സംസ്ഥാന സർക്കാരിന്റെ പുതിയൊരു വായ്പാപദ്ധതിക്കു കൂടി തുടക്കം കുറിക്കുന്നു. ‘നവജീവൻ’ എന്ന പേര് നൽകിയിട്ടുള്ള ഈ പദ്ധതി പേരുപോലെതന്നെ 50 വയസ്സിനും 65 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് ഒരു സംരംഭമെന്ന ആശയത്തെ മുൻനിർത്തിയാണ് രൂപീകരിച്ചിട്ടുള്ളത്.
നവജീവൻ പദ്ധതിയുടെ പ്രത്യേകതകൾ എന്തെല്ലാമാണ്?
നൂറുദിന പരിപാടിയുടെ രണ്ടാം ഘട്ടം എന്നോണം സർക്കാർ തുടങ്ങിയ പദ്ധതിയിൽ 50 വയസ്സിനും 65 വയസ്സിനും ഇടയിൽപെട്ട ഏതൊരാൾക്കും ഭാഗമാവാൻ സാധിക്കുന്നതാണ്.സംസ്ഥാന സർക്കാരിന് കീഴിലുള്ള തൊഴിൽ
വിഭാഗത്തിലൂടെയാണ് വായ്പ ലഭിക്കുന്നതിനായി അപേക്ഷകൾ നൽകേണ്ടത്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പേര് രജിസ്റ്റർ ചെയ്ത വ്യക്തികൾക്കാണ് ഇത്തരത്തിൽ അപേക്ഷിക്കാൻ സാധിക്കുക.വായ്പയായി ലഭിക്കുന്ന തുകയുടെ 25% തുക സബ്സിഡിയായി ലഭിക്കുന്നതു കൊണ്ട് അത് തിരിച്ച് അടിക്കേണ്ടി വരുന്നില്ല എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.
12,500 രൂപ വരെയാണ് ഇത്തരത്തിൽ തിരിച്ചടയ്ക്കേണ്ടി വരുന്നതിൽ നിന്നും ഒഴിവാക്കപ്പെടുന്നത്.ഓരോരുത്തർക്കും അവരവരുടെ ഇഷ്ടപ്രകാരം സ്വന്തമായോ അല്ലെങ്കിൽ ഒരു ഗ്രൂപ്പ് ആയോ ചെറുകിട സംരംഭങ്ങൾ തുടങ്ങാവുന്നതാണ്. സോപ്പ് നിർമ്മാണം, മെഴുകുതിരി നിർമ്മാണം ഇങ്ങനെയുള്ള ഏതൊരു ചെറുകിട സംരംഭങ്ങളും പദ്ധതിയുടെ ഭാഗം ആക്കാവുന്നതാണ്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്ൽ കൃത്യമായി പേര് പുതുക്കുന്നവർക്ക് മുൻഗണന ലഭിക്കുന്നു എന്നതും പ്രത്യേകതയാണ്. എല്ലാവിധ നാഷണലൈസ്ഡ് ബാങ്കുകൾ വഴിയും സഹകരണ,ഷെഡ്യൂൾഡ് ബാങ്കുകൾ വഴിയും വായ്പകൾ ലഭ്യമാക്കുന്നതാണ്.വാർഷികവരുമാനം ഒരു ലക്ഷത്തിൽ താഴെ വരുന്ന ഏതൊരാൾക്കും വായ്പ ലഭിക്കുന്നതാണ്.
50 വയസ്സിനു മുകളിൽഒരു ജോലി ലഭിക്കുക എന്ന് പറയുന്നത് ബുദ്ധിമുട്ടേറിയ ഈ കാലത്ത് ഗവൺമെന്റ്ൽ നിന്നും ലഭിക്കുന്ന ഇത്തരം വായ്പ ഓരോ വ്യക്തിയും ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുക. ഈ ഒരു അറിവ് മറ്റുള്ളവരിൽ സ്ജരെ ചെയ്യുക .