ഒരു കാർ സ്വന്തമാക്കുക എന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. എന്നാൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ബാങ്കുകളിൽനിന്നും വായ്പകളുടെ സഹായത്തോടെ മാത്രമേ കാർ വാങ്ങാൻ സാധിക്കാറുള്ളൂ. ഇത്തരം കാർ വായ്പകൾ എടുത്തുകൊണ്ട് കാർ വാങ്ങിക്കുമ്പോൾ ഓരോ മാസവും EMI ആയി ഒരു വലിയ തുക തന്നെ അടയ്ക്കേണ്ടത് ആയി വരുന്നു. എന്നാൽ കാർ വാങ്ങുമ്പോൾ കുറച്ചുകൂടി എളുപ്പത്തിൽ ഇത്തരം ലോൺ തുകകൾ എങ്ങിനെ അടച്ചുതീർക്കാം എന്നാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.
സാധാരണയായി കാർ വാങ്ങുന്നതിനുള്ള വായ്പകൾ ലഭിക്കുന്നത് 7 മുതൽ 10 ശതമാനം വരെ പലിശ നിരക്കിൽ ഏഴ് വർഷത്തേക്ക് എന്ന കണക്കിൽ ആയിരിക്കും.ഈയൊരു കണക്കിലാണ് നിങ്ങൾ എല്ലാമാസവും ഇഎംഐ അടക്കേണ്ടത് എങ്കിൽ വേണ്ടിവരുന്ന തുക 15,000 രൂപയുടെ മുകളിലായിരിക്കും.
അങ്ങനെ നോക്കുമ്പോൾ ഏഴു വർഷം കഴിയുമ്പോൾ നിങ്ങൾ ആകെ അടയ്ക്കേണ്ട തുക വരുന്നത് ഏകദേശം 15 ലക്ഷം രൂപയുടെ അടുത്താണ്.അതായത് നിങ്ങൾ കാർ ലോണായി എടുക്കുന്നത് തുക ഏകദേശം പത്ത് ലക്ഷം രൂപയും. നിങ്ങൾ പലിശയായി അടയ്ക്കുന്ന തുക ഏകദേശം മൂന്നു ലക്ഷത്തിന് മുകളിലും ആണ് വരുന്നത്.അതായത് പലിശയായി തന്നെ വളരെ വലിയൊരു തുക നിങ്ങൾക്ക് നഷ്ടമാകുന്നു.
ഈ ഒരു സാഹചര്യം ഒഴിവാക്കുന്നതിനായി നിങ്ങൾക്ക് മ്യൂച്ചൽ ഫണ്ടുകൾ വഴി നിക്ഷേപം നടത്താവുന്നതാണ്. എന്നാൽ ഇഎംഐ അടയ്ക്കുന്ന ഈ തുക ഒരു എസ് ഐ പി നിക്ഷേപത്തിൽ നിങ്ങൾ കൊടുക്കുകയാണെങ്കിൽ അതിൽനിന്നും നിങ്ങൾക്ക് ഏകദേശം 12 ശതമാനം വരെ റിട്ടേൺ തുകയായി ലഭിക്കുന്നതാണ്.
അങ്ങിനെ നോക്കുമ്പോൾ നിങ്ങൾ ഇഎംഐ അടയ്ക്കേണ്ട തുക നല്ല എസ്ഐപി നിക്ഷേപങ്ങൾ നോക്കി നിക്ഷേപിക്കുകയും അതുവഴി നിങ്ങൾക്ക് ഇരട്ടി തുക ലഭിക്കുകയും ചെയ്യുന്നു.എന്നു മാത്രമല്ല ഇത്തരത്തിൽ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം നടത്തുകയാണ് എങ്കിൽ അധികമായി ലഭിക്കുന്ന തുക ഉപയോഗിച്ച് കാറിന്റെ മറ്റ് ആവശ്യങ്ങളും നിങ്ങൾക്ക് വളരെ എളുപ്പത്തിൽ നടത്താവുന്നതാണ്.
ഇനി എങ്ങനെ വളരെ എളുപ്പത്തിൽ കാർ ലോൺ അടച്ചു തീർക്കാം എന്ന് നോക്കാം.ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇഎംഐ അടയ്ക്കാൻ ഉദ്ദേശിക്കുന്ന തുക യോടൊപ്പം കുറച്ചു തുക കൂടി അധികമായി എടുത്ത് അത് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുക.ഇതിൽ തീർച്ചയായും നിക്ഷേപം നടത്തുന്നതിനേക്കാൾ ഒരു ലക്ഷം രൂപ വരെ നിങ്ങൾക്ക് അധിക ലാഭം ആയി ലഭിക്കുന്നതാണ്.
ഇത്തരത്തിൽ ലഭിക്കുന്ന തുക കാർ വാങ്ങുന്നതിനായി വായ്പയുടെ കൂടെ അല്ലാതെയോ ഉപയോഗിക്കാവുന്നതാണ്. പ്രധാനമായും രണ്ടു രീതിയിൽ നിങ്ങൾക്ക് മ്യൂച്ചൽ ഫണ്ടുകൾ ഉപയോഗിച്ച് കൊണ്ട് കാറുകൾ വാങ്ങാവുന്നതാണ്. ഒന്ന് ഒരു മുൻകൂർ നിക്ഷേപമെന്ന രീതിയിൽ ആരംഭിച്ചും രണ്ടാമത്തെ രീതിയിൽ ലോണിനോടൊപ്പം നിശ്ചിത തുക അടച്ചു കൊണ്ടും വളരെ വേഗത്തിൽ ക്ലോസ് ചെയ്യാവുന്നതാണ്. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുമ്പോൾ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നത് സാധാരണമാണ്.അത് മുൻകൂർ ആയി കണ്ടു കൊണ്ട് മാത്രം നിക്ഷേപം നടത്തുക..