില്ല് അടക്കേണ്ടതില്ല കെ സ് ഇ ബി ഇങ്ങോട്ട് പൈസ തരും വീട്ടിൽ സോളാർ പാനൽ സെറ്റ് ചെയ്താൽ ഗുണങ്ങൾ

Spread the love

ഓരോ മലയാളിയും ഇന്ന് പ്രധാനമായും നേരിടുന്ന പ്രശ്നമാണ് കറണ്ട് ബില്ല്. എല്ലാ മാസവും ഒരു വലിയ തുകയാണ് മിക്ക വീടുകളിലും കറണ്ട് ബില്ലായി വരുന്നത്. പ്രത്യേകിച്ച് കൊറോണയുടെ പശ്ചാത്തലത്തിൽ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്ന സാഹചര്യത്തിൽ വൈദ്യുതിയുടെ ഉപഭോഗം വളരെയധികം കൂടുതലും ബില്ലായി വന്നിരുന്നത് വലിയ തുകയും ആയിരുന്നു. എന്നാൽ കൂടി വരുന്ന കറണ്ട് ബില്ലിന് പരിഹാരമെന്നോണം KSEB തന്നെ 2019ൽ ഒരു സൗരോർജ്ജ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു.

ഇതുവഴി വീടുകളിൽ വെറുതെ കിടന്നിരുന്ന ടെറസിൽ സോളാർ പാനലുകൾ നിർമ്മിക്കുകയും അതുവഴി കറണ്ട് ബില്ല് ഒരുപരിധിവരെ ലാഭിക്കാൻ സാധിക്കുകയും ചെയ്തിരുന്നു. ഇതിൽനിന്നും ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ അധിക ഭാഗം കെഎസ്ഇബി തന്നെ എടുക്കുകയാണ് ചെയ്തിരുന്നത്. ഇപ്പോൾ കെഎസ്ഇബി അതിന്റെ രണ്ടാംഘട്ടം എന്നോണം സോളാർ പ്രൊജക്റ്റ് ഫെയ്സ് ടു ആരംഭിച്ചിരിക്കുന്നു. എന്തെല്ലാമാണ് ഈ പ്രോജക്ടിന്റെ പ്രത്യേകതകൾ എന്ന് നോക്കാം.

പ്രധാനമായും രണ്ടു രീതിയിലാണ് സോളാർ സിസ്റ്റങ്ങൾ വർക്ക് ചെയ്യുന്നത് ഓൺഗ്രിഡ്, ഓഫിഗ്രിഡ് എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്.ഓഫിഗ്രിഡ് സിസ്റ്റത്തിൽ കെഎസ്ഇബിയുടെ അപ്രൂവൽ ഒന്നും തന്നെ ഇല്ലാതെ സ്വന്തം വീടിന്റെ ടെറസിൽ സോളാർപാനലുകൾ സ്ഥാപിക്കുകയും അതിൽനിന്നും ഉൽപാദിപ്പിക്കപ്പെടുന്ന വൈദ്യുതി ഒരു ബാറ്ററിയുടെ അല്ലെങ്കിൽ ഇൻവെർട്ടർ സഹായത്തിൽ സ്റ്റോർ ചെയ്ത് വയ്ക്കുകയും ചെയ്യുന്ന രീതിയിലാണ് ഓഫിഗ്രിഡ് സോളാർ സിസ്റ്റം വർക്ക് ചെയ്യുന്നത്.

Also Read  വാട്സാപ്പ്  ഉണ്ടോ ഇനി പണം അയക്കാൻ എന്ത് എളുപ്പം

എന്നാൽ കെഎസ്ഇബിയുടെ അപ്രൂവൽ വാങ്ങി കൊണ്ടു തന്നെ കുറഞ്ഞ ചിലവിൽ സ്ഥാപിക്കാവുന്ന സോളാർ സിസ്റ്റങ്ങൾ ആണ് ഓൺഗ്രിഡ് സിസ്റ്റങ്ങളിൽ വരുന്നത്. സൗരോർജ്ജ പുരപ്പുറ പദ്ധതി എന്ന പേരിൽ അറിയപ്പെടുന്ന ഈ രീതിയിൽ പ്രധാനമായും രണ്ടു രീതിയിലാണ് ചെയ്യുന്നത്.നിങ്ങളുടെ വൈദ്യുതി ഉപഭോഗം 200 യൂണിറ്റിൽ കുറവാണ് എങ്കിൽ കേരള മോഡൽ എന്ന പദ്ധതിയാണ് നിങ്ങൾക്ക് അനുയോജ്യമായി ഉള്ളത്.അതിനു മുകളിൽ വൈദ്യുതി ഉപഭോഗം നടത്തുന്നവർക്ക് രണ്ടാമത്തെ രീതിയായ സബ്സിഡി പ്ലാനാണ് അനുയോജ്യമായത്.ഇത് മോഡൽ ടു എന്ന് അറിയപ്പെടുന്നു.

