കുറഞ്ഞ പലിശയിൽ പോസ്റ്റ് ഓഫീസിൽ നിന്നും ഭവന വായ്പകൾ ലഭിക്കും

Spread the love

കുറഞ്ഞ പലിശയിൽ പോസ്റ്റ് ഓഫീസിൽ നിന്നും ഭവന വായ്പകൾ : പണ്ടു കാലത്തും ഇപ്പോഴും ഒരേരീതിയിൽ ആശയവിനിമയത്തിനായി എല്ലാവരും ഉപയോഗപ്പെടുത്തുന്ന ഒരു മാർഗ്ഗമാണ് തപാൽവകുപ്പ്. അതുകൊണ്ടുതന്നെ സാധാരണക്കാർക്കിടയിൽ പോസ്റ്റോഫീസുകൾ ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ലഘു സമ്പാദ്യ നിക്ഷേപങ്ങൾ, സേവിങ് അക്കൗണ്ടുകൾ എന്നിവയെല്ലാം പണ സംബന്ധമായ ഇടപാടുകളിൽ തപാൽ വകുപ്പ് നൽകിയിരുന്നു. എന്നാൽ ഒരു പടി കൂടി മുന്നിട്ട് സാധാരണക്കാർക്ക് വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ കുറഞ്ഞ പലിശയിൽ ഭവന വായ്പകൾ ലഭ്യമാക്കാൻ ഒരുങ്ങുകയാണ് പോസ്റ്റ് ഓഫീസുകൾ.

നിലവിൽ മിക്ക ബാങ്കുകളിലും ഭവന വായ്പാ പലിശ നിരക്ക് വളരെ കുറഞ്ഞ നിരക്കിൽ ആണ് ഉള്ളത്. ഈയൊരു സാഹചര്യത്തിൽ കുറഞ്ഞ പലിശ നിരക്കിൽ ഭവന വായ്പകൾ ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് പോസ്റ്റോഫീസുകൾ. India Post Payments Bank ( IPPB  )സംവിധാനം ഉപയോഗപ്പെടുത്തിയാണ് കുറഞ്ഞ നിരക്കിൽ ഭവന വായ്പകൾ പോസ്റ്റ് ഓഫീസ് എത്തിക്കുന്നത്.

Also Read  ബാങ്ക് വായ്‌പ്പാ എടുത്തവർക്ക് സന്തോഷ വാർത്ത - മൊറട്ടോറിയത്തിന് തത്തുല്യമായ ഒരു രീതി

പോസ്റ്റോഫീസ് ഉപഭോക്താക്കൾക്ക് ഭവനവായ്പാ നൽകുന്നതിനായി എൽഐസി ഹൗസിംഗ് ഫിനാൻസുമായി ചേർന്നുകൊണ്ടാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്.IPPB യുടെ 650 ശാഖകൾ ,  1, 36000 പോസ്റ്റ് ഓഫീസുകൾ എന്നിവ ഉപയോഗപ്പെടുത്തിയാണ് ഇന്ത്യയിൽ ഉള്ള പോസ്റ്റ് ഓഫീസ് ഉപഭോക്താക്കൾക്ക് ഭവനവായ്പ പദ്ധതി നടപ്പിലാക്കുന്നത്.

വായ്പാ തുക അനുവദിക്കൽ , കാലാവധി, ആവശ്യമായ നടപടി ക്രമങ്ങൾ എന്നിവ എൽഐസി ഹൗസിംഗ് ഫിനാൻസ് മുഖാന്തരമാണ് നടത്തുക. എന്നാൽ വായ്പകൾ ലഭിക്കുന്നത് ippb വഴിയായിരിക്കും. നിലവിൽ 50 ലക്ഷം രൂപ വരെയുള്ള എൽഐസിയുടെ ഭവന വായ്പകൾക്ക് 6.66% പലിശ നിരക്കാണ് ഈടാക്കി കൊണ്ടിരിക്കുന്നത്. സാധാരണഗതിയിൽ ഭവന വായ്പകൾക്ക് ബാങ്കുകൾ കൂടുതലായും ടൗണുകൾ കേന്ദ്രീകരിക്കുമ്പോൾ, ഗ്രാമങ്ങൾ പോലെയുള്ള സ്ഥലങ്ങളിൽ കൂടുതൽ ഫലപ്രദമായ രീതിയിൽ ഭവനവായ്പ എത്തിക്കാനായി പോസ്റ്റ് ഓഫീസുകൾ വഴിയുള്ള ഭവന വായ്പകൾക്ക് സാധിക്കുമെന്ന് പുതിയ രീതിയിലൂടെ മനസ്സിലാക്കാം.

Also Read  സ്വന്തമായി വീടില്ലാവർക്ക് ഭവന നിർമാണ വായ്പാ പദ്ധതി

ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്കിനു ഫീൽഡ് തലത്തിൽ രണ്ട് ലക്ഷത്തിൽ അധികം പോസ്റ്റുമാൻ മാർ, ഗ്രാമീണ ടാക്സ് സേവക്, ബയോമെട്രിക് സംവിധാനം, മൈക്രോ എടിഎം, വാതിൽപടി സേവനം എന്നിവയെല്ലാം പോസ്റ്റ് ഓഫീസുകൾ വഴി നടപ്പിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ പോസ്റ്റും എൽഐസി ഹൗസിംഗ് ഫിനാൻസ് സംയോജിച്ചു കൊണ്ട് പ്രവർത്തിക്കുന്ന ഈ സംരംഭത്തിൽ ബാങ്ക് ലോൺ ലഭ്യമാക്കുന്നതിനും ഇഎംഐ സംവിധാനം നടപ്പിലാക്കുന്നതിനും വലിയ പ്രയാസമുണ്ടാകില്ല എന്നാണ് കരുതപ്പെടുന്നത്. ജനറൽ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് പോലുള്ള സൗകര്യങ്ങൾ, ഇൻഷൂറൻസ് സ്ഥാപനങ്ങളുമായുള്ള മറ്റ് സേവനങ്ങൾ എന്നിവയെല്ലാം നിലവിൽ IPPB നടപ്പിലാക്കുന്നുണ്ട്.

Also Read  ധനി വൺ ഫ്രീഡം കാർഡ് | ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ ലഭിക്കും

ഭവന വായ്പകൾ കൂടി എൽഐസി ഹൗസിംഗ് ഫിനാൻസുമായി ചേർന്ന് ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് വഴി നടപ്പിലാക്കുന്നതിലൂടെ ഒരു പുതിയ കാൽവെയ്പ്പാണ് ഇതുവഴി ഉദ്ദേശിക്കുന്നത് എന്ന് IPPBഎംഡിയും സിഇഒയും ആയ ജെ. വെങ്കിട്ടരാമു വിശേഷിപ്പിച്ചു.

ഇത്തരത്തിൽ വളരെ കുറഞ്ഞ പലിശനിരക്കിൽ ഇന്ത്യ പോസ്റ്റ് മുഖാന്തരം ഭവന വായ്പകൾ ലഭ്യമാക്കാൻ സാധിച്ചാൽ കൂടുതൽ സാധാരണക്കാർക്ക് ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കും. ഈ ഒരു ഇൻഫർമേഷൻ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്തു എത്തിക്കുക …


Spread the love

Leave a Comment