കേന്ദ്ര സർക്കാറിന് കീഴിലുള്ള ഇന്ത്യൻ ആർമിയിൽ ഒരു സ്ഥിര ജോലി ആഗ്രഹിക്കുന്നവർക്ക് പത്താംക്ലാസ് യോഗ്യതയിൽ നേടാവുന്ന വിവിധ ഒഴിവുകൾ ഏതെല്ലാം ആണെന്ന് നോക്കാം. ഇന്ത്യൻ ആർമിയുടെ ഭാഗമായ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി(OTA) ഗയയിൽ ആണ് വിവിധ തസ്തികകളിലേക്ക് നിലവിൽ ഒഴിവുകൾ വന്നിട്ടുള്ളത്.
യാതൊരു അപേക്ഷാഫീസും കൂടാതെ തന്നെ അപ്ലൈ ചെയ്യാൻ സാധിക്കുന്നതാണ്.നിലവിൽ 85 ഒഴിവുകളാണ് വിവിധ തസ്തികകളിലായി വന്നിട്ടുള്ളത്. ഓഫ്‌ലൈൻ ആയാണ് അപേക്ഷ സ്വീകരിക്കുക.സാലറി ആയി ലഭിക്കുന്നത് 19,900 രൂപ മുതൽ 63,200 രൂപവരെയാണ്.
വിവിധ തസ്തികകളും അവയിലേക്കുള്ള യോഗ്യതകളും താഴെ നൽകുന്നു.
കാഡറ്റ് ഓർഡർലീ എന്ന പോസ്റ്റിൽ ആകെ 13 ഒഴിവുകളാണ് ഉള്ളത്. ഇതിൽ UR -4,SC-02, ST-01,OBC -04 എന്നിങ്ങനെയാണ് ഒഴിവുകൾ നൽകിയിരിക്കുന്നത്.ശമ്പളം 18000 രൂപ മുതൽ 56900 രൂപവരെ ലഭിക്കുന്നതാണ്.
ഗ്രൗണ്ട്സ് മാൻ വേക്കൻസിയിൽ ഒഴിവുകൾ 3 എണ്ണം ആണ്. 8000 രൂപ മുതൽ 56,000 രൂപവരെയാണ് ശമ്പളമായി ലഭിക്കുന്നത്.
ബാർബർ,സിനിമ പ്രൊജക്ഷനിസ്റ്റ് എന്നീ തസ്തികയിൽ ഓരോന്ന് വീതവും, കാർപെൻഡർ തസ്തികയിൽ 02 ഒഴിവും ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സാലറി 19,990 മുതൽ 63200 രൂപവരെ.
സിവിൽ മോട്ടോർ തസ്തികയിൽ ആകെ ഒഴിവുകളുടെ എണ്ണം 08 ആണ്.19, 900 മുതൽ
63, 200 രൂപ വരെയാണ് ശമ്പളമായി ലഭിക്കുക.
കുക്ക് തസ്തികയിൽ ആകെ ഒഴിവുകളുടെ എണ്ണം 14 ആണ്.ശമ്പളം
19900 രൂപ മുതൽ 63200 രൂപ വരെ.
സൈക്കിൾ റിപ്പയർ തസ്തികയിൽ നിലവിലെ ഒഴിവുകളുടെ എണ്ണം 03 ആണ്.18000 രൂപ മുതൽ 56 900 രൂപ വരെയാണ് ശമ്പളമായി ലഭിക്കുക.
EBR, ലബോറട്ടറി അസിസ്റ്റന്റ് ലൈബ്രറി അസിസ്റ്റന്റ് എന്നീ തസ്തികകളിൽ ഓരോ ഒഴിവുകൾ വീതവും,groom, മസാൽചി എന്നീ തസ്തികകളിൽ 2 ഒഴിവുകൾ വീതവും നിലവിലുണ്ട്.
എംടിഎസ് ചൗക്കീദാർ എന്ന തസ്തികയിൽ ആകെ ഒഴിവുകളുടെ എണ്ണം 13 ആണ്.18000 രൂപ മുതൽ 56900 രൂപ വരെ ശമ്പളം ലഭിക്കുന്ന തസ്തിക യാണ്.
MTS സഫൽ വാല എന്ന തസ്തികയിലും 11 ഒഴിവുകൾ ആണ് നിലവിലുള്ളത്.ശമ്പളം 18000 രൂപ മുതൽ 56900രൂപ വരെയാണ്.
MTS മെസഞ്ചർ, ഫോട്ടോസ്റ്റാറ്റ് ഓപ്പറേറ്റർ,സാനിറ്ററി ഓവർസിയർ, സ്റ്റോർ മാൻ, സൂപ്പർവൈസർ പ്രിന്റിംഗ് പ്രസ്സ് എന്നീ തസ്തികകളിൽ 01 ഒഴിവുകൾ വീതവും ടൈലർ വാക്സ്മാൻ എന്നീ തസ്തികകളിൽ 02 ഒഴിവുകൾ വീതവും ആണ് ഉള്ളത്.
പ്രായപരിധി- 18 വയസ്സു മുതൽ 35 വയസ്സ് വരെയാണ്.
യോഗ്യത- മെട്രിക്കുലേഷൻ(10 th ക്ലാസ്സ് ) ആണ് യോഗ്യതയായി പറയുന്നത്. ചില ഒഴിവുകളിൽ മാത്രം അതാത് മേഖലയിലെ പ്രവൃത്തിപരിചയം ചോദിക്കുന്നുണ്ട്. കൂടുതലറിയാൻ താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപ്ലൈ ചെയ്യാവുന്നതാണ്.
അപ്ലൈ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തെടുത്ത ശേഷം തപാലിലൂടെ അയക്കാവുന്നതാണ്.
Official website https://joinindianarmy.nic.in/
Official Notification : http://www.davp.nic.in/WriteReadData/ADS/eng_10627_2_2021b.pdf