അന്യ സംസഥാന ഡ്രൈവിംഗ് ലൈസൻസ് കേരള ലൈസെൻസ് ആക്കാൻ ഇനി എളുപ്പം വിശദമായി അറിയാം

Spread the love

മലയാളികളിൽ പലരും  പുറത്തുള്ള സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരാണ്. അതു കൊണ്ടുതന്നെ അവർ ജോലി ചെയ്യുന്ന സംസ്ഥാനങ്ങളിൽനിന്നുള്ള ഡ്രൈവിംഗ് ലൈസൻസ് ആയിരിക്കും കരസ്ഥമാക്കിയിട്ടുണ്ടാവുക. എന്നാൽ ഇത്തരത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും എടുത്തിട്ടുള്ള ലൈസൻസുകൾ കേരളത്തിലേക്ക് മാറ്റാൻ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.

ചെയ്യേണ്ട രീതി

ബ്രൗസർ ഓപ്പൺ ചെയ്ത് പരിവാഹൻ സേവ എന്ന സൈറ്റ് ഓപ്പൺ ചെയ്യുക.
നിങ്ങളുടെ എല്ലാ ലൈസൻസ് ഡീറ്റെയിൽസും സാരഥി എന്ന സൈറ്റിൽ ലഭ്യമാണ്.മുൻപ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും എടുത്തിട്ടുള്ള ലൈസൻസ് കേരളത്തിലോട്ട് മാറ്റുന്നതിന് ഒരു നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ആവശ്യമായിരുന്നു.ലൈസൻസ് എടുത്ത ഓഫീസിൽ നിന്നാണ് ഈ എൻ ഒ സി സർട്ടിഫിക്കറ്റ് സ്വന്തമാക്കേണ്ടത്.

ഡ്രൈവിംഗ് ലൈസെൻസ് നഷ്ടപ്പെട്ടാൽ ചെയ്യണ്ട കാര്യങ്ങൾ എല്ലാവരും അറിഞ്ഞിരിക്കുക

എന്നാൽ 12/12/2019 സർക്കുലർ നമ്പർ 14 /2019 പ്രകാരം ഇത്തരത്തിൽ ഒരു NOC ആവശ്യമില്ല എന്ന് ഉത്തരവ് ഇറങ്ങിയിട്ടുണ്ട്.അതുകൊണ്ട് നിലവിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ലൈസൻസ് ചേഞ്ച് ചെയ്യേണ്ടവർക്ക് യാതൊരു തരത്തിലുള്ള പ്രൂഫും അഡീഷണൽ ആയി നൽകേണ്ടതില്ല.

Also Read  ഇനി വൈദുതി ബിൽ അടക്കേണ്ടതില്ല സൗജന്യമായി വൈദുതി ഉപയോഗിക്കാം

അതുകൊണ്ടുതന്നെ നിലവിൽ നിങ്ങൾ ഏതു സംസ്ഥാനത്തിലെ ഡ്രൈവിംഗ് ലൈസൻസ് ആണോ ഉപയോഗിക്കുന്നത് എങ്കിൽ അതിൽ അഡ്രസ്സ് പോലുള്ള കാര്യങ്ങൾ ചേഞ്ച് ചെയ്യുന്നതിന് സാരഥി സൈറ്റിൽ നിങ്ങളുടെ ലൈസൻസ് ഉണ്ടാവണം എന്നുമാത്രമാണ് നിർബന്ധമായിട്ടുള്ളത്.

വിദേശത്ത് ഡ്രൈവിംഗ് ലൈസെൻസ് ഉള്ളവർക്ക് ഇനി നാട്ടിൽ ലൈസൻസ് പുതുക്കാം

അതു കൊണ്ടുതന്നെ തുടർന്ന് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ലൈസൻസ് പുതുക്കുന്നതിന് യാതൊരു രേഖകളും ഡ്രൈവിംഗ് ടെസ്റ്റ് പോലുള്ള കാര്യങ്ങളും ചെയ്യേണ്ടതായി ഇല്ല. ഇത്തരത്തിൽ ഏതെങ്കിലും രീതിയിലുള്ള അന്യസംസ്ഥാന ഡ്രൈവിംഗ് ലൈസൻസുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച് നിശ്ചിത തുക ഫീസായി അടച്ച് ലൈസൻസ് ഓഫീസിൽ നിലവിലുള്ള ലൈസൻസ് ഹാജരാക്കേണ്ടതാണ്.

Also Read  21 രൂപയ്ക്ക് 150 KM മൈലേജ് - 32000 രൂപ സർക്കാർ സഹായം സിറോ മൈറ്റൻസ് കോസ്റ്റ്

ഇത്രമാത്രമാണ് അന്യസംസ്ഥാനങ്ങളിലെ ലൈസൻസിൽ മാറ്റങ്ങൾ വരുത്തുന്നതിന് ആവശ്യമായി വരുന്നുള്ളൂ. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment