ഡബിൾഡോർ റഫ്രിജറേറ്റർ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Spread the love

ഇന്ന് ഫ്രിഡ്ജ് ഉപയോഗിക്കാത്ത വീടുകൾ ഇല്ല എന്ന് തന്നെ പറയാം. മാത്രമല്ല മിക്ക വീടുകളിലും ഡബിൾ ഡോർ ഫ്രിഡ്ജ് കൾ ആണ് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ഡബിൾ ഡോർ ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ല എങ്കിൽ ഫ്രിഡ്ജ് പെട്ടെന്നുതന്നെ കേടുപാട് വരുന്നതിനു കാരണമാകാം. ഒരു ഡബിൾ ഡോർ ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം.

നമ്മൾ ഫ്രിഡ്ജ് വാങ്ങുമ്പോൾ പലപ്പോഴും അതിനു താഴെയായി ഒരു തെർമോകോൾ ബേസ് കാണാറുണ്ട്.എന്നാൽ നമ്മൾ ഫ്രിഡ്ജ് ഉപയോഗിച്ച് തുടങ്ങുമ്പോഴും ഈ തെർമോകോൾ ബേസ് എടുത്തു മാറ്റാറില്ല.എന്നാൽ ഈ തെർമോകോളിൽ വെള്ളം കെട്ടി നിന്നാൽ അത് ഫ്രിഡ്ജിന്റെ അടിഭാഗം തുരുമ്പിക്കുന്നതിനും മറ്റു പ്രശ്നങ്ങൾക്കും ഇടയാക്കുന്നു. ഫ്രിഡ്ജ് വാങ്ങുമ്പോൾ അതിനകത്തെ എല്ലാ സ്റ്റാൻഡുകളിലും കവർ ചെയ്ത രീതിയിൽ ആണ് ഉണ്ടാവുക. ഉപയോഗിച്ചു തുടങ്ങുന്നതിനു മുൻപായി ഇത്തരം സ്റ്റിക്കർസ് എടുത്തു മാറ്റേണ്ടതുണ്ട്. മാത്രമല്ല ഒരു തുണി ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക.

Also Read  സിം കാർഡ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം വരുന്നു

അത് പോലെ ഫ്രിഡ്ജ് ഫ്രീസർ നല്ലപോലെ വർക്ക് ചെയ്യുന്നുണ്ടോ എന്ന് അറിയാൻ ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് ഫ്രീസറിൽ വെച്ച് ഐസ് ആകുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാവുന്നതാണ്. മിക്ക വീടുകളിലും കാണാവുന്നതാണ് ഫ്രിഡ്ജിനു അടിയിലായി ഒരു സ്റ്റാൻഡ്. ഇത് നിർബന്ധമായും ചെയ്യേണ്ട കാര്യമല്ല. നിങ്ങളുടെ സൗകര്യത്തിന് വേണ്ടി മാത്രമാണ് സ്റ്റാൻഡ് ഉപയോഗിക്കുന്നത്. സ്റ്റാൻഡ് ആവശ്യമില്ല എന്ന് തോന്നുന്നു എങ്കിൽ അത് ഒഴിവാക്കാവുന്നതാണ്. സിംഗിൾ ഡോർ ഫ്രിഡ്ജ് കളെ അപേക്ഷിച്ച് ഡബിൾ ഡോർ ഫ്രിഡ്ജ്കൾ കൂടുതൽ ചൂടാകുന്ന തായും കാണാറുണ്ട് എന്നാൽ ഇത് പ്രത്യേക പ്രശ്നങ്ങൾ കൊണ്ട് ഒന്നുമല്ല എന്ന് മനസ്സിലാക്കുക.

വോൾടേജ് ഫ്ലൂക്റ്റുവേഷൻ ഉള്ള സ്ഥലത്താണ് താമസിക്കുന്നത് എങ്കിൽ ഫ്രിഡ്ജ്നോടൊപ്പം തീർച്ചയായും സ്റ്റെബിലൈസർ വെക്കാൻ ശ്രദ്ധിക്കുക.ഡബിൾ ഡോർ ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ പുറകിൽ നിന്നും ഏതെങ്കിലും രീതിയിലുള്ള ശബ്ദം കേൾക്കുകയാണ്‌ ആണെങ്കിൽ കോയിലുകൾ തമ്മിൽ കൂട്ടിമുട്ടുന്നതോ, വേസ്റ്റ് വാട്ടർ ശേഖരിക്കുന്ന ഭാഗമായി തട്ടുന്നതോ ആയിരിക്കാം. അല്ലെങ്കിൽ കംപ്രസ്സറിന്റെ 4
ലോക്കുകളിൽ ഏതെങ്കിലുമൊന്ന് പോയാലും ഉത്തരം ശബ്ദം കേൾക്കാവുന്നതാണ്.ഫ്രിഡ്ജിൽ നിന്നും വെള്ളം ഒറ്റു വരുന്നുണ്ടെങ്കിൽ ഡ്രൈനേജ് വയറിന് ഏതെങ്കിലും തരത്തിലുള്ള ബ്ലോക്കുകൾ ഉണ്ടോ എന്ന് പരിശോധിച്ച് ശരിയാക്കുക.

Also Read  ഇ പാസ്പോർട്ട് : പഴയ പാസ്പോര്ട്ട് മാറി ഇനി പുതിയ പാസ്സ്‌പോർട്ട് വരുന്നു

ഫ്രീസറിന കത്ത് ഇറച്ചി പോലുള്ള സാധനങ്ങൾ സൂക്ഷിക്കുകയാണെങ്കിൽ ഇത് ഒരു ബോക്സിൽ ആക്കി വെക്കാൻ ശ്രദ്ധിക്കുക. ഇല്ല എങ്കിൽ അതിൽ നിന്നും വീഴുന്ന ബ്ലഡ് കട്ട പിടിച്ചു കിടക്കുന്നതിനു കാരണമാകാം.എന്നുമാത്രമല്ല അതിന്റെ സ്മെൽ പോകാതെ ഇരിക്കുന്നതിനും കാരണമാകും.അതുപോലെ മറ്റൊരു പ്രശ്നമാണ് ഫ്രിഡ്ജിലെ കൂളിംഗ് എപ്പോഴും കൂടുതലാണ് എന്നത്. എന്നാൽ കൂളിംഗ് കൂട്ടുന്നതിനും കുറയ്ക്കുന്നതിനുമുള്ള ബട്ടൺ അകത്തു തന്നെ സെറ്റ് ചെയ്തിട്ടുണ്ട്.ബട്ടൺ ഉപയോഗിച്ച് കൂളിംഗ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാവുന്നതാണ്.ആവശ്യം ഇല്ലാത്ത അവസ്ഥയിൽ കൂളിംഗ് കൂട്ടി ഉപയോഗിക്കുകയാണെങ്കിൽ ഇത് കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നതിന് കാരണമാകുന്നു.രാത്രി സമയങ്ങളിൽ ഫ്രിഡ്ജ് ഓഫ് ചെയ്തിടുന്നത് കൊണ്ട് കാര്യമായ പ്രയോജനങ്ങൾ ഒന്നും തന്നെ ഇല്ല.

Also Read  വായ്പകളെടുത്തവർക്ക് വമ്പൻ തിരിച്ചടി നൽകിക്കൊണ്ട് സുപ്രീം കോടതിയുടെ തീരുമാനം

ഫ്രിഡ്ജിന് പുറത്തുള്ള സ്റ്റിക്കറുകൾ ആവശ്യം അല്ല എന്ന് തോന്നുന്നു എങ്കിൽ കളയാവുന്നതാണ്.ഫ്രിഡ്ജിൽ സാധനങ്ങൾ തിക്കി നിറച്ച് വയ്ക്കാതിരിക്കുക. അകത്ത് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വിനാഗിരി നാരങ്ങാനീര് എന്നിവ പുറത്ത് ഉപയോഗിച്ചാൽ അത് ഫ്രിഡ്ജിന്റെ കളർ ഫൈഡ് ആകുന്നതിനു കാരണമാകാം.ഫ്രിഡ്ജിൽ വെക്കുന്ന സാധനങ്ങൾ കേടായി പോകുന്നുണ്ടെങ്കിൽ അത് തെർമോസ്റ്റാറ്റ് കമ്പ്ലൈന്റ് ആണ് എന്നതിനുള്ള ലക്ഷണമാണ്. ഉടൻ തന്നെ ഒരു ടെക്നീഷ്യനെ വിളിച്ച് ചെക്ക് ചെയ്യുക.

ഫ്രിഡ്ജ് തുരുമ്പ് പിടിക്കാതെ ഇരിക്കുന്നതിന് പരമാവധി ഈർപ്പം നിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.റഫ്രിജറേറ്റർ കൾക്ക് ഒരുവർഷം വാറണ്ടിയും കോംപ്രേസ്സറിനു പത്തുവർഷം വാറണ്ടിയും ലഭിക്കുന്നതാണ്. അതുകൊണ്ടുതന്നെ ബില്ലും വാറണ്ടി കാർഡും ഒരിക്കലും നഷ്ടപ്പെടാതെ സൂക്ഷിച്ചു വെക്കേണ്ടതാണ്.എന്നാൽ മാത്രമാണ് ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ വന്നാൽ ഫ്രിഡ്ജിനു വാറണ്ടി ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment