മലയാളികളുടെ ജീവിത സ്വപ്നങ്ങളുടെ സാക്ഷത്കാരങ്ങളുടെ പറുദീസ ആണ് ഗൾഫ്.
ഗൾഫിൽ ചെന്ന് ജീവിതം കരുപിടിപ്പിച്ച മലയാളികൾ കുറച്ച് അല്ല.എന്നാൽ ഇപ്പോൾ ഉള്ള കൊറോണ പ്രേശ്നങ്ങളും ലോകഡോൺ സാഹചര്യങ്ങളും ഗൾഫിലെ ജോലി സാധ്യതകൾക്ക് വലിയ ഒരു മങ്ങൽ ഏല്പിച്ചിട്ടുണ്ട്.
എങ്കിലും ഇപ്പോൾ വീണ്ടും ഗൾഫ് അവസരങ്ങളുമായി ക്ഷണിക്കുക ആണ്. ഗൾഫിൽ ഒരു ജോലി സ്വപ്നം കാണുന്ന സാധാരണകാർക്കായി കേരള സർക്കാർ ഇപ്പോൾ ഒരു വായ്പപദ്ധതി വിഭവനം ചെയ്തിട്ടുണ്ട്.
“കേരള സർക്കാർ വിസ വായ്പ പദ്ധതി “
കോവിഡ് സാഹചര്യം മാനിച്ചു കേരള സർക്കാർ ആവിഷ്കരിച്ച ഒരു വായ്പ പദ്ധതി ആണ് ഇത്…
വിസ എടുക്കാനും മറ്റും ബുദ്ധിമുട്ടുന്നവർക്ക് വേണ്ടി ആണ് ഈ പദ്ധതി..3 ലക്ഷം രൂപ വരെ വെറും 5% വാർഷികപലിശയിൽ നൽകുന്ന വായ്പ പദ്ധതി ആണ് ഇത്..തിരിച്ചടവ് കാലാവധി 6 വർഷം.
അപേക്ഷിക്കാനുള്ള ഫോം എവിടുന്ന് ലഭിക്കും
കേരള സംസ്ഥാന ന്യുനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ നൽകുന്ന ഈ വായ്പയ്ക്ക് ഉള്ള അപേക്ഷ ഫോം എറണാകുളം, മലപ്പുറം, തിരുവനന്തപുരം, കാസറഗോഡ്, എന്നീ റീജിനൽ ഓഫിസുകളിൽ നിന്നോ അല്ലെങ്കിൽ കോഴിക്കോട് ഹെഡ് ഓഫിസ് വഴിയോ അല്ലെങ്കിൽ കോർപേർഷൻ വെബ്സൈറ്റ് നേരിട്ട് വഴിയോ കിട്ടുന്നതാണ്.
ആവശ്യമായ രേഖകൾ എന്തൊക്കെ
കേരള സർക്കാർ വിസ വായ്പ പദ്ധതിയുടെ അപേക്ഷ ഫോം ഫിൽ ചെയ്തു അതോടൊപ്പം വാലിഡിറ്റി പാസ്പോർട്ട്,വിസ,ഐഡി കാർഡ്,ആധാർ കാർഡ്, റേഷൻ കാർഡ്,വരുമാന ജാതി സർട്ടിഫിക്കേറ്റ്, എന്നിവയാണ് ആവശ്യമായ രേഖകൾ .
ഏതൊരു വായ്പ പോലെ ഇതിനും ജാമ്യം നിര്ബന്ധമാണ് .സർക്കാർ /അർദ്ധസർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ഉഗോഗസ്ഥ ജാമ്യമോ അല്ലെങ്കിൽ വസ്തു ജാമ്യമോ ആണ് ഇതിന് ഉപയോഗിക്കുന്നത്.
ആർക്കൊക്കെ അപേക്ഷിക്കാം
ഇത് അപേക്ഷ നൽകുന്നവരുടെ വാർഷിക വരുമാനം 103000 ആയിരിക്കണം.കേരളത്തിൽ താമസിക്കുന്ന മത ന്യൂനപക്ഷ വിഭാഗത്തിലുള്ളവർക്ക് ആണ് അപേക്ഷിക്കാൻ അവസരം…
അതായിത് ക്രിസ്ത്യൻ/ മുസിലിം /ഹിന്ദു/ ജൈൻ സിക്ക് /ബുദ്ധമതം/
അപേക്ഷകാരുടെ പ്രായം 18 വയസ് മുതൽ 58 വരെ ആകാവു. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക .. അപേക്ഷ ഫോം കൂടുതൽ വിശദമായ വിവരങ്ങൾ സർക്കാരിന്റെ വെബ്സ്റ്റിൽ ലഭ്യമാണ് . വെബ്സൈറ്റ് ലിങ്ക് താഴെ ചേർക്കാം
വെബ്സൈറ്റ് : https://ksmdfc.org/application-forms/