വണ്ടിയിൽ രാവിലെ ഇന്ധനം നിറയ്ക്കണം എന്ന് പറയുന്നതിന്റെ രഹസ്യം ഇതാണ്

Spread the love

ഇന്ന് വാഹനങ്ങൾ ഇല്ലാത്ത വീടുകൾ ഉണ്ടായിരിക്കില്ല. മിക്ക വാഹനങ്ങളും പെട്രോൾ അല്ലെങ്കിൽ ഡീസലിൽ ആണ് ഓടുന്നത് എന്ന് നമുക്കറിയാം. എന്നിരുന്നാൽ കൂടി വണ്ടികളിൽ എണ്ണ തീരാൻ ആകുമ്പോൾ  ആയിരിക്കും മിക്കവരും എണ്ണ അടിക്കുന്നതിനായി പെട്രോൾ പമ്പുകളിൽ പോകുന്നത്. എന്നാൽ ഇനി  എണ്ണ അടിക്കുമ്പോൾ അത് രാവിലെ നേരത്തെ ആകുന്നത് എത്രമാത്രം ഉപകാരപ്രദമാണ് എന്നതാണ് ഇന്നു നമ്മൾ മനസ്സിലാക്കാൻ പോകുന്നത്.

ഇത്തരത്തിൽ ഉപയോഗിക്കുന്ന പെട്രോൾ,ഡീസൽ എന്നിവയെല്ലാം തന്നെ ക്രൂഡോയിൽ ഗണത്തിലാണ് പെടുന്നത്. ഇവയുടെ എല്ലാം സാന്ദ്രതയിൽ വരുന്ന വ്യത്യാസങ്ങളാണ് ഓരോ ഇന്ധനങ്ങളെയും മാറ്റിനിർത്തുന്നത്. അതുകൊണ്ടുതന്നെ സാന്ദ്രത കൂടുന്നതിനനുസരിച്ച് ഇന്ധനങ്ങളിൽ മാറ്റം സംഭവിക്കും.

ഇത്തരത്തിൽ പെട്രോളിന് സാന്ദ്രത എന്ന് പറയുന്നത് 710 കിലോഗ്രാം/ മീറ്റർ ക്യൂബ് മുതൽ 770 കിലോഗ്രാം/ മീറ്റർ ക്യൂബ് വരെയാണ്.എന്നാൽ ഇതിൽ നിന്നും കുറച്ചുകൂടി സാന്ദ്രതകൂടിയ ഡീസലിന് സാന്ദ്രത എന്നു പറയുന്നത് 820 കിലോഗ്രാം/ മീറ്റർ ക്യൂബ് മുതൽ 860 കിലോഗ്രാം/ മീറ്റർ ക്യൂബ് വരെയാണ്.

Also Read  കാർ അക്‌സെസറികൾ പകുതിയിലും കുറഞ്ഞ വിലയിൽ

ഇത്തരത്തിൽ ഓരോ ഇന്ധനങ്ങൾക്കും അതിന്റെതായ രീതിയിൽ സാന്ദ്രതയിൽ വ്യത്യാസങ്ങൾ ഉണ്ടായിരിക്കും.അതുകൊണ്ടുതന്നെ ഇത്തരത്തിൽ ക്രൂഡോയിൽകൾ ഖനനം ചെയ്ത് എടുക്കുമ്പോൾ ഓരോ ഇന്ധനങ്ങളും അതിന്റെ സാന്ദ്രത അനുസരിച്ചായിരിക്കും ഉണ്ടായിരിക്കുക.

ഇത്തരത്തിൽ മുകളിൽ നിഷ്കർഷിച്ച അളവുകളെ ക്കാൾ കൂടുതൽ സാന്ദ്രത വരികയാണെങ്കിൽ സ്വാഭാവികമായും അതിന്റെ ഗുണങ്ങളിൽ വ്യത്യാസം വരികയും അത് അതിന്റെ തൊട്ടടുത്ത രൂപത്തിലുള്ള ഇന്ധനത്തിന്റെ സ്വഭാവങ്ങൾ കാണിക്കുകയും ചെയ്യുന്നു.

എന്നാൽ ഇതുവരെ നമ്മളാരും ശ്രദ്ധിക്കാത്ത ഒരു കാര്യം പെട്രോൾ പമ്പുകളിൽ നിന്നും ഇനി മനസ്സിലാക്കാവുന്നതാണ്.നിങ്ങൾ പെട്രോൾ, ഡീസൽ എന്നിവ അടിക്കുന്നത് വേണ്ടി പമ്പുകളിൽ പോകുമ്പോൾ ഓരോ ഇന്ധന ത്തിന്റെ യും ഡെൻസിറ്റി കൃത്യമായി അവിടെ രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കും .

