ക്യാൻസർ രോഗികളായ കുട്ടികൾക്ക് സൗജന്യ ചികത്സയും താമസവും

Spread the love

ഇന്ന് നമുക്ക് അറിയാവുന്നതാണ് ഒരുപാടു കുട്ടികൾ ക്യാൻസർ രോഗബാധിതരായി അവരുടെ കുടുംബം ചികിത്സക്കും മറ്റും പണമില്ലാതെ കഷ്ട പെടുന്നത്.ക്യാൻസർ ബാധിതരായ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് സൗജന്യ ചികിത്സയും താമസവും നൽകിക്കൊണ്ട് ഒരു കൈത്താങ്ങ് ആവുകയാണ് HOPE HOMES FOUNDATION എന്ന സ്ഥാപനം.

ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി എത്തുന്ന അഞ്ചു കുടുംബങ്ങൾക്ക് ഒരേ സമയം താമസിക്കാൻ ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും അതുപോലെ കൗൺസിലിംഗ് സപ്പോർട്ട് എന്നീ കാര്യങ്ങളും ഇവിടെനിന്നും ഇവർ നൽകുന്നു.കുട്ടികൾക്കാവശ്യമായ ന്യൂട്രിഷസ്സ് ഭക്ഷണം, അവരെ എന്റെർടൈൻമെന്റ് ചെയ്യിപ്പിക്കുന്നതിനു വേണ്ടി ആർട്ട്,ക്രാഫ്റ്റ് വർക്കുകൾ സ്പെഷ്യൽ ഡേ സെലിബ്രേഷൻ എന്നിവയെല്ലാം തന്നെ ഇവർ ഇവിടെ ഒരുക്കുന്നു.

Also Read  ഇത് കുടിച്ചാൽ കോളസ്ട്രോൾ ഇനി ആയുസ്സിൽ വരില്ല

അതുകൊണ്ടുതന്നെ ഇവിടെയെത്തുന്ന ഓരോ കുടുംബവും മുഴുവൻ സമയവും സന്തോഷത്തിൽ ഇരിക്കുന്നതിന് ഇവർ പ്രാധാന്യം നൽകുന്നു.ഒരു വീട്ടിൽ താമസിക്കുന്ന അതേ ഫീൽ ഇവിടെനിന്നും ലഭിക്കുന്നതാണ്. കുട്ടികൾക്ക് യാതൊരുവിധ വിഷമങ്ങളും തോന്നുകയുമില്ല. അവർക്ക് കളിക്കാനായി പ്ലേ ഏരിയ, ടോയ്സ് എന്നിവയെല്ലാം തന്നെ ഇവിടെ സെറ്റ് ചെയ്തിട്ടുണ്ട്.ഉപയോഗിക്കാനുള്ള വസ്ത്രങ്ങൾ മാത്രമാണ് കുടുംബങ്ങൾ കൊണ്ടുവരേണ്ടി വരുന്നുള്ളൂ.

ബെഡ് ഷീറ്റ്, ബക്കറ്റ്,ഫുഡ്‌ എന്നിവയെല്ലാം തന്നെ ഇവിടെനിന്നും നൽകുന്നതാണ്.കുട്ടികൾക്ക് ഇൻഫെക്ഷൻ സാധ്യത കൂടുതലാണ് എന്നുള്ളതിനാൽ ഓരോ റൂമിലും സെപ്പറേറ്റ് ബാത്ത്റൂമുകൾ നൽകിയിട്ടുണ്ട്.കുട്ടികളിൽ വരുന്ന ഇൻഫെക്ഷനുകൾ കുറച്ച് സർവൈവൽ റൈറ്റ് കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് HOPE HOMES എന്ന ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. രക്ഷിതാക്കളുടെ മാനസികാവസ്ഥ അനുസരിച്ച് ഇവിടെയുള്ളവർ ഒരു നല്ല അന്തരീക്ഷമാണ് കുട്ടികൾക്കും അവരുടെ കുടുംബത്തിനും ഒരുക്കിക്കൊടുക്കുന്നത്.

Also Read  സൂപ്പർ മാർക്കറ്റ് കളിലെ ഈ ടെക്‌നിക് എത്രപേർക്ക് അറിയാം

അതുകൊണ്ടുതന്നെ സ്വന്തം വീട്ടിൽ എന്നപോലെ എല്ലാവിധ സപ്പോർട്ടോടും കൂടിത്തന്നെ ആർക്കുവേണമെങ്കിലും കുട്ടികളുടെ ക്യാൻസർ സംബന്ധമായ ചികിത്സയ്ക്കു ആവശ്യമായ സഹായങ്ങൾക്ക് കോഴിക്കോട്,തലശ്ശേരി,മുക്കം, കൊച്ചി എന്നീ സ്ഥലങ്ങളിലുള്ള HOPE HOMES മായി കോൺടാക്ട് ചെയ്യാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment