ഒന്നര മാസത്തിൽ കായ്ക്കുന്ന മാവ് വേര് വരെ കായ്ക്കുന്ന കുഞ്ഞൻ പ്ലാവും | വീഡിയോ കാണാം

Spread the love

ചക്കയും മാങ്ങയും ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാവില്ല. എന്നാൽ ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ ഒരു മാവോ പ്ലാവോ നട്ടുനനച്ചു വളർത്തുന്നതിന് ആർക്കും സമയമില്ല. ഇതിന് ഒരു പരിഹാരം എന്നോണം വളരെ എളുപ്പത്തിൽ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ പെട്ടെന്ന് വളർന്നു കായ്ക്കുന്ന നല്ല ഗുണമേന്മയുള്ള മാവിൻതൈകളും പ്ലാവിൻ തൈകളും കിട്ടുന്ന ഒരു സ്ഥലത്തെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. [ബന്ധപ്പെടാനുള്ള കോൺടാക്ട് നമ്പർ താഴെ കൊടുത്തിട്ടിരിക്കുന്ന വിഡിയോയിൽ കാണാം

ഇത്തരത്തിൽ വളരെ പെട്ടെന്ന് വളർന്നു കായ്ക്കുന്ന വിയറ്റ്നാം ഏർപ്പി ഗോൾഡ് എന്ന പ്ലാവിൻ തൈ ആണ് ഇവിടത്തെ പ്രധാന പ്രത്യേകത. കൊൽക്കത്തയിൽ നിന്നും കൊണ്ടുവന്ന ഈ പ്ലാവിൻ തൈ വെറും ഒന്നര വർഷം കൊണ്ട് കായ്ക്കുകയും വർഷത്തിൽ മൂന്നുപ്രാവശ്യം വരെ ഫലം നൽകുകയും ചെയ്യുന്നു.

ബാങ്ക് ലോൺ പെട്ടന്ന് അടച്ചു തീർക്കാനുള്ള പുതിയ വഴികൾ

വളരെ താഴെ നിന്നു തന്നെ കായ്ച്ചു തുടങ്ങുന്ന ഇവയുടെ ചുളകൾക്ക് നല്ല കട്ടിയും രുചിയും ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.5 കിലോ മുതൽ 10 കിലോ വരെ ആയിരിക്കും ചക്കയുടെ ഭാരം. നൂറു രൂപയിൽ തുടങ്ങി 500 രൂപ നിരക്കിലാണ് ഇതിന്റെ തൈകൾ ലഭിക്കുക. ഒരു അടി വലിപ്പമുള്ള തൈകൾക്ക് 100 രൂപയും വലിപ്പം മാറുന്നതിനനുസരിച്ച് വിലയിൽ വ്യത്യാസം വരുന്നതാണ്.

Also Read  വിദേശത്ത് ഡ്രൈവിംഗ് ലൈസെൻസ് ഉള്ളവർക്ക് ഇനി നാട്ടിൽ ലൈസൻസ് എടുക്കാൻ വളരെ എളുപ്പം

തൈകൾ നടുമ്പോൾ എപ്പോഴും മണ്ണിന്റെ അതേ ലെവലിൽ തന്നെ നടാൻ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം തൈ മണ്ണിനടിയിലേക്ക് താഴ്ന്നു പോകുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ നല്ല രീതിയിലുള്ള വളർച്ച ലഭിക്കുന്നതിന് തൈ പൊക്കി വെക്കുകയാണെങ്കിൽ വളരെ നല്ല മാറ്റം കാണാവുന്നതാണ്.

ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വാഹനങ്ങളുടെ ടയർ ലൈഫ് കൂട്ടാം

വള ത്തിന്റെ ഗ്യാസ് ചെടിയുടെ വളർച്ചയെ ബാധിക്കുമെന്നതിനാൽ തൈ നട്ട് ഒരു മാസത്തിനുശേഷം മാത്രം വളമിട്ടു കൊടുത്താൽ മതിയാകും. ഇടയ്ക്കിടയ്ക്ക് വളമിട്ടു നൽകുന്നത് കൃത്യമായ ഇടവേളകളിൽ ഫലം ഉണ്ടാകുന്നതിന് സഹായിക്കുന്നു. നല്ല മധുരവും മണവുമുള്ള ഈ ചക്കയുടെ ചുള ക്ക് ഒരു ഇളം ഗോൾഡൻ കളർ ആണ്.

നാലു മാസമാണ് ഒരു തൈ യുടെ കാലാവധി ആയി പറയുന്നത്. സാധാരണ ചക്കകളെ അപേക്ഷിച്ച് തൂക്ക കൂടുതലും എന്നാൽ പ്ലാവിന്റെ വലിപ്പക്കുറവും പെട്ടെന്ന് കായ്ക്കും എന്നതും ഇതിനെ മറ്റുള്ള പ്ലാവ്കളിൽനിന്നും വ്യത്യസ്തനാക്കുന്നു. തൈ നട്ട് ഏകദേശം രണ്ടുവർഷം ആകുമ്പോൾ എട്ടു മുതൽ പത്തു ചക്കകൾ വരെ വർഷത്തിൽ ലഭിക്കുമെങ്കിൽ മരത്തിന്റെ പ്രായം കൂടുന്നതിനനുസരിച്ച് പ്ലാവിൽ നിന്നും ലഭിക്കുന്ന ചക്കകളുടെ എണ്ണവും വർധിക്കുന്നതാണ്. ആദ്യം ഉണ്ടാകുന്ന ഫലം അടർത്തി കളയുന്നതാണ് നല്ലത്. അല്ലാത്തപക്ഷം പ്ലാവിന്റെ ശേഷി കുറയുന്നതിന് ഇത് കാരണമായേക്കാം.

Also Read  പഴയ ഒരു രൂപ നോട്ട് വിറ്റ് 45,000 രൂപ സമ്പാദിക്കാം

ഇതേ രീതിയിൽ വളരെ കുറഞ്ഞ കാലാവധിയിൽ രണ്ടുമൂന്നു വർഷം കൊണ്ട് തന്നെ കായ്ച് തുടങ്ങുന്ന കോശേരി എന്ന പേരിലുള്ള ഒരു മാവും ഇവിടെ ലഭ്യമാണ്.മീഡിയം വലിപ്പത്തിലുള്ള മരം ആകുന്ന ഈ മാവിൽനിന്നും ലഭിക്കുന്ന മാങ്ങ കൾക്ക് ഒരു കിലോ മുതൽ രണ്ട് കിലോ വരെയാണ് തൂക്കം വരുന്നത്. കല്യാണ മാവ് അല്ലെങ്കിൽ മള്ളൂശ്ശേരി മാവുകളും ഇവിടെ ലഭ്യമാണ്.

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ 358 ജോലി ഒഴിവുകൾ | ഓൺലൈൻ

ഇതേ രീതിയിലുള്ള മറ്റൊരു മാവിൻതൈ ആണ് തായ്‌ലാൻഡിലെ ഓൾ സീസൺ മാവ്. ചെറിയ മാങ്ങകൾ ആണെങ്കിലും രണ്ടുമൂന്നു തവണ കായ്ക്കുമെന്ന താണ് ഈ മാവിന്റെ പ്രത്യേകത. ഇതുകൂടാതെ നാടൻ മാവുകൾ ആയ മൂവാണ്ടൻ, കൊളംബ്, ചന്ദ്രക്കാരൻ, ത്രിയൂർ കോട്ടൂർകൂൺ എന്നിവയും ഈ നഴ്സറിയിൽ ലഭ്യമാണ്.

Also Read  ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ ഇനി റോഡ് ടെസ്റ്റ് വേണ്ട കേന്ദ്രസർക്കാർ വിജ്ഞാപനം

മാവിൻതൈകൾ ക്ക് 150 രൂപ മുതലാണ് വില. വലിപ്പത്തിനനുസരിച്ച് തൈകളുടെ വിലയിൽ വ്യത്യാസം വരുന്നതാണ്. മാവുകളിൽ കാണുന്ന പ്രധാന പ്രശ്നമായ ഇല കേട് ഇല്ലാതാക്കാൻ ജൈവകീടനാശിനികളോ, മറ്റ് രീതിയിലുള്ള കീടനാശിനികളോ മാസത്തിൽ രണ്ടു പ്രാവശ്യം തളിക്കേണ്ടത് അത്യാവശ്യമാണ്.

ജൈവകീടനാശിനികൾ ആയി വീട്ടിൽ തന്നെ നിർമ്മിച്ച എടുക്കാവുന്ന പുകയില കഷായം, വെളുത്തുള്ളി ചതച്ചത് എന്നിവ ഉപയോഗിക്കാവുന്നതാണ്. നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തായിരിക്കണം തൈ നടേണ്ടത്. കോശേരി മാവ് 15 വർഷം കൊണ്ട് 15 അടി എന്ന കണക്കിലാണ് വളരുക. തൈ നട്ട് ഒരുമാസം കഴിഞ്ഞതിനുശേഷം ചാണകപ്പൊടി എല്ലുപൊടി എന്നിവയെല്ലാം എല്ലാ മാസവും എന്ന കണക്കിൽ നൽകാവുന്നതാണ്.

ഇത്തരത്തിൽ പെട്ടെന്ന് കായ്ക്കുന്ന പ്ലാവുകളും മാവുകളും എല്ലാം ആവശ്യമുള്ളവർക്ക് എടക്കുന്നത്തുള്ള കൈതുക്കര ഫാം ആൻഡ് നഴ്സറിയുമായി ബന്ധപ്പെടാവുന്നതാണ്.


Spread the love

Leave a Comment