Also Read  Kecee ഗ്രീൻ റൈഡ് ഇലക്ട്രിക് സ്കൂട്ടർ - ഒരു കിലോമീറ്റർ ഓടാൻ വെറും 20 പൈസ മതി

മുകളിൽ പറഞ്ഞ അളവിൽ ആയിരിക്കണം പെട്രോളിനും ഡീസലിനും ഡെൻസിറ്റി വരേണ്ടത്.അപ്പോൾ ഈ രണ്ട് സംഖ്യകൾക്ക് ഇടയിൽ ഉള്ള ഒരു ഡെൻസിറ്റി ആണോ പെട്രോളിനും ഡീസലിനും പെട്രോൾപമ്പുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

ഇതിന്റെ സംഖ്യകളിൽ സമയത്തിനും അളവിലും അനുസരിച്ച് മാറ്റങ്ങൾ വരാനുള്ള സാധ്യതയുണ്ട്.അതായത് സാധാരണ ടെമ്പറേച്ചർ കൂടുന്നതിനനുസരിച്ച് ആ ഇന്ധനത്തിന് ഡെൻസിറ്റി കുറയുകയും അതുപോലെ അതിന്റെ വ്യാപ്തം കൂടുകയും ആണ് ചെയ്യുന്നത്.

ഇത്തരത്തിൽ ആണ് മുകളിൽ നിഷ്കർഷിച്ച നമ്പറുകളിൽ വ്യത്യാസം വരുന്നത്.ഈ ഒരു പ്രശ്നം ഉള്ളതുകൊണ്ടാണ് പമ്പുകളിൽ മണ്ണിനടിയിൽ കുഴിച്ചിട്ട രീതിയിൽ ആണ് ഇന്ധനങ്ങൾ സൂക്ഷിക്കുന്നത്. ഇങ്ങനെ സൂക്ഷിക്കുന്നത് ഒരു കൃത്യമായ ടെമ്പറേച്ചർ മെയിൻടൈൻ ചെയ്യുന്നതിന് സഹായകമാകുന്നു.

Also Read  കാർ സ്പൈർ പാർട്സ് വീട്ടിൽ എത്തും അതും മാർക്കറ്റ് റേറ്റിനെക്കാളും കുറഞ്ഞ ചിലവിൽ

രാവിലെ സമയത്ത് ടെമ്പറേച്ചർ വളരെ കുറവായി ഇരിക്കുന്നത് കൊണ്ട് ഡെൻസിറ്റി കൂടുതലായിരിക്കും എന്നാൽ ഉച്ച സമയങ്ങളിൽ ടെമ്പറേച്ചർ കൂടുന്നതിനനുസരിച്ച് ഇന്ധനത്തിന് ഡെൻസിറ്റി കുറയുകയാണ് ചെയ്യുന്നത്.

ഇത് ഇന്ധനത്തിന് സ്വാഭാവിക ഗുണങ്ങൾ നഷ്ടമാകുന്നതിന് കാരണമാവുകയും അത് അതിന്റെ അടുത്ത് ഇന്ധനത്തിന്റെ സ്വഭാവം കാണിക്കുകയും ചെയ്യുന്നു.അതായത് നിങ്ങൾ നിറയ്ക്കാൻ ഉദ്ദേശിക്കുന്ന ഇന്ധനത്തിന്റെ പൂർണ്ണ ഗുണം നിങ്ങൾക്ക് ലഭിക്കുന്നില്ല എന്നർത്ഥം.ഇത് വണ്ടിയുടെ മൈലേജിനേ ബാധിക്കുകയും ചെയ്യുന്നു.

അതുകൊണ്ട് കഴിവതും രാവിലെ സമയത്ത് തന്നെ പെട്രോൾ അല്ലെങ്കിൽ ഡീസൽ വണ്ടിയിൽ നിറക്കുന്നതിന് ശ്രദ്ധിക്കുക.ഇത് സ്വാഭാവികമായ ഇന്ധനത്തിന്റെ ഗുണം നിലനിർത്തി വണ്ടിക്ക് ഗുണം ചെയ്യുന്നതിനു സഹായകരമാകുന്നു.ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക


Spread the love

1 thought on “വണ്ടിയിൽ രാവിലെ ഇന്ധനം നിറയ്ക്കണം എന്ന് പറയുന്നതിന്റെ രഹസ്യം ഇതാണ്”

Leave a Comment