സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി തൊഴിൽരഹിതരായ സ്ത്രീകൾക്കുവേണ്ടി ആവിഷ്കരിച്ചിട്ടുള്ള ഒരു പുതിയ ലോൺ പദ്ധതിയെ പറ്റിയാണ് ഇന്നു നമ്മൾ സംസാരിക്കുന്നത്. ആർക്കെല്ലാം അപേക്ഷ സമർപ്പിക്കാമെന്നും എന്തെല്ലാമാണ് മറ്റ് യോഗ്യതകൾ എന്നും നോക്കാം.
സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി തൊഴിൽരഹിതരായ സ്ത്രീകൾക്കുവേണ്ടി 3 ലക്ഷം രൂപ വരെയാണ് ലോണായി ലഭിക്കുക. വാർഷികവരുമാനം മൂന്നു ലക്ഷത്തിൽ താഴെയുള്ള വനിതകൾ ആയിരിക്കണം ലോണിനായി അപ്ലൈ ചെയ്യുന്നത്. 18 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ള വർക്കാണ് ലോണിനായി അപേക്ഷിക്കാൻ സാധിക്കുക.
പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെട്ട സ്ത്രീകൾക്കു മാത്രമാണ് ലോൺ ലഭിക്കുക. പരമാവധി മൂന്ന് ലക്ഷം രൂപ വരെയാണ് ലോൺ തുകയായി ലഭിക്കുക. 6 ശതമാനംവാർഷിക പലിശ നിരക്കിൽ 60 മാസത്തേക്കാണ് ലോൺ തിരിച്ചടവ് കാലാവധി.
അഞ്ചു വർഷ കാലാവധിയിൽ കൃത്യമായി തുക തിരിച്ചടച്ചാൽ മതിയാകും.ഇതേ രീതിയിൽ പട്ടികജാതി പട്ടികവർഗ്ഗ ക്കാർക്കായി കുടുംബശ്രീ മൈക്രോ ഫിനാൻസ് രീതിയിൽ സിഡിഎസ് മുഖേന നൽകപ്പെടുന്ന ലോണിനായും സ്ത്രീകൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.3.5% ആണ് ഇതിന്റെ പലിശനിരക്ക്.
സ്വയംതൊഴിൽ ആഗ്രഹിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ സ്ത്രീകൾക്ക് തീർച്ചയായും ഉപയോഗപ്പെടുത്താവുന്നതാണ് മുകളിൽ പറഞ്ഞ ഈ രണ്ട് ലോണുകളും.