ഇനി പഴയ ബാറ്ററികൾ ഒന്നും കളയരുത് | ബാറ്ററികൾ തൂക്കി വിൽക്കുന്നതിന് മുൻപ് ഇതൊന്ന് കാണുക | വീഡിയോ കണാം

Spread the love

നമ്മുടെ എല്ലാവരുടെയും വീടുകളിലും അതുപോലെ വാഹനങ്ങളിലും എല്ലാം ഉപയോഗശൂന്യമായ ബാറ്ററികൾ ഉണ്ടാകും. സാധാരണയായി ഇത്തരം ബാറ്ററികൾ കൊണ്ട് യാതൊരുവിധ പ്രയോജനവും ഇല്ല എന്നതിനാൽ ഇത് കളയുകയോ വിൽക്കുകയോ ആണ് പതിവ്. എന്നാൽ ഇത്തരത്തിൽ ഉപയോഗശൂന്യമായ ബാറ്ററികൾ എങ്ങിനെ ഉപയോഗപ്പെടുത്താം എന്നാണ് ഇന്നു നമ്മൾ നോക്കുന്നത്.വിശദമായ വിവരങ്ങൾ അറിയാൻ താഴെ നൽകിയിട്ടുള്ള വീഡിയോ കാണാവുന്നതാണ് 

നിങ്ങളുടെ കയ്യിൽ ഇപ്പോഴുള്ള ബാറ്ററിക്ക് അനുസരിച്ചുള്ള ഒരു ചാർജർ വാങ്ങുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. ബാറ്ററിയുടെ ആകെ ഉപയോഗിക്കുന്ന ആമ്പിയറിന്റെ 10 ശതമാനം വരെയാണ് ചാർജിങ്ങിന് ആയി ഉപയോഗിക്കാൻ സാധിക്കുന്നത്. 100ah ബാറ്ററിയിൽ നിന്നും 10 ആമ്പിയർ വരെ ചാർജ് കൊടുക്കാവുന്നതാണ്.ചാർജറിന്റെ പോസിറ്റീവ് നെഗറ്റീവ് എന്നിവ ശ്രദ്ധിച്ച് ബാറ്ററിയുമായി കണക്ട് ചെയ്യുന്നതുവഴി ചാർജിങ് ആരംഭിക്കുന്നതാണ്.

Also Read  നാല് മാസത്തെക്ക് സൗജന്യ ഇന്റർനെറ്റ് ഓഫറുമായി ബി.എസ്.എൻ.എൽ

കിലോമീറ്ററിന് വെറും 10 പൈസ ചിലവ് 40000 രൂപയ്ക്ക് വാങ്ങാം

നിശ്ചിത അളവ് ചാർജ് ആയി കഴിഞ്ഞാൽ ഓഫ്‌ ചെയ്യാത്തപക്ഷം ചാർജർ കേടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനായി കട്ടോഫ് സിസ്റ്റം ഉപയോഗിക്കാവുന്നതാണ്. ബ്ലാക്ക്,റെഡ് എന്നീ രണ്ടു വയറുകൾ ഉപയോഗിച്ച് ബാറ്ററി ക്ലിപ്പിൽ കണക്ട് ചെയ്യുക.ശേഷം ബോർഡിൽ പോസിറ്റീവ് എന്ന് കാണുന്ന സ്ഥലത്തേക്ക് റെഡ്, നെഗറ്റീവിലേക്ക് ബ്ലാക്ക് എന്നിങ്ങനെ കണക്ഷൻ കൊടുക്കുക.ബാറ്ററിയിൽ ചാർജറിന്റെ പോസിറ്റീവ് നെഗറ്റീവ് മാറാത്ത വിധത്തിൽ ഈ ബോർഡ് കണക്ട് ചെയ്യുക.

Also Read  വെറും 3000 രൂപയ്‌ക്ക് വീട്ടിൽ ഒരു സിനിമ തീയേറ്റർ നിർമിക്കാം

ഒരു കിലോമീറ്റർ ഓടുവാൻ വെറും ഒരു രൂപ ചെലവിൽ അംബാസഡർ EV

സെറ്റിങ് ഓൺ ആക്കുന്നതിനു വേണ്ടി ബോർഡിലെ ആദ്യത്തെ സ്വിച്ചിൽ 2 സെക്കൻഡ് പ്രസ് ചെയ്താൽ മതി. താഴെയുള്ള സ്വിച്ച് ഉപയോഗിച്ച് വോൾട്ടേജ് കുറയ്ക്കാനും സാധിക്കുന്നതാണ്.എപ്പോഴാണോ കട്ട് ആകേണ്ടത് ആ വോൾട്ടേജിൽ എത്തുമ്പോൾ പ്രസ്സ് ചെയ്യുന്നത് നിർത്താവുന്നതാണ്.ബാറ്ററിക്ക് അനുസരിച്ചുള്ള ബോർഡുകൾ തിരഞ്ഞെടുക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം.കാറുകളിലെ ബാറ്ററിക്ക് 13.8, ഇൻവെർട്ടറിൽ ഉപയോഗിക്കുന്ന ബാറ്ററിക്ക്14.4 എന്നീ അളവുകളിൽ ആണ് കട്ട് ഓഫ് സെറ്റ് ചെയ്യേണ്ടത്. സോളാർ പാനലുകൾ വഴിയും ഇത്തരം കണക്ഷൻ നൽകാവുന്നതാണ്.ഇൻപുട്ട് കൊടുക്കുന്ന ഭാഗത്ത് സോളാർ കണക്ട് ചെയ്ത് നല്കുകയാണ് വേണ്ടത്.

Also Read  വൻ വിലക്കുറവിൽ യൂസ്ഡ് ഐഫോൺ വാറണ്ടി ഉൾപ്പടെ ലഭിക്കുന്ന സ്ഥലം

വൻ വില കുറവിൽ കാർ ആക്‌ സസറീസ് അതും നമ്മുടെ കേരളത്തിൽ

ഇങ്ങനെ ചെയ്യുമ്പോഴും ബാറ്ററിക്ക് അനുസരിച്ചുള്ള സോളാർപാനലുകൾ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം.സോളാർ ചാർജ് കണ്ട്രോളർ ഉപയോഗിച്ച് കട്ട്‌ ഓഫ്‌ ബോർഡുകൾ ഒഴിവാക്കാവുന്നതാണ്. ഇതുപയോഗിച്ച് തൂക്കിയിടുന്ന ബുൾബുകളും മറ്റും പ്രവർത്തിപ്പിക്കാവുന്നതാണ്.വാഹനങ്ങളിലും മറ്റും കച്ചവടം നടത്തുന്ന വർക്ക് ഇത്തരം എൽഇഡി പാനലുകൾ ബാറ്ററികൾ വഴി ഉപയോഗിക്കാവുന്നതാണ്.10 രൂപ നിരക്കിൽ ഇത്തരം എൽഇഡി മോഡ്യൂളുകൾ ലഭിക്കുന്നതാണ്.പഴയ ബാറ്ററികൾ ഉപയോഗിച്ചുകൊണ്ട് എന്തെല്ലാം ചെയ്യാമെന്ന് കൂടുതൽ മനസ്സിലാക്കുന്നതിന് താഴെയുള്ള വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment