വെറും 500 രൂപ ശമ്പളക്കാരൻ കേരളത്തിലെ അറിയപ്പെടുന്ന ബസ്സിനസ്സ്മാൻ ആയ കഥ

Spread the love

ഏതൊരാൾക്കും ജീവിതത്തിൽ വിജയം നേടാം എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് ഇന്ന് കേരളം മുഴുവൻ അറിയപ്പെടുന്ന മൂന്നാർ വാലി ടീ ഉടമയായ അനൂപ് എന്ന വ്യക്തിയുടെ ജീവിതം. വെറും 500 രൂപ ശമ്പളത്തിൽ തുടങ്ങി ഇന്ന് കോടികൾ ബിസിനസ് ചെയ്യുന്ന ഒരു സംരംഭകൻ എന്ന നിലയിലേക്ക് അനൂപ് എങ്ങിനെ എത്തി നോക്കാം.

ചായ ബിസിനസിലേക്ക് ഇറങ്ങിയ അനൂപ് പഠിച്ചത് ഐടിഐ ആയിരുന്നു. അതിനു ശേഷം വളരെ തുച്ഛമായ വരുമാനത്തിൽ ഒരു കോൺട്രാക്ടറുടെ കീഴിൽ വർക്ക് ചെയ്യുകയും ശേഷം സ്വന്തമായി ഒരു ബിസിനസ് തുടങ്ങുക എന്ന ഉദ്ദേശത്തോടെ ചായപ്പൊടി ബിസിനസിലേക്ക് ഇറങ്ങുകയും ആണ് ചെയ്തത്.

എന്നാൽ തുടക്കത്തിൽ കൃത്യമായ ടേസ്റ്റ് മെയിൻടൈൻ ചെയ്യാൻ കഴിയുന്നില്ല എന്ന കാരണങ്ങൾകൊണ്ടും ചായക്ക് ആവശ്യമായ കളർ, ബ്ലെൻഡിംഗ് എന്നിവ അറിയാത്തതുകൊണ്ടും അത് ഒരു പരാജയമായി മാറുകയാണ് ചെയ്തത്.1 കിലോ പേക്കറ്റ് ചായ കടകളിൽ വിറ്റു കൊണ്ടാണ് കച്ചവടം ആരംഭിച്ചത്. കൃത്യമായി ചായയുടെ ടേസ്റ്റ് അറിയുന്നതിന് ടീ ടേസ്റ്റർ ആവശ്യമാണ് എന്ന് മനസ്സിലാക്കി. അതിനുശേഷം കൊച്ചിയിലെ ഒരു സ്ഥാപനത്തിൽ നിന്നും ഒരേ ടേസ്റ്റിൽ ചായപ്പൊടി നിർമ്മിക്കുന്നതിനുള്ള മിക്സിങ് ആരംഭിച്ചു.

Also Read  ഫുട്‌വെയർ ബിസ്സിനെസ്സ് ചെയ്യുന്നവർക്ക് വളരെ കുറഞ്ഞ വിലയിൽ പർച്ചേസ് ചെയ്യാവുന്ന സ്ഥലം

ഇതു കൂടാതെ വ്യത്യസ്ത ബ്രാൻഡുകളുടെ ചായ പൊടികളും മാർക്കറ്റിൽ എത്തിച്ചു. എന്നാൽ അത് ഒരു നഷ്ടത്തിലേക്ക് ആണ് എത്തിച്ചേർന്നത്. അതിനുശേഷം സ്വന്തമായി ഒരു ബ്രാൻഡ് തുടങ്ങണം എന്ന ആശയം മനസ്സിൽ കാണുകയും മൂന്നാർ ആപ്പിൾ വാലി എന്ന ബ്രാൻഡിൽ സ്വന്തമായി ചായ പൊടികൾ നിർമ്മിച്ചു നൽകാനും തുടങ്ങി.

ഉപഭോക്താക്കളുടെ അഭിപ്രായത്തിനനുസരിച്ച് ചായ പൊടികൾ ബ്ലൻഡ് ചെയ്തു നൽകുന്നത് വിജയത്തിന് കൂടുതൽ കരുത്തായി. മൂന്നാർ വാലി ബ്രാൻഡിൽ ചായ പൊടി റീട്ടെയിൽ ആയി മാർക്കറ്റിൽ എത്തിച്ചു.50 ഗ്രാം, 100 ഗ്രാംഎന്നു തുടങ്ങി അഞ്ച് കിലോ വരെ ഉള്ള പാക്കറ്റുകളിൽ ചായപ്പൊടി മാർക്കറ്റിൽ എത്തിച്ചു.തുടക്കത്തിൽ മാന്വൽ ആയാണ് ബ്ലെൻഡിംഗ് എല്ലാം നടത്തിയിരുന്നത് എന്നാൽ പിന്നീട് അത് ഓട്ടോമാറ്റിക് മെഷീനിലേക്ക് മാറ്റി.

Also Read  സ്റ്റീൽ സ്ക്രബ്ബർ ബിസ്സിനെസ്സ് , കുറഞ്ഞ ചിലവിൽ സ്റ്റാർട്ട് ചെയ്യാം | വീഡിയോ കാണാം

നോട്ട് നിരോധനം വന്നതോടെ പാക്കറ്റിങ്ങിനായി മറ്റ് സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച കോൺട്രാക്ട് മാർക്കറ്റിങ്ങിൽ നഷ്ടം വരികയും സ്വന്തം ദൃഢനിശ്ചയം കൊണ്ട് സ്വന്തം ബിസിനസിൽ തന്നെ ഇൻവെസ്റ്റ് ചെയ്തു തുടർന്നു.മൂന്നു കോടിയോളം രൂപയാണ് അന്ന് നഷ്ടം സംഭവിച്ചത്.കേരളത്തിൽ മുഴുവനായും ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വ്യത്യസ്ത ഡീലർമാരുമായി കരാർ ഉണ്ടായിരുന്നുവെങ്കിലും ഫ്ലഡ് കാരണം അത് വലിയ നഷ്ടത്തിന് ഇടയാക്കി.

ഏകദേശം 80 ലക്ഷം രൂപ നഷ്ടം വന്നു.അതിൽ നിന്നും ബിസിനസിനെ വീണ്ടും തിരിച്ചു പിടിച്ചു എങ്കിലും കോവിഡ് അടുത്ത വില്ലനായി എത്തിയത്തോടെ മെറ്റീരിയൽസിന്റെ വില വർദ്ധിച്ചു. എന്നിരുന്നാൽ കൂടി ഈ അവസ്ഥയെയും തരണം ചെയ്തു.സ്വന്തമായി ഒരു തേയില ഫാക്ടറി എന്നതാണ് ഇദ്ദേഹത്തിന്റെ അടുത്ത സ്വപ്നം.ഇന്ന് മികച്ച ഒരു ബ്രാൻഡ് ആയി മാറിക്കൊണ്ടിരിക്കുന്ന മൂന്നാർ വാലി ടീ സംരംഭകനായ അനൂപ് അൻപതോളം പേർക്ക് സ്വന്തമായി തൊഴിലും നൽകുന്നുണ്ട്.

Also Read  ചാണകത്തിൽ നിന്നും മാസം ലക്ഷങ്ങൾ സമ്പാദിക്കാം - സ്റ്റിക്ക് നിർമ്മാണം

ഏതൊരു സാധാരണക്കാരനും സ്വന്തം പരിശ്രമവും, ആത്മവിശ്വാസവും ഉണ്ടെങ്കിൽ ഉയരങ്ങൾ കീഴടക്കാം എന്നതിനുള്ള ഒരു ഉത്തമ ഉദാഹരണമാണ് മൂന്നാർ ടീ വാലി സ്ഥാപകൻ അനൂപിന്റെ ജീവിതം.മൂന്നാർ വാലി ടീ എന്ന സ്ഥാപനം എങ്ങിനെ ഇന്നത്തെ രീതിയിൽ എത്തി എന്നു കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment