വൻ വിലക്കുറവിൽ കുട്ടികളുടെ ടോയിസ് ലഭിക്കുന്ന സ്ഥലം

Spread the love

മാർക്കറ്റിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ഒരു പ്രൊഡക്റ്റാണ്  കുട്ടികളുടെ ടോയ്സ്. കുട്ടികൾക്ക് ടോയ്സ് നോടുള്ള പ്രിയം ഒരിക്കലും കുറയുന്നില്ല എന്നതാണ് ഇതിനുള്ള കാരണം. വ്യത്യസ്ത രൂപത്തിലും, കളറിലും, കാർട്ടൂൺ ക്യാരക്ടറുകളുടെ രൂപത്തിലും എല്ലാം ടോയ്സുകൾ പുറത്തിറങ്ങുന്നത് കുട്ടികളെ ഇതിലേക്ക് ആകർഷിക്കുന്നതിന് കൂടുതൽ കാരണമാകുന്നു. എന്നാൽ കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിൽ തന്നെയും ഒരു കുഞ്ഞൻ ടോയ്സിന് വരെ വലിയ വിലയാണ് മാർക്കറ്റിൽ നൽകേണ്ടിവരുന്നത്.

കുട്ടികൾക്കും മുതിർന്നവർക്കും ഒരേ രീതിയിൽ ഇഷ്ടപ്പെടുന്ന രീതിയിലുള്ള പല തരത്തിലുള്ള ടോയ്സുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. റിമോട്ട് കണ്ട്രോളുകൾ മുഖേന കൺട്രോൾ ചെയ്യാവുന്ന രീതിയിലുള്ള റോബോട്ട് ടൈപ്പ് ടോയ്സുകളും ഇന്ന് വിപണി കൈയ്യടക്കി കഴിഞ്ഞു. പണ്ടുകാലത്ത് കുട്ടികളുടെ വാശിക്ക് വഴങ്ങി മാതാപിതാക്കൾ പുതിയ ടോയ്സുകൾ വാങ്ങി കൊടുക്കുന്നതിന് മടി കാണിച്ചിരുന്നുവെങ്കിൽ ഇന്നത്തെ കാലത്ത് കുട്ടികൾ ഇഷ്ടപ്പെടുന്ന ടോയ്സുകൾ വിചാരിക്കുന്ന സമയത്തു തന്നെ നൽകുന്ന മാതാപിതാക്കളാണ് കൂടുതലും.

Also Read  കുറഞ്ഞ വിലയിൽ തേങ്ങ വാങ്ങി നിരവധി ബിസ്സിനെസ്സ് ചെയ്യാം

ഒരുതരത്തിൽ പറഞ്ഞാൽ ഇത്തരം വാശികൾക്ക് വഴങ്ങി കുട്ടികൾക്ക് ടോയ്സ് വാങ്ങി നൽകുന്നത് അവരുടെ മനസ്സിൽ പല രീതിയിലുള്ള വാശികൾ ഉണ്ടാക്കിയെടുക്കുന്നതിന് കാരണമാകുന്നു. ഇത് ഭാവിയിൽ വലിയ പ്രശ്നങ്ങൾക്ക് വരെ കാരണമായേക്കാം. അതുകൊണ്ടുതന്നെ കുട്ടി ഒരു ടോയ്സിനായി വാശിപിടിക്കുന്നത് കാണുമ്പോൾ അത് അവർക്ക് ആവശ്യമാണോ എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം മാതാപിതാക്കൾ വാങ്ങി നൽകുന്നതാണ് കൂടുതൽ ഉചിതം. കാരണം കളിപ്പാട്ടങ്ങൾ പലപ്പോഴും കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയെ കൂടി ബാധിക്കുന്ന കാര്യങ്ങളാണ്. കുട്ടികളുടെ പ്രായത്തിന് അനുസരിച്ചുള്ള കളിപ്പാട്ടങ്ങൾ വാങ്ങി നൽകുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

Also Read  വെറും 48/ രൂപ മുതൽ ട്രാക്ക് പാന്റുകൾ മൊത്തമായും ചില്ലറയും ലഭിക്കുന്ന സ്ഥലം | വീഡിയോ കാണാം

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും കളിപ്പാട്ടങ്ങൾക്ക് മാർക്കറ്റിൽ വൻ ഡിമാൻഡ് തന്നെയുണ്ട്. അതുകൊണ്ടുതന്നെ ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും വളരെ കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങാവുന്ന ഒരു ബിസിനസ് ആശയമാണ് ടോയ്സ് ബിസിനസ്.
ആമസോൺ,ഫ്ലിപ്കാർട്ട് പോലുള്ള സൈറ്റുകളിലെല്ലാം വളരെ ഡിമാൻഡ് ഉള്ള ഒരു ഐറ്റം ആണ് ടോയ്സുകൾ എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്.

വളരെ ചെറിയ കുട്ടികൾ മുതൽ 15 വയസ്സു വരെ എന്നുവേണ്ട മുതിർന്ന വരെ ആകർഷിക്കുന്ന രീതിയിലുള്ള ടോയ്‌സുകൾ വാങ്ങിക്കുക എന്നതാണ് ഒരു ടോയ് ബിസിനസ് തുടങ്ങുന്നതിനു മുൻപായി ചെയ്യേണ്ട പ്രധാനകാര്യം.ഇത്തരത്തിൽ വളരെ കുറഞ്ഞ വിലയിൽ ഹോൾസെയിൽ ആയി ടോയ്‌സുകൾ ലഭിക്കുന്ന ഒരു സ്ഥലത്തെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

Also Read  നിങ്ങളുടെ സ്വന്തം ബ്രാൻൽ സ്നാക്ക്സ് ഫുഡ് വിപണയിൽ ഇറക്കാം മെഷിനറി ആവശ്യമില്ല

സൗത്ത് ഇന്ത്യയിലെ തന്നെ ആദ്യ പത്ത് ടോയ്സ് ഷോപ്പുകളിൽ ഉൾപ്പെടുന്ന ഈ ഷോപ്പിൽ നിന്നും നിരവധി വ്യത്യസ്ത രൂപത്തിലും, രീതിയിലുമുള്ള ടോയ്സുകൾ നിങ്ങൾക്ക് വളരെ കുറഞ്ഞ പൈസയ്ക്ക് ഹോൾസെയിലായി പർച്ചേസ് ചെയ്യാവുന്നതാണ്.

ഇത്തരത്തിൽ വളരെ കുറഞ്ഞ വിലയ്ക്ക് ടോയ്സുകൾ ഹോൾസയിൽ പർച്ചേസ് ചെയ്തു നല്ല രീതിയിൽ തന്നെ നിങ്ങൾക്ക് മാർക്കറ്റിൽ അത് വിറ്റ് ലാഭം കൊയ്യാവുന്നതാണ്. സ്വന്തമായി ഒരു ടോയ്സ് ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ബാംഗ്ലൂർ ചിക്ക് പേട്ടിലുള്ള ഷോപ്പു വഴി ബന്ധപ്പെടാവുന്നതാണ്.എന്നാൽ ഈ ഒരു ബിസിനസ്സിലേക്ക് ഇറങ്ങുന്നതിനു മുൻപ് തീർച്ചയായും കൂടുതൽ മനസ്സിലാക്കിയതിനു ശേഷം ബിസിനസ്‌ തുടങ്ങാൻ ശ്രദ്ധിക്കുക. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment