വൈദുതിയും ബാറ്ററിയും വേണ്ട ടാങ്കിലെ വെള്ളത്തിന്റെ അളവ് അറിയാൻ ഒരു എളുപ്പ മാർഗം

Spread the love

മിക്ക വീടുകളിലും എല്ലാവരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ടാങ്കിൽ വെള്ളം നിറഞ്ഞു പോകുന്നത്. അതല്ല എങ്കിൽ ടാങ്കിലെ വെള്ളം മുഴുവനായി തീർന്നു പോകുന്നത്.എന്നാൽ യാതൊരുവിധ ഇലക്ട്രിക്കൽ രീതിയും ഉപയോഗിക്കാതെ തന്നെ വളരെ എളുപ്പത്തിൽ ഏതൊരാൾക്കും വീട്ടിലെ വാട്ടർ ടാങ്കിന്റെ വെള്ളത്തിന്റെ ലെവൽ എങ്ങനെ കണ്ടെത്താം എന്നാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

ഇതിനായി പ്രധാനമായും രണ്ട് 200ml പ്ലാസ്റ്റിക്ക് ബോട്ടിലുകളും , സ്മൂത്ത്‌ ആയ പ്ലാസ്റ്റിക് കയറും ആണ് ഉപയോഗിക്കുന്നത്. അടപ്പുള്ള ടാങ്ക് ആണ് ഉപയോഗിക്കുന്നത് എങ്കിൽ ഇതിനുപയോഗിക്കുന്ന ചരട് പുറത്തേക്ക് ഇടുന്നതിനു വേണ്ടി ടാങ്കിന്റെ അടപ്പ് ചെറുതായി തുറന്നു വയ്ക്കേണ്ടതുണ്ട്. നിങ്ങളുടെ ടാങ്കിന്റെ ഉയരത്തിനനുസരിച്ച് ചരടിൽ രണ്ട് അറ്റത്തായി രണ്ട് ബോട്ടിലുകൾ കെട്ടിവയ്ക്കുക.

Also Read  വെബ്സൈറ്റ് ഉണ്ടാക്കാൻ പഠിക്കാം ( പാർട്ട് 1 )

ടാങ്കിന് അകത്തുള്ള ബോട്ടിൽ മുക്കാൽഭാഗം വെള്ളവും, ടാങ്കിന് പുറത്തുള്ള ബോട്ടിൽ കാൽ ഭാഗം വെള്ളവുമാണ് നിറയ്ക്കേണ്ടത്.ഇപ്പോൾ ടാങ്കിൽ വെള്ളം നിറയുന്നത് അനുസരിച്ച് അകത്തുള്ള ബോട്ടിൽ മുകളിലേക്ക് പൊന്തുക യാണ് ചെയ്യുന്നത്. പുറത്തേക്കുള്ള ബോട്ടിൽ താഴേക്ക് പോയി കൊണ്ടും ഇരിക്കുന്നതാണ്.പുറത്തുള്ള ബോട്ടിലിന്റെ നൂല് താഴുന്നതിനനുസരിച്ചു വാട്ടർ ടാങ്കിലെ വെള്ളത്തിന്റെ അളവും തിരിച്ചറിയാവുന്നതാണ്.

ടാങ്കിൽ വെള്ളം കുറയുമ്പോൾ അകത്തുള്ള ബോട്ടിൽ താഴുകയും പുറത്തുള്ള ബോട്ടിൽ മുകളിലോട്ട് വരികയും ചെയ്യുന്നതാണ്. കറണ്ട് ഇല്ലാത്ത സമയങ്ങളിലും മറ്റും ടാങ്കിൽ വെള്ളം ഉണ്ടോ എന്ന് ഈ രീതിയിൽ പരിശോധിച്ചു നോക്കാവുന്നതാണ്. ടാങ്കിൽ സെറ്റ് ചെയ്യുമ്പോൾ കുപ്പിയിൽ കെട്ടുന്ന ചരടിന്റെ അളവ് കറക്റ്റ് ആയി സെറ്റ് ചെയ്യാൻ ശ്രദ്ധിക്കണം.അപ്പോൾ ഇനി ഏതൊരാൾക്കും വളരെ എളുപ്പത്തിൽ ടാങ്കിലെ വെള്ളത്തിന്റെ അളവ് ബോട്ടിലിന്റെയും പ്ലാസ്റ്റിക് കയറിന്റെയും സഹായത്തോടെ മനസ്സിലാക്കാവുന്നതാണ്.കൂടുതലറിയാൻ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.

Also Read  എന്ത് കൊണ്ടാണ് റോളക്സ് വാച്ചിന് ഇത്രെയും വില


Spread the love

Leave a Comment