ബാങ്ക് ബാലൻസ് വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ അറിയുന്നതിനു വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് നമ്മളിൽ പലർക്കും അറിയുന്നുണ്ടാവില്ല. എന്നാൽ വളരെ എളുപ്പത്തിൽ നിങ്ങളുടെ നിലവിലെ ബാങ്ക് അക്കൗണ്ട് ബാലൻസ്, മിനി സ്റ്റേറ്റ്മെന്റ് ഇങ്ങനെയുള്ള വിവരങ്ങൾ ഒരു മിസ്ഡ് കോൾ വഴി എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം.
ഒരു അപ്ലിക്കേഷൻ ഉപയോഗിച്ചുകൊണ്ടാണ് ഇത്തരത്തിൽ ബാങ്ക് ബാലൻസ് അവസാനത്തെ അഞ്ച് ട്രാൻസാക്ഷൻസ് ഉൾപ്പെടുന്ന മിനി സ്റ്റേറ്റ്മെന്റ് എന്നിവയെല്ലാം ഒരു മിസ്ഡ് കോൾ വഴി നിങ്ങൾക്ക് ലഭിക്കുന്നത്.
ആപ്പ് ഓപ്പൺ ചെയ്തു കഴിഞ്ഞാൽ മുകളിലായി bank balance enquiry എന്ന് കാണാവുന്നതാണ്. അതിനു താഴെയായി missed call balance check എന്ന് കാണാവുന്നതാണ്. ഇത് തിരഞ്ഞെടുക്കുമ്പോൾ ഇവിടെ നിങ്ങൾക്ക് എല്ലാ ബാങ്കുകളുടെയും ലിസ്റ്റ് കാണാവുന്നതാണ്. നിങ്ങളുടെ ബാങ്ക് ഏതാണോ അത് സെലക്ട് ചെയ്യുമ്പോൾ അവിടെ നിങ്ങൾക്ക് 3 ഫോൺ നമ്പറുകൾ കാണാവുന്നതാണ്.
ആദ്യത്തേത് ബാങ്ക് ബാലൻസ് അറിയുന്നതിനും, രണ്ടാമത്തേത് മിനി സ്റ്റേറ്റ്മെന്റ് ലഭിക്കുന്നതിനും, മൂന്നാമത്തേത് കസ്റ്റമർ കെയറുമായി ബന്ധപ്പെടുന്നതിനും ഉള്ളതാണ്. നിങ്ങൾ ബാങ്കിൽ അക്കൗണ്ട് തുടങ്ങുമ്പോൾ ഉപയോഗിച്ച അതേ ഫോൺ നമ്പർ ഉപയോഗിച്ചു കൊണ്ട് തന്നെ വേണം ആപ്പ് വഴി ബാങ്കുമായി മിസ്സ്ഡ് കോൾ വഴി കോൺടാക്ട് ചെയ്യുന്നതും.
ബാങ്ക് ബാലൻസ് എന്ന് കാണുന്ന ഭാഗത്ത് ടച്ച് ചെയ്യുമ്പോൾ ആ നമ്പറിലേക്ക് ഒരു കോൾ പോവുകയും 5 സെക്കൻഡിനുള്ളിൽ അത് കട്ട് ആവുകയും ചെയ്യുന്നു. ഫോൺ കട്ടായി കുറച്ചു സമയത്തിനുള്ളിൽ തന്നെ നിങ്ങളുടെ ബാങ്ക് ബാലൻസ് ഒരു എസ്എംഎസ് വഴി ലഭിക്കുന്നതാണ്.
അടുത്തതായി മിനി സ്റ്റേറ്റ്മെന്റ് ആണ് ആവശ്യമെങ്കിൽ ആ നമ്പറിൽ മിസ്ഡ് കോൾ ചെയ്യുമ്പോൾ എസ്എംഎസ് വഴി ആ വിവരവും ലഭിക്കുന്നതാണ്. നെറ്റ് ഉപയോഗിക്കാതെ തന്നെ എവിടെ ഇരുന്നു വേണമെങ്കിലും വളരെ എളുപ്പത്തിൽ ഏതു ബാങ്കിന്റെ അക്കൗണ്ട് ബാലൻസ് വേണമെങ്കിലും ഇത്തരത്തിൽ നിങ്ങൾക്ക് അറിയാവുന്നതാണ്. കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണാവുന്നതാണ്.