സ്മാർട്ട്ഫോൺ ഉപയോഗിക്കാത്തവരുടെ എണ്ണം ഇന്ന് വളരെ കുറവാണ്. എന്നു മാത്രമല്ല ഏതൊരു ചെറിയ കാര്യങ്ങൾക്കു വേണ്ടിയും ഗൂഗിളിൽ കയറി അന്വേഷണം നടത്തുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പലർക്കും അറിയാത്ത ചില കാര്യങ്ങളുണ്ട്,
അതായത് സെലിബ്രിറ്റീസിന്റെ എല്ലാം പേര് ഗൂഗിളിൽ അടിക്കുമ്പോൾ തന്നെ അവരുടെ ഫോട്ടോ നമുക്ക് കാണാവുന്നതാണ്. നമ്മളിൽ ചിലർ എങ്കിലും ആഗ്രഹിക്കുന്നത് ഇതേ രീതിയിൽ നമ്മുടെ പേര് ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ ഇതുപോലെ ഫോട്ടോകളും മറ്റു ഡീറ്റൈൽസും എങ്ങിനെ വരുത്താം എന്നതായിരിക്കും. ഇത്തരത്തിൽ ഗൂഗിളിൽ നിങ്ങളുടെ പേര് ടൈപ്പ് ചെയ്ത് ഫോട്ടോ കാണണമെങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
ആദ്യമായി മനസ്സിലാക്കേണ്ടത് നിങ്ങൾ ഫോട്ടോ നൽകി കഴിഞ്ഞാലും ഒരു സുപ്രഭാതത്തിൽ സെർച്ച് ചെയ്യുമ്പോൾ ഫോട്ടോ വരണമെന്നില്ല. മിനിമം ആറു മാസമെങ്കിലും സമയം എടുത്തു കൊണ്ട് വേണം ഇത്തരത്തിൽ ഒരു ഫോട്ടോ അല്ലെങ്കിൽ സ്ഥാപനത്തെ പറ്റിയുള്ള കാര്യങ്ങൾ ഗൂഗിളിൽ വേർഡ് അടിച്ചു സെർച്ച് ചെയ്യുമ്പോൾ കാര്യങ്ങൾ കാണാൻ.
ഇത്തരത്തിൽ നമ്മൾ സെർച്ച് ചെയ്യുന്ന കാര്യം ഗൂഗിളിൽ കാണിക്കുന്ന പ്രോസസ്സിന് സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ എന്നാണ് പറയുന്നത്. നല്ല രീതിയിൽ സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ നടത്തുകയാണെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന പോലെ ഒരു വേർഡ് അടിക്കുമ്പോൾ അത് അല്ലെങ്കിൽ ഫോട്ടോ ആവശ്യമാണെങ്കിൽ അത് എന്നിവയെല്ലാം ഗൂഗിളിൽ വരുത്താവുന്നതാണ്. പ്രധാനമായും മൂന്നു കാര്യങ്ങളാണ് ഇതിനായി ശ്രദ്ധിക്കേണ്ടത്.
ആദ്യത്തെ കാര്യം നിങ്ങൾ സെർച്ച് ചെയ്യാൻ നൽകുന്നത് ഒരു യൂണിക് നെയിം ആണെങ്കിൽ അത് വളരെ എളുപ്പത്തിൽ റിസൾട്ട് ആയി ലഭിക്കുന്നതാണ്. നിങ്ങൾക്ക് പെട്ടെന്നുതന്നെ റിസൾട്ട് ലഭിക്കുന്നതിന് ആദ്യമായി ചെയ്യേണ്ടത് വിവിധ സോഷ്യൽ മീഡിയകളിൽ നിങ്ങൾക്ക് അതേ പേരിൽ ഒരു അക്കൗണ്ട് ഉണ്ടാകണം എന്നതാണ്.
അതായത് യൂട്യൂബ്, ട്വിറ്റർ, ഫേസ്ബുക്ക് എന്നിങ്ങനെ നിരവധി സോഷ്യൽ മീഡിയ സൈറ്റുകളിൽ നിങ്ങൾക്ക് ഒരേ പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്. എല്ലാ സോഷ്യൽ മീഡിയകളിലും നിങ്ങളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തു വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
നൽകിയിട്ടുള്ള പേരിൽ ഒരു വെബ്സൈറ്റ് ഉണ്ടെങ്കിൽ അതും നിങ്ങളെ ഇത്തരത്തിൽ എളുപ്പം ഗൂഗിൾ റിസൽട്ടിൽ എത്തിക്കാൻ സഹായിക്കുന്നതാണ്. വെബ്സൈറ്റ് വാങ്ങാൻ പൈസ ഇല്ലാത്തവർക്ക് ഡയറക്ടറീസ് എന്ന സംവിധാനം ഉപയോഗിച്ച് നിങ്ങളുടെ വിവരങ്ങൾ നൽകാവുന്നതാണ്.
ഇത്തരത്തിൽ നിരവധി വെബ്സൈറ്റുകൾ ഫ്രീയായി ലഭിക്കുന്നതാണ്. ഡയറക്ടറി വെബ്സൈറ്റുകൾ ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോകളോ മറ്റു വിവരങ്ങളും നൽകാവുന്നതാണ്.
ഇത്തരത്തിൽ ഒരു വെബ്സൈറ്റ് ആണ് LIVE KERALA ഈ വെബ്സൈറ്റിൽ നിങ്ങൾക്ക് വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഇമെയിൽ ഐഡിയിലേക്ക് ഒരു മെസ്സേജ് വരികയും അതു വഴി നിങ്ങളെ കുറിച്ച് നിങ്ങളുടെ ബിസിനസിനെ കുറിച്ചുള്ള വിവരങ്ങൾ നൽകി ആഡ് രീതിയിൽ പോസ്റ്റ് ചെയ്യാവുന്നതാണ്.
നിങ്ങൾ സബ്മിറ്റ് ചെയ്യുന്ന വിവരങ്ങൾ 24 മണിക്കൂറിനുള്ളിൽ അപ്രൂവ് ലഭിക്കുന്നതാണ്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഇത് ഗൂഗിളിൽ ലിസ്റ്റ് ചെയ്യുന്നതിനും സഹായിക്കുന്നു.
അടുത്തതായി ഗൂഗിൾ മാപ്പ്, ഗൂഗിൾ ബിസിനസ് എന്നിവയിൽ നമ്മുടെ അക്കൗണ്ട് ഡീറ്റെയിൽസ് വരുത്തുക എന്നതാണ്. ഇത്തരത്തിലുള്ള ഡാറ്റകൾ ക്ക് ഗൂഗിൾ എപ്പോഴും കൂടുതൽ പ്രയോരിറ്റി നൽകാറുണ്ട്.
ഇത്തരത്തിൽ SEO വർക്കുകൾ ചെയ്തു നിങ്ങളുടെ പേരും അല്ലെങ്കിൽ നിങ്ങളുടെ സ്ഥാപനത്തിന്റെ വിവരങ്ങളും കുറഞ്ഞ സമയത്തിനുള്ളിൽ ഏകദേശം ഒരു ആറുമാസം സമയത്തിനുള്ളിൽ ഗൂഗിളിൽ വരുത്താവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.