ദുബായിൽ എ ബി സി കാർഗോയിൽ ജോലി നേടാം താമസം ഭക്ഷണം സൗജന്യം

Spread the love

ദുബായിൽ ഒരു ജോലി ആണോ നിങ്ങൾ ആഗ്രഹിക്കുന്നത്?? എങ്കിൽ നിങ്ങൾക്കു മുൻപിൽ ഇതാ നല്ല ഒരു അവസരം തുറന്നിരിക്കുന്നു. ദുബായിലുള്ള കൊറിയർ കമ്പനിയായ എബിസി കാർഗോ ആൻഡ് കൊറിയർ സ്ഥാപനത്തിലാണ് നിലവിൽ ഒഴിവുകൾ ഉള്ളത്. താമസസൗകര്യവും ഭക്ഷണവും ഉൾപ്പെടെ കമ്പനി തന്നെ നൽകുന്നതാണ്. നിലവിൽ 82 ഒഴിവുകളാണ് ഉള്ളത്.

ഏതെല്ലാം ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ സ്വീകരിക്കുന്നത്??

പ്രധാനമായും ലോജിസ്റ്റിക് സൂപ്പർവൈസർ, ലോജിസ്റ്റിക് എക്സിക്യൂട്ടീവ്, ലൈറ്റ് ആൻഡ് ഹെവി ഡ്രൈവർ, കോൾ സെൻറർ എക്സിക്യൂട്ടീവ്, കൗണ്ടർ സെയിൽസ് എക്സിക്യൂട്ടീവ് എന്നീ മേഖലകളിലേക്ക് ആണ് ഔദ്യോഗികമായുള്ള ഒഴിവ് അറിയിച്ചിട്ടുള്ളത്.

Also Read  കൊച്ചി എയർപോർട്ട് ജോലി പ്ലസ് ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം

എന്തെല്ലാമാണ് ഓരോ പോസ്റ്റിനും ആവശ്യമായിട്ടുള്ള യോഗ്യതകൾ??

ലോജിസ്റ്റിക് സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. യുഎഇയിൽ വർക്ക് ചെയ്തിട്ടുള്ള പരിചയമാണ്. ഇതിനായി ആകെ 2 ഒഴിവുകളാണ് നിലവിലുള്ളത്.5000AED ആണ് ശമ്പളം ആയി ലഭിക്കുക.

അടുത്തതായി രജിസ്റ്റർ ചെയ്തിട്ടുള്ള ഒഴിവുകൾ ലോജിസ്റ്റിക് സൂപ്പർവൈസർ തസ്തികയിലേക്കാണ്. ഇതിനായി ആകെ 10 ഒഴിവുകളാണ് നിലവിലുള്ളത്. യുഎഇയിൽ ജോലി ചെയ്തിട്ടുള്ള പരിചയം ആണ് ഇതിനും യോഗ്യതയായി പറയുന്നത്.
ശമ്പളം 3500AED ആയിരിക്കും.

അടുത്തതായി നിലവിൽ ഉള്ള പോസ്റ്റ് ലൈറ്റ് ആൻഡ് ഹെവി ഡ്രൈവേഴ്സ് ആണ്. ഇതിനായി പറയുന്ന യോഗ്യത കാർഗോ യിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം എന്നതാണ്. ആകെ 30 ഒഴിവുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 3500 AED ആണ് ശമ്പളമായി ലഭിക്കുക.

Also Read  എയർപോർട്ടിൽ 368 ഒഴിവുകൾ | ഇപ്പോൾ അപേക്ഷിക്കാം

അടുത്ത പോസ്റ്റ് സ്ത്രീകൾക്ക് വേണ്ടി മാത്രം ഉള്ളതാണ്. കോൾ സെൻറർ എക്സിക്യൂട്ടീവ് തസ്തികയിൽ ആണ് ഒഴിവുകൾ വന്നിട്ടുള്ളത്. ആകെ 20 ഒഴിവുകളാണ് നിലവിലുള്ളത്. ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയായി പറയുന്നത് മലയാളം, ഇംഗ്ലീഷ്,ഹിന്ദി എന്നിവ നന്നായി സംസാരിക്കാൻ കഴിയണം എന്നതാണ്. 3500AED ആണ് ശമ്പളമായി ലഭിക്കുക.

നെക്സ്റ്റ് വേക്കൻസി കൗണ്ടർ സെയിൽസ് എക്സിക്യൂട്ടീവ് ആണ്. ഇതിനായി പറയുന്ന യോഗ്യത മലയാളം ഹിന്ദി ഇംഗ്ലീഷ് എന്നിവ നന്നായി സംസാരിക്കാൻ ഉള്ള കഴിവാണ്. ഈ തസ്തികയിൽ ആകെ 20 ഒഴിവുകളാണ് നിലവിലുള്ളത്. 3500 AED ആണ് ശമ്പളം ആയി ലഭിക്കുക.

Also Read  കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ 358 ജോലി ഒഴിവുകൾ | ഓൺലൈൻ വഴി അപേക്ഷിക്കാം

ഈ തസ്തികകളിലേക്ക് എങ്ങനെയാണ് അപേക്ഷിക്കേണ്ടത്??

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ കൊടുത്തിരിക്കുന്ന മെയിൽ ഐഡിയിൽ സിവി അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

mail id: [email protected]
or
[email protected]

Official website : https://abccargo.ae/careers/

ദുബായിൽ ഒരു ജോലി ആഗ്രഹിക്കുന്നവർ ഉറപ്പായും ഈ സുവർണ്ണ അവസരം പ്രയോജനപ്പെടുത്തുക.


Spread the love

Leave a Comment