വിദ്യാഭ്യസ ലോൺ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈ ബാങ്കുകളിൽ

Spread the love

ഓരോ വർഷം കഴിയുന്തോറും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ചിലവഴിക്കേണ്ട തുകയുടെ അളവിലും വർദ്ധനവ് വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത്തരം ഒരു വലിയ തുക വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ചിലവാക്കുക എന്നത് സാധ്യമാകണമെന്നില്ല. ഇത്തരമൊരു അവസരത്തിലാണ് മിക്ക വിദ്യാർഥികളും വിദ്യാഭ്യാസ വായ്പകളെ ആശ്രയിക്കുന്നത്.

എന്നാൽ വ്യത്യസ്ത ബാങ്കുകൾ വ്യത്യസ്ത നിരക്കിലാണ് വിദ്യാഭ്യാസ വായ്പയ്ക്കുള്ള പലിശ നിരക്ക് ഈടാക്കുന്നത്. ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകുന്ന ബാങ്കുകൾ ഏതാണെന്ന് മനസ്സിലാക്കി വേണം വിദ്യാഭ്യാസ വായ്പകൾ എടുക്കാൻ. ഇത്തരത്തിൽ കുറഞ്ഞ പലിശയിൽ വിദ്യാഭ്യാസ വായ്പകൾ നൽകുന്ന ബാങ്കുകളും പലിശനിരക്കും എത്രയാണെന്ന് നോക്കാം.

ഒരു വിദ്യാർത്ഥിക്കോ അവരുടെ രക്ഷിതാവിനോ വായ്പക്കായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇത്തരത്തിൽ വിദ്യാഭ്യാസ വായ്പ ലഭിച്ചുകഴിഞ്ഞാൽ ജോലി കിട്ടിയതിനുശേഷം തിരിച്ചടവ് നൽകി തുടങ്ങിയാൽ മതിയാകും.

വ്യത്യസ്ത കോഴ്സുകൾക്ക് വ്യത്യസ്ത നിരക്കിലായിരിക്കും പലിശ ഈടാക്കുന്നത്. അതുപോലെ വായ്പയായി ലഭിക്കുന്ന പരമാവധി തുക, ഓരോ മാസവും തിരിച്ചടയ്ക്കേണ്ട ഇഎംഐ, അതുമായി അനുബന്ധിച്ച് വരുന്ന മറ്റു കാര്യങ്ങൾ എന്നിവയെല്ലാം വ്യത്യസ്ത ബാങ്കുകളിൽ വ്യത്യസ്ത നിരക്കിലായിരിക്കും തീരുമാനിക്കപ്പെട്ടുക.

വിദ്യാഭ്യാസ വായ്പ എടുക്കുന്നതിനു മുൻപായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?

വായ്പക്കായി അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി വ്യത്യസ്ത ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്ക് എത്രയാണെന്ന് കൃത്യമായി മനസ്സിലാക്കുക. കാരണം പലിശ നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് ഓരോ മാസം അടയ്ക്കേണ്ട ഇഎംഐ തുക കണക്കാക്കുന്നത്.

Also Read  2 ലക്ഷം രൂപ വരെ ലോൺ | കേരളത്തിൽ ഉള്ളവർക്കു അപേക്ഷ കൊടുക്കാം

ഒരു ഉദാഹരണം പറയുകയാണെങ്കിൽ നിങ്ങൾ എസ് ബി ഐയിൽ നിന്നാണ് വിദ്യാഭ്യാസ വായ്പ എടുക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ 10 ലക്ഷം രൂപ 8 വർഷം കാലാവധി എന്ന കണക്കിൽ എടുത്തു കഴിഞ്ഞാൽ പ്രതിമാസം ഇഎംഐ ആയി അടക്കേണ്ടി വരുന്ന തുക 13,559 രൂപയാണ്.

എന്നാൽ ഇതേ തുകക്ക് എച്ച്ഡിഎഫ്സി ബാങ്കിൽ നിന്നുള്ള വായ്പയാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ അവിടെ പ്രതിമാസ ഇഎംഐ ആയി ഏകദേശം നൽകേണ്ടിവരുന്നത് 14,937 രൂപയായിരിക്കും. ഇത് തുകയ്ക്കും കാലാവധിയിലും എസ് ബി ഐ പലിശ നിരക്ക് ഈടാക്കുന്നത് 6.85 ശതമാനവും,HDFC ഈടാക്കുന്നത് 9.55 ശതമാനമെന്ന നിരക്കിലുമാണ്.

വ്യത്യസ്ത ബാങ്കുകളും അവർ വിദ്യാഭ്യാസ വായ്പയ്ക്കായി ഈടാക്കുന്ന പലിശ നിരക്കും എത്രയാണ്?

കുറച്ചു പ്രമുഖ ബാങ്കുകൾ നിലവില്‍ നൽകിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ വായ്പക്കുള്ള പലിശ നിരക്കും അതു കണക്കാക്കി പ്രതിമാസം ഇഎംഐ ആയി അടക്കേണ്ടി വരുന്ന തുകയും എത്രയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം. ബാങ്ക് ഓഫ് ബറോഡയില്‍ വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്ക് ഈടാക്കുന്നത് 6.75 ശതമാനമാണ്. അപ്പോൾ പ്രതിാസ EMI തുക 13,510 രൂപ വരും.

Also Read  കനറാ ബാങ്കിൽ നിന്നും വായ്പാ പദ്ധതി – 2021 സെപ്റ്റംബർ വരെ അപേക്ഷിക്കാം

യൂണിയന്‍ ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക് 6.80 ശതമാനമാണ്. ഈ നിരക്കിൽ ഏകദേശം പ്രതിമാസ ഇഎംഐ ആയി അടയ്ക്കേണ്ടി വരുന്നത് 13,534 രൂപയാണ്. ബാങ്ക് ഓഫ് ഇന്ത്യ, എസ്ബിഐ, സെൻട്രൽ ബാങ്ക് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസ വായ്പ ക്കായുള്ള പലിശ നിരക്ക് 6.85 ശതമാനവും പ്രതിമാസ ഇഎംഐ തുക 13,559 രൂപയുമാണ്.

പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറാ ബാങ്ക്,IDBI എന്നിവിടങ്ങളില്‍ വിദ്യാഭ്യാസ വായ്പയ്ക്കായി ഇടാക്കുന്ന പലിശ നിരക്ക് 6.90 ശതമാനമാണ്. ഈ നിരക്കിൽ നൽകേണ്ടി വരുന്ന ഇ എം ഐ തുക 13,584 രൂപയാണ്.

ബാങ്ക് ഓഫ് മഹാരാഷ്ട്ര പലിശ നിരക്കായി ഈടാക്കുന്നത് 7.05 ശതമാനമാണ്. അങ്ങിനെ നോക്കിയാൽ പ്രതിമാസ ഇഎംഐ 13,659 രൂപയും ഇന്ത്യന്‍ ബാങ്ക് 7.15 ശതമാനമാണ് പലിശയായി ഈടാക്കുന്നത്. പ്രതിമാസ ഇഎംഐ 13,708 രൂപയും IOB ബാങ്ക് 7.25 ശതമാനമാണ് പലിശ നിരക്കായി ഈടാക്കുന്നത്.

ഇഎംഐ തുക 13,758 രൂപ യാണ്‌ നൽകേണ്ടി വരിക.യൂക്കോ ബാങ്ക് വായ്പ നിരക്കായി ഈടാക്കുന്നത് 7.30 ശതമാനം പലിശയാണ്. ഇ എം ഐ തുക 13,783 ആണ് നൽകേണ്ടിവരുന്നത്. ഇന്ത്യന്‍ ബാങ്കിന്റെ പലിശ നിരക്ക് 7.70 ശതമാനമാണ്.EMI തുക 13,985 ആണ്, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് 8.30 ശതമാനമാണ് പലിശയായി ഈടാക്കുന്നത്.

Also Read  ഈട് ഇല്ലാതെ ലോൺ 160000 രൂപ ലഭിക്കും | തിരിച്ചടവ് കാലാവധി 5 വര്ഷം | പുതിയ അപേക്ഷ സമർപ്പിക്കാം

14,290 രൂപയാണ് ഇഎംഐ തുക അടക്കേണ്ടത്. J&K ബാങ്കില്‍ 8.70 ശതമാനമാണ് പലിശ നിരക്ക് ആയി നൽകേണ്ടി വരുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് ഈടാക്കുന്നത് 9.55 ശതമാനം പലിശ നിരക്കാണ്. 14 495 രൂപയാണ് പ്രതിമാസ ഇഎംഐ. ഫെഡറല്‍ ബാങ്കില്‍ 10.05 ശതമാനമാണ് പലിശ നിരക്ക്. 15,106 ആണ് ഇഎംഐ ആയി അടയ്ക്കേണ്ടി വരുന്നത്.

ധനലക്ഷ്മി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവടങ്ങളില്‍ 10.50 ശതമാനമാണ് പലിശ, 15,440 രൂപ പ്രതിമാസ ഇഎംഐ.കരൂര്‍ വൈശ്യ ബാങ്കില്‍ 10.75 ശതമാനമാണ് പലിശ നിരക്ക്.16,357 രൂപ ഇഎംഐ ആയി അടക്കേണ്ടി വരുന്ന സിറ്റി ബാങ്ക് നോക്കുകയാണെങ്കിൽ 15.50 ശതമാനമാണ് പലിശ നിരക്ക്

ഇത്തരത്തിൽ വിദ്യാഭ്യാസവായ്പ കൾക്കായി ഓരോ ബാങ്കും ഈടാക്കുന്ന പലിശ ഇനത്തിലും ഇഎംഐ അടയ്ക്കേണ്ട തുകയിലും വലിയ വ്യത്യാസങ്ങൾ ആണ് ഉള്ളത്. അതുകൊണ്ടുതന്നെ നിങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞ് അതിന് അനുയോജ്യമായ ബാങ്ക് ഏതാണെന്ന് കണ്ടെത്തി എല്ലാവിധ കാര്യങ്ങളും വായിച്ചു മനസ്സിലാക്കിയതിനു ശേഷം മാത്രം വിദ്യാഭ്യാസ വായ്പകൾക്ക് ആയുള്ള അപേക്ഷ സമർപ്പിക്കുക.


Spread the love

Leave a Comment