ആദ്യത്തെ രീതിയായ കേരളമോഡൽ ആണ് സെലക്ട് ചെയ്യുന്നത് എങ്കിൽ അതിനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. രണ്ട് കിലോവാട്ട് മുതൽ 3 കിലോവാട്ട് വരെയുള്ള വൈദ്യുതി ഉപഭോഗത്തിന് ആണ് ഈ പ്ലാൻ അനുയോജ്യം ആയിട്ടുള്ളത്.ഇതിന്റെ മറ്റ് ചിലവുകൾ എല്ലാം 25 വർഷത്തേക്ക് കെഎസ്ഇബി തന്നെ വഹിക്കുന്നതാണ്.IS,IB,ICഎന്നിങ്ങനെ മൂന്നു രീതിയിൽ ആണ് പ്രധാനമായും പദ്ധതിയെ തരംതിരിച്ചിരിക്കുന്നത്.IA പ്രകാരം 120 വോൾട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ ഉദ്ദേശിച്ചാണ്.

ഇതിനായി നിങ്ങൾ ചെലവഴിക്കേണ്ടത് ആകെ ചെലവാകുന്ന തുകയുടെ 12 ശതമാനം മാത്രമാണ്.2KW ഒരു ഒരു പ്ലാന്റ് സ്ഥാപിക്കുമ്പോൾ എട്ടു മുതൽ 9 യൂണിറ്റ് വരെ വൈദ്യുതി ഒരു ദിവസം നിങ്ങൾക്ക് ലഭിക്കുന്നതാണ്.ഇത്തരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന കാറണ്ടിന്റെ 25 ശതമാനമാണ് നിങ്ങൾക്ക് വിനിയോഗിക്കാൻ സാധിക്കുക.ഏകദേശം 54,000 രൂപ വരുന്ന ഈ പദ്ധതിക്ക് നിങ്ങൾ ചിലവഴിക്കേണ്ടി വരിക 6200 രൂപയാണ്.

Also Read  AC വാങ്ങും മുന്നേ ഇത് വായിക്കുക ഇല്ലങ്കിൽ പണം നഷ്ടപ്പെട്ടേക്കാം
വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർക്ക്  3 ലക്ഷം രൂപ  വായ്‌പ്പാ  [maxbutton id=”2″ url=”https://malayalam.digitkerala.com/norka-department-project-for-return-scheme/” ]
കേരള സർക്കാർ പലിശ രഹിത ലോൺ  [maxbutton id=”2″ url=”https://malayalam.digitkerala.com/employment-exchange-loan-in-kerala/” ]
ചെറിയ ബിസ്സിനെസ്സ് തുടങ്ങാൻ 1 ലക്ഷം രൂപ ലോൺ ഈടൊന്നും നൽകാതെ ലഭിക്കും [maxbutton id=”2″ url=”https://malayalam.digitkerala.com/kerala-financial-corporation-loan/” ]

IB എന്ന പ്ലാൻ 150 യൂണിറ്റ് കറണ്ട് വരെ ഉപയോഗിക്കുന്നവർക്ക് ഉള്ളതാണ്. ഇതിൽ നിങ്ങൾക്ക് 20 ശതമാനംവരെ തുകയാണ് ചിലവഴിക്കേണ്ടി വരിക. അതായത് 11,000 രൂപയാണ് നിങ്ങൾ നൽകേണ്ടതായി വരുന്നത്. അതിൽനിന്നും ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ 40 ശതമാനം കെഎസ്ഇബിക്ക് നൽകേണ്ടതാണ്.

