തടസ്സം കൂടാതെ പെൻഷൻ ലഭിക്കാൻ ഉടനെ ഇങ്ങനെ ചെയ്യുക അവസാന തീയതി FAB 10

Spread the love

കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി നിരവധി പെൻഷൻ പദ്ധതികളാണ് കേരള സർക്കാർ നൽകി വരുന്നത്. ഇതിന്റെ ഭാഗമായി സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷനുകൾക്ക് യാതൊരു വിധത്തിലുള്ള തടസ്സങ്ങളും ഇല്ലാതെതന്നെ ലഭിക്കുന്നതിനായി സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്തെല്ലാമാണ് നിലവിൽ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷനുകൾ കൈപ്പറ്റുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്ന് നോക്കാം.

സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ കൈ പറ്റുന്നവർ ജീവിച്ചിരിക്കുന്നുണ്ട് എന്ന് തെളിയിക്കുന്നതിനായി 2021 വർഷത്തെ മസ്റ്ററിങ് ജനുവരി മാസത്തിൽ ആരംഭിക്കുന്നു.ഇത്തരത്തിൽ മസ്റ്ററിങ് ചെയ്യുന്നവർക്ക് മാത്രമാണ് തുടർന്നുള്ള സർക്കാർ പെൻഷന് യോഗ്യത ഉണ്ടാവുകയുള്ളൂ.

Also Read  വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ ബ്രാൻഡഡ് ഗൃഹോപകരണങ്ങളും പകുതി വിലയിൽ ലഭിക്കുന്ന ഷോപ്പ് | വീഡിയോ കാണാം

പ്രവാസികൾക്ക് 3000 രൂപ പെൻഷൻ ഓൺലൈൻ ആയി അപേക്ഷിക്കാം.

നിലവിൽ മസ്റ്ററിങ് ചെയ്യാത്ത നിരവധി പേർക്കാണ് സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ ലഭിക്കാതെ ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരക്കാർക്ക് ജനുവരി 21 മുതൽ ഫെബ്രുവരി 10 വരെ 2021ലെ മസ്റ്ററിങ് ചെയ്യാവുന്നതാണ്.അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് മസ്റ്ററിങ് ചെയ്യേണ്ടത്.

എന്നാൽ മസ്റ്ററിങ് ചെയ്യുന്നതിനുവേണ്ടി നേരിട്ട് എത്താൻ സാധിക്കാത്ത അവസ്ഥയിൽ ഉള്ളവർക്ക് അതായത് കിടപ്പുരോഗികൾക്ക് എല്ലാം ഹോം മസ്റ്ററിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.ബയോമെട്രിക് സംവിധാനത്തിലുള്ള ഏതെങ്കിലും പിശക് കാരണം മസ്റ്ററിങ് പൂർത്തിയാക്കാൻ സാധിക്കാത്തവർക്ക് സ്വന്തം പ്രദേശങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് മസ്റ്ററിങ് പൂർത്തിയാക്കാവുന്ന താണ്.

Also Read  ജനുവരി ഒന്ന് മുതൽ ഈ ബാങ്കുകളിൽ ATM ൽ നിന്നും പണം പിൻവലിക്കുന്നതിന് ചാർജ് കൂടും

ഇനി 1500 അല്ല 5000 രൂപ പെൻഷൻ ലഭിക്കും ജനുവരി മുതൽ അപേക്ഷ

2020ൽ മസ്റ്ററിങ് പൂർത്തിയാക്കാൻ സാധിക്കാത്തവർക്ക് മാത്രമാണ് 2021ലെ മസ്റ്ററിംഗ് സംവിധാനം ഉപയോഗപ്പെടുത്തേണ്ടത് ആയി വരുന്നുള്ളൂ.1500 രൂപ വീതമാണ് ഇതുവരെ പെൻഷൻ തുകയായി ലഭിച്ചിരുന്നത് എങ്കിൽ പുതിയ ബഡ്ജറ്റ് പ്രകാരം 100 രൂപ കൂടി കൂട്ടി ഏപ്രിൽ മാസം തൊട്ട് 1600 രൂപ നിരക്കിലാണ് പെൻഷൻ തുക ലഭിക്കുക.

സാമൂഹ്യ സുരക്ഷാ ക്ഷേമ നിധി പെൻഷനുകൾ ഉറപ്പാക്കുന്നതിനു വേണ്ടി മസ്റ്ററിങ് ചെയ്യാത്തവർ തീർച്ചയായും ഈ ഒരു അവസരം പ്രയോജനപ്പെടുത്തുക. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക്   ഷെയർ ചെയ്യുക …

Also Read  പാസ്പോര്ട്ട് നഷ്ടപ്പെട്ടാൽ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ

Spread the love

Leave a Comment