മാസം വെറും 210 രൂപ നൽകി 60,000 രൂപ പെൻഷൻ നേടാം കേന്ദ്ര സർക്കാർ പദ്ധതി

Spread the love

ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടി കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ പദ്ധതിയാണ് APY എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അടൽ ബിഹാരി പെൻഷൻ യോജന. ഇത്തരമൊരു പദ്ധതിയിലൂടെ സംഘടിത മേഖലയിൽ അല്ലാതെ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്നു.

എന്തെല്ലാമാണ് ഈ പദ്ധതിയുടെ പ്രത്യേകതകൾ?

പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി എന്ന പേരിലറിയപ്പെടുന്ന നാഷണൽ പെൻഷൻ സിസ്റ്റത്തിന് കീഴിൽ ആയാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.ഇത്തരമൊരു പദ്ധതി പ്രകാരം ഓരോ ഉപഭോക്താവിനും 1000 രൂപ മുതൽ 5000 രൂപവരെയാണ് പെൻഷനായി ലഭിക്കുക.എന്നാൽ ഇതിനായി വ്യക്തിഗത നിരക്കിൽ 200 രൂപ വച്ചു അടച്ചു കഴിഞ്ഞാൽ ദമ്പതികൾക്ക് ഒരു വർഷം 72000 രൂപ വരെ പെൻഷൻ ആയി നേടാം എന്നതാണ് ഗുണം.

Also Read  കേരള സർക്കാർ പോത്ത് വളർത്തൽ പദ്ധതി | 50,000 രൂപ ധന സഹായം , വിശദമായ വിവരങ്ങൾ അറിയാം

എന്തെല്ലാമാണ് ഈ പദ്ധതിയുടെ മാനദണ്ഡങ്ങൾ?

18 വയസ്സ് തികഞ്ഞ ഏതൊരാൾക്കും ഈ പദ്ധതിയുടെ ഭാഗമാകാം.40 വയസ്സു വരെയാണ് ഇത്തരത്തിൽ ഒരു പദ്ധതിയിൽ ചേരാൻ സാധിക്കുക.60 വയസ്സിന് ശേഷം മാത്രമായിരിക്കും പെൻഷൻ ലഭിച്ചു തുടങ്ങുക.60 വയസ്സിനുശേഷം 1000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയിൽ നിങ്ങൾക്ക് പെൻഷൻ ലഭിക്കുന്നതാണ്.ഈ തുക നിശ്ചയിക്കുന്നത് നിങ്ങൾ എപ്പോഴാണ് ഇത്തരത്തിൽ ഒരു അക്കൗണ്ട് തുടങ്ങുന്നത് എന്നതിനെ ആശ്രയിച്ചാണ്.

എങ്ങിനെയാണ് പെൻഷൻതുക കാൽക്കുലേറ്റ് ചെയ്യുന്നത്?

18-ാം വയസ്സിൽ ആണ് നിങ്ങൾ APY അക്കൗണ്ട് തുറക്കുന്നത് എങ്കിൽ എപി‌വൈ പെൻഷനായി 1,000 രൂപ ലഭിക്കുന്നതിന് ഓരോ മാസവും 42 രൂപ വീതം അടയ്ക്കണം. 2,000 രൂപയാണ്‌ ലഭിക്കേണ്ടത് എങ്കിൽ പ്രതിമാസ പെൻഷൻ 84 രൂപയും. 3,000 രൂപ പെൻഷനായി ലഭിക്കാൻ 126 രൂപയും 4,000 രൂപ ലഭിക്കാൻ 168 രൂപയും 5,000 രൂപ പെൻഷനായി ലഭിക്കാൻ 210 രൂപയും ആണ് അടയ്ക്കേണ്ടത്.

Also Read  ആരോഗ്യ ഇൻഷുറൻസ് കാർഡ് : 5 ലക്ഷം രൂപ വരെ സഹായം ലഭിക്കും

Also Read >> കേരള സർക്കാർ പോത്ത് വളർത്തൽ പദ്ധതി | 50,000 രൂപ ധന സഹായം ,

അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഒരു പദ്ധതിയുടെ ഭാഗമാകുന്നതോടെ കൂടി നിങ്ങളുടെ സാമ്പത്തിക സുരക്ഷ നിങ്ങൾ ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. കൂടുതൽ പേരിലേക്ക് ഈ വിവരം ഷെയർ ചെയ്യുക..


Spread the love

Leave a Comment