മാസം 2000 രൂപ വരുന്ന കറണ്ട് ബില്ല് 200 രൂപയായി ചുരുക്കാം

Spread the love

നമ്മുടെയെല്ലാം വീടുകളിൽ പ്രധാനമായും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കറണ്ട് ബില്ലിലെ വർധന. ഇപ്പോൾ മിക്ക ആളുകളും വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ജോലി ചെയ്യുകയും കുട്ടികൾ ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്യേണ്ട അവസ്ഥ കൂടി വന്നതോടെ സാധാരണയിൽ ഇരട്ടി ആയാണ് മിക്ക വീടുകളിലും കറണ്ട് ബില്ല് വന്നു കൊണ്ടിരിക്കുന്നത്. അതായത് ഏകദേശം 1000 രൂപയ്ക്ക് മുകളിലാണ് മിക്ക വീടുകളിലെയും കറണ്ട് ബില്ല്. അതുകൊണ്ടുതന്നെ ഉപയോഗിക്കുന്ന അധിക ഉപഭോഗ വൈദ്യുതിയുടെ തുക അടയ്ക്കേണ്ട അവസ്ഥയും കുറവല്ല. ഇത്തരം ഒരു സാഹചര്യത്തിൽ അധികമായി വരുന്ന കറണ്ട് ബിൽ കുറച്ചുകൊണ്ടുവരാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

ഇന്ന് നമ്മുടെയെല്ലാം വീടുകളിൽ എല്ലാ സമയത്തുമുള്ള ഫാനിന്റെ ഉപയോഗം വളരെയധികം കൂടുതലാണ്. AC ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഫാനാണ് രാത്രിയും പകലും എല്ലാവരും ഒരേ രീതിയിൽ ഉപയോഗപ്പെടുത്തുന്നത്.എന്നാൽ സാധാരണ രീതിയിലുള്ള ഫാനുകൾ ഉപയോഗിക്കുന്നതിലൂടെ കറണ്ട് ബില്ല് വളരെ ഉയർന്ന തോതിൽ വരുന്നതിന് കാരണമാകുന്നു. സാധാരണ ഉപയോഗിക്കുന്ന ഫാനുകളിൽ നിന്നും വ്യത്യസ്തമായി ബി എൽ ഡി സി ഫാനുകൾ ഉപയോഗപ്പെടുത്തുക യാണെങ്കിൽ കറണ്ട് ബില്ലിൽ ഒരു വലിയ കുറവ് കൊണ്ടുവരാൻ സാധിക്കുന്നതാണ്. മാത്രമല്ല പഴയരീതിയിലുള്ള ഫാനുകൾ ഉപയോഗിക്കുമ്പോൾ കാലപ്പഴക്കം വരുന്നതിലൂടെ അവയിൽ നിന്നുണ്ടാകുന്ന ശബ്ദവും വളരെ കൂടുതലാണ്.ബി എൽഡിസി ഫാനുകൾക്ക് ശബ്ദം കുറവാണ് എന്നതും മറ്റൊരു സവിശേഷതയാണ്.

Also Read  ഓൺലൈൻ പണം നഷ്ടപ്പെട്ടാൽ ഉടനടി ഈ നമ്പറിൽ വിളിക്കുക - പണം തിരിച്ചു ലഭിക്കും

പഴയ രീതിയിലുള്ള ഫാനുകൾക്ക് 60 മുതൽ 70 വരെ കപ്പാസിറ്റി ലഭിക്കുന്നുണ്ട് എങ്കിലും കാലപ്പഴക്കം വരുന്നതിലൂടെ ഇതിന്റെ കപ്പാസിറ്റി 80 മുതൽ 100 വരെ ആയി മാറുന്നതിന് കാരണമാകുന്നു. എന്നാൽ വെറും 20 കപ്പാസിറ്റി യൂണിറ്റ് ഉപയോഗിച്ച് വർക്ക് ചെയ്യുന്നവയാണ് ബി എൽ ഡി സി ഫാനുകൾ. പഴയ ഫാനുകളെക്കാൾ വളരെയധികം പവർഫുൾ ആയി BLDC ഫാനുകൾ വർക്ക് ചെയ്യുന്നു.

മിക്ക ഫാൻ നിർമ്മാതാക്കളും ഇപ്പോൾ മാർക്കറ്റിൽ ബി എൽ ഡി സി ഫാനുകൾ ഇറക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഹാവൽസ്,crompton എന്നിങ്ങനെ വ്യത്യസ്ത ബ്രാൻഡുകളിൽ ഇഷ്ടാനുസരണം നിങ്ങൾക്ക് ബിഎൽഡിസി ഫാനുകൾ വിപണിയിൽ നിന്നും തിരഞ്ഞെടുക്കാൻ സാധിക്കുന്നതാണ്.സാധാരണ ഫാനുകളുടെ അപേക്ഷിച്ച് വില കുറവാണ് എന്നതും, റിമോട്ട് കണ്ട്രോൾ ഫെസിലിറ്റി ലഭിക്കുന്നു എന്നതും ബിഎൽഡിസി ഫാനുകളുടെ പ്രത്യേകതയാണ്.

കറണ്ട് ബില്ല് കുറയ്ക്കുന്നതിനായി ചെയ്യാവുന്ന മറ്റൊരു രീതിയാണ് സാധാരണ വീടുകളിൽ ഉപയോഗിക്കുന്ന ഫിലമെന്റ്, CFL ബൾബുകൾക്ക് പകരം LED ബൾ
ബുകൾ ഉപയോഗിക്കുക എന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി രാത്രിയും പകലും ലൈറ്റ് തെളിയിച്ചാലും സാധാരണ ഉപയോഗിക്കുന്നതിൽ നിന്നും കുറച്ച് കറണ്ട് മാത്രമാണ് ഉപയോഗപ്പെടുത്തേണ്ടി വരുന്നുള്ളൂ. സാധാരണ ബൾബുകളെ അപേക്ഷിച്ച് കാര്യക്ഷമത കൂടുതലാണ് എന്നതും LED ബൾബുകളുടെ പ്രത്യേകതയാണ്.

Also Read  ഗ്യാസ് സബ്സീഡി വരുന്നു : നിങ്ങൾക്ക് സബ്സീഡി വന്നിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യാം

ഇപ്പോൾ മിക്ക വീടുകളിലും ഫ്രിഡ്ജ് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഫ്രിഡ്ജ് ഉപയോഗിക്കുന്നതുവഴി എത്രമാത്രം കറണ്ട് ചെലവാകുന്നുണ്ട് എന്ന് അറിയുന്നതിനായി ഫ്രിഡ്ജിന് മുകളിൽ BEE സ്റ്റാർ ലേബൽ നൽകിയിട്ടുള്ളത് ശ്രദ്ധിക്കുക. എല്ലാ പുതിയ ഫ്രിഡ്ജ് കളിലും ഇത്തരത്തിൽ സ്റ്റാർ ലേബൽ നൽകിയിട്ടുണ്ടായിരിക്കും. അതായത് ലേബലിൽ നൽകിയിട്ടുള്ള സ്റ്റാറുകൾ കൂടുന്നതിനനുസരിച്ച് പവർ കൺസപ്ക്ഷൻ കുറയുന്നതാണ്.

കൂടാതെ ഫ്രിഡ്ജിൽ ഒന്നും ആവശ്യമുള്ള സാധനങ്ങൾ ഒരു സമയത്ത് തന്നെ പുറത്തു വക്കുന്നതും,ഇടയ്ക്കിടയ്ക്ക് ഫ്രിഡ്ജ് തുറക്കുന്നത് ഒഴിവാക്കുകയും ചെയ്താൽ ഒരുപരിധിവരെ പവർ കൺസപ്ക്ഷൻ കുറയ്ക്കാവുന്നതാണ്. ഓരോ തവണ ഫ്രിഡ്ജിന്റെ ഡോർ അടക്കുമ്പോഴും കൃത്യമായി അടഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഡോറിൽ നൽകിയിട്ടുള്ള റബ്ബർ ബീഡിങ് പഴക്കം ചെന്നതാണ് എങ്കിൽ അവ ഉടൻതന്നെ മാറ്റേണ്ടതാണ്. ആഹാരസാധനങ്ങൾ ഫ്രിഡ്ജിന് അകത്ത് വയ്ക്കണമെങ്കിൽ അവ ചൂടാറിയതിനു ശേഷം മാത്രം വയ്ക്കാനായി പ്രത്യേകം ശ്രദ്ധിക്കുക.

Also Read  പോക്ക് വരവ് ചെയ്യുന്നത് എങ്ങനെ ? വിൽപത്രം നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത്?

എസി തിരഞ്ഞെടുക്കുമ്പോൾ ഓരോ റൂമിലും അനുയോജ്യമായ രീതിയിൽ വലിപ്പത്തിനനുസരിച്ച് മാത്രം തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കുക. AC യിലും BEE സ്റ്റാർ ലേബൽ നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഫൈസ്റ്റാർ ലേബൽ എസി തിരഞ്ഞെടുത്താൽ കാര്യക്ഷമത കൂടുന്നതാണ്. എന്നാൽ ഇവയ്ക്ക് വില കൂടുതലാണ് എങ്കിലും കറണ്ട് ബില്ല് കുറയ്ക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. എ സി ഉപയോഗിക്കുന്ന റൂമിൽ വാതിൽ, ജനൽ എയർ ഹോൾ എന്നിവയിലൂടെ തണുപ്പ് പുറത്തു പോകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. കൂടാതെ ചൂട് പുറത്തേക്ക് നൽകുന്ന രീതിയിലുള്ള ഉപകരണങ്ങൾ എസി ഉപയോഗിക്കുന്ന റൂമിൽ പ്രവർത്തിപ്പിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക.

മിക്സി ഉപയോഗിച്ച് മാവ് അരയ്ക്കുന്ന വീടുകളിൽ ഒരു ഗ്രൈൻഡർ ആണ് ഉപയോഗിക്കുന്നത് എങ്കിൽ ഒരു ആഴ്ചത്തേക്കോ മറ്റോ ഒന്നിച്ച് മാവ് അരച്ചു സൂക്ഷിച്ചാൽ അതു വഴി മിക്സിയുടെ ഉപയോഗം കുറയ്ക്കാനും ഇത് പവർ കൺസപ്‌ഷൻ കുറയ്ക്കുന്നതിനും സഹായിക്കും. മുകളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ കറണ്ട് ബില്ല് ഒരുപരിധിവരെ കുറയ്ക്കാനായി സാധിക്കുന്നതാണ്.


Spread the love

Leave a Comment