IC പ്ലാൻ 200 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ഉള്ളതാണ്. ഇതിന് ഏകദേശം ചിലവായി വരുന്നത്ആകെ ചിലവഴിക്കേണ്ട തുകയുടെ 25% അതായത് 14,000 രൂപയാണ്.ഇങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ 50% കെഎസ്ഇബി യിലേക്ക് നൽകേണ്ടതാണ്.

മോഡൽ ടു എന്ന് സ്കീമിൽ ആണ് നിങ്ങൾ വരുന്നത് എങ്കിൽ ഇതിനായി ചിലവഴിക്കേണ്ട മുഴുവൻ തുകയും സ്വന്തം കൈയിൽ നിന്ന് എടുക്കേണ്ടതാണ്.ഇതിൽ നിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന വൈദ്യുതി എത്രയാണോ അത് മുഴുവനും നിങ്ങൾക്കുതന്നെ ഉപയോഗിക്കാവുന്നതാണ്.ഇതിലും മൂന്നു തരത്തിൽ വേർതിരിച്ചിട്ടുണ്ട്.3കിലോവാട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് സബ്സിഡി തുകയായി 40% വരെ ലഭിക്കുന്നതാണ്.

രണ്ടാമത്തെ പ്ലാൻ ആയ നാലു കിലോവാട്ട് മുതൽ 10 കിലോവാട്ട് വരെയാണ് നിങ്ങളുടെ ഉപയോഗം എങ്കിൽ നിങ്ങൾ ചിലവഴിക്കുന്ന തുകയുടെ ആദ്യ മൂന്ന് കിലോവാട്ടിന് 40 ശതമാനം വരെയും അതിനുശേഷം വരുന്ന വൈദ്യുതി ഉപഭോഗത്തിന് 20 ശതമാനം വരെയും സബ്സിഡി ലഭിക്കുന്നതാണ്.

Also Read  ഓൺലൈൻ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടാൻ ഒരു വഴി

മൂന്നാമത്തെ പ്ലാനിൽ പത്ത് കിലോവാട്ടിന് മുകളിലാണ് നിങ്ങളുടെ വൈദ്യുതി ഉപഭോഗം എങ്കിൽ 26 ശതമാനം വരെ സബ്സിഡിയായി ലഭിക്കുന്നതാണ്. അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി കെഎസ്ഇബിക്ക് നൽകുകയും കെഎസ്ഇബി പണമായി അത് നമുക്ക് അക്കൗണ്ടിൽ തിരിച്ചു നൽകുന്നതുമാണ്.

ഇതിൽ നിങ്ങൾക്ക് അനുയോജ്യമായ പ്ലാൻ ഏതാണെന്ന് തിരഞ്ഞെടുത്ത ശേഷം അപ്ലൈ ചെയ്യാവുന്നതാണ്.നിങ്ങളുടെ ലോഗിൻ ഐഡി പാസ്സ്‌വേർഡ് ഉപയോഗിച്ച് ഓപ്പൺ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ഒരു മാസത്തെ ഉപഭോഗവും അതിന്റെ തുകയും കാണാവുന്നതാണ്.ഹോംപേജിന് സൈഡിലായി സൗര പദ്ധതി പ്രോജക്ട് എന്ന് കാണാവുന്നതാണ് അത് ഓപ്പൺ ചെയ്യുമ്പോൾ നിങ്ങൾക്ക് അനുയോജ്യമായ പ്ലാൻ ഏതാണെന്നും നിങ്ങളുടെ ഒരു മാസത്തെ ഉപഭോഗം എത്രയാണെന്നും കാണാവുന്നതാണ്. ആ പ്ലാനിനു അനുസരിച്ചുള്ള തുക ഓൺലൈനായി പെയ്മെന്റ് നടത്താവുന്നതാണ്.നിങ്ങൾ അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ കെഎസ്ഇബിയിൽ നിന്നും അതോറിറ്റി വന്നു ചെക്ക് ചെയ്തതിനു ശേഷം മാത്രമാണ് അപ്രൂവൽ ലഭിക്കുക.

എന്നാൽ ദിനംപ്രതി വൈദ്യുതി ഉപഭോഗം കൂടിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കെഎസ്ഇബിയുടെ ഭാഗത്തുനിന്നുമുള്ള ഈ പദ്ധതി വളരെയധികം ഉപകാരപ്രദമാണ്. അതുകൊണ്ടുതന്നെ തീർച്ചയായും ഉപയോഗപ്പെടുത്തുക.


Spread the love

Leave a Comment