Google Pay- ൽ ഇടപാട് പരാജയപ്പെടുകയാണെങ്കിൽ, പണം അക്കൗണ്ടിലേക്ക് തിരികെ ക്രെഡിറ്റ് ആവാൻ ചെയ്യേണ്ടത്

Spread the love

ഈ ഡിജിറ്റൽ കാലഘട്ടത്തിൽ പണമിടപാടുകൾക്കായി കൂടുതൽ പേരും ആശ്രയിക്കുന്നത് ഓൺലൈൻ പെയ്മെന്റ് മെത്തേഡുകളെയാണ്. ഇത്തരത്തിൽ എല്ലാവരും കൂടുതലായി ഉപയോഗിക്കുന്ന ഒരു ഓൺലൈൻ പെയ്മെന്റ് മെത്തേഡ് ആണ് ഗൂഗിൾ പേ.

എന്നാൽ ചില സാഹചര്യങ്ങളിൽ ഗൂഗിൾ പേ മുഖേന പണം കൈമാറ്റം ചെയ്തു കഴിഞ്ഞാലും അത് ഫെയിൽ ആകുന്നതിനുള്ള സാഹചര്യം ഉണ്ടാവാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾ ട്രാൻസ്ഫർ ചെയ്ത് പണം എങ്ങിനെ തിരിച്ചു ക്രെഡിറ്റ് ചെയ്യാം എന്നാണ് ഇന്ന് നമ്മൾ നോക്കുന്നത്.

Also Read  ഓക്സിമീറ്ററിനു പകരം മൊബൈൽ ആപ്പ്

സാധാരണയായി ഗൂഗിൾ ഉപയോഗിച്ചുള്ള ട്രാൻസാക്ഷൻ ഫെയിൽ ആവുകയാണെങ്കിൽ മൂന്നോ അതിൽ കൂടുതലോ ദിവസങ്ങളെടുത്തു കൊണ്ട് പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് തന്നെ ക്രെഡിറ്റ് ആകുന്നതാണ്.

എന്നാൽ ഇത്തരത്തിൽ പണം ക്രെഡിറ്റ് ആകാത്ത പക്ഷം നിങ്ങളുടെ പ്രൊഫൈൽ വലതുവശത്ത് മുകൾഭാഗത്തായി കാണുന്ന ഭാഗം ക്ലിക്ക് ചെയ്യുക. ഇതിൽ താഴെ ഭാഗത്തായി help and feedback എന്ന് കാണാവുന്നതാണ്.

ഇവിടെ നിങ്ങൾക്ക് പണം നഷ്ടമായാൽ സംഭവിക്കുന്നതിനെപ്പറ്റിയുള്ള വിവരങ്ങൾ കാണാവുന്നതാണ്. ഇവ തിരഞ്ഞെടുത്തു കൊണ്ട് കൂടുതലായി നിങ്ങൾക്ക് ചെയ്യാവുന്ന കാര്യങ്ങൾ വായിച്ച് മനസ്സിലാക്കാവുന്നതാണ്.

Also Read  ഇനി മാസം വൈദുതി ബില്ല് അടക്കേണ്ടതില്ല കെ സ് ഇ ബി ഇങ്ങോട്ട് പൈസ തരും വീട്ടിൽ സോളാർ പാനൽ സെറ്റ് ചെയ്താൽ ഗുണങ്ങൾ

എന്നാൽ ഇത് ബാക്ക് അടിച്ച ശേഷം ഏറ്റവും താഴെ ഭാഗത്തായി contact എന്ന് കാണുന്നത് തിരഞ്ഞെടുക്കുക. ഇവിടെ popular articles എന്ന് കാണുന്നതിനു താഴെയായി ചാറ്റ്, ഫോൺ എന്നിങ്ങനെ രണ്ടു മെത്തേഡുകൾ ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് നഷ്ടമായ പണത്തെ കുറിച്ചുള്ള വിവരങ്ങൾ നൽകാവുന്നതാണ്.

ഇത്തരത്തിൽ നിങ്ങൾക്ക് നഷ്ടപ്പെട്ട പണം ഉടൻ തന്നെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയി ലഭിക്കുന്നതാണ്.വിശദമായ വിവരങ്ങൾക്ക് താഴെ കാണുന്ന വീഡിയോ കാണുക


Spread the love

Leave a Comment