സ്ത്രീകൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വിവിധ ബാങ്കുകളിൽ ലോൺ ലഭിക്കും

Spread the love

മിക്ക സ്ത്രീകളും ആഗ്രഹിക്കുന്നത് സ്വന്തം കാലിൽ നിന്നുകൊണ്ട് ഒരു ബിസിനസ് ചെയ്യുക എന്നതാണ്. അതുകൊണ്ടുതന്നെ ഇന്ന് സ്ത്രീകൾ ആരംഭിക്കുന്ന സംരംഭങ്ങളുടെ എണ്ണവും കുറവല്ല. സ്ത്രീകൾക്കുവേണ്ടി നിരവധി ലോണുകൾ ഇപ്പോൾ ബാങ്കുകളിൽ നിന്നും ലഭിക്കുന്നതാണ്.

കുറഞ്ഞ പലിശ നിരക്കും, പത്തുവർഷം വരെ തിരിച്ചടവ് കാലാവധി ലഭിക്കുമെന്നതും, പ്രോസ സിംഗ് ഫീ ഇല്ല എന്നീ കാര്യങ്ങൾ ഒക്കെ തന്നെ സ്ത്രീകൾക്ക് സ്വന്തമായി ഒരു സംരംഭം എന്ന ആശയത്തെ സാക്ഷാത്കരിക്കുന്നതിന് വ്യത്യസ്ത ലോണുകൾ വഴി ബാങ്കുകൾ പ്രൊവൈഡ് ചെയ്യുന്നു. ഇത്തരത്തിൽ സ്ത്രീകൾക്ക് മാത്രമായി ലഭിക്കുന്ന ചെറിയ ബിസിനസുകൾ ആരംഭിക്കാൻ സാധിക്കുന്ന അഞ്ചു ലോണുകൾ പറ്റിയാണ് ഇന്നു നമ്മൾ നോക്കുന്നത്.

ആദ്യത്തെ ലോൺ ആണ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴിലുള്ള സെന്റ് കല്യാണി ലോൺ. പുതിയ ബിസിനസ് ആരംഭിക്കാൻ താല്പര്യമുള്ള സ്ത്രീകൾക്കോ നിലവിലുള്ള ബിസിനസ്സ് വിപുലീകരിക്കാൻ താല്പര്യമുള്ള സ്ത്രീകൾക്കോ ഉപയോഗപ്പെടുത്താവുന്നതാണ് ഈ ലോൺ.

റൂറൽ കോട്ടേജ് ഇൻഡസ്ട്രിയിൽ ഉള്ളവർ, ഫാമിംഗ്, റിറ്റൈലിങ്, MSME എന്നിങ്ങനെയുള്ള മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ലോൺ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്. പ്ലാന്റ് മെഷിനറി എന്നിങ്ങനെയുള്ള ഡേ ടു ഡേ ബിസിനസ് എക്സ്പെൻസ് കൾക്കായി ആണ് ലോൺ തുക പ്രയോജനപ്പെടുത്താൻ ആവുക.

Also Read  എങ്ങനെ ബാങ്ക് ലോൺ എളുപ്പത്തിൽ തിരിച്ചടക്കാം

യാതൊരുവിധ പ്രോസസിംഗ് ഫീസും ഇല്ലാതെതന്നെ ലോൺ തുക ലഭിക്കുന്നതാണ്. 100 ലക്ഷം രൂപ വരെ ഇത്തരത്തിൽ ലോണായി ലഭിക്കുന്നതാണ്. 7.35 ശതമാനമാണ് പലിശനിരക്ക്.

രണ്ടാമത്തെ ലോൺ എസ് ബി ഐ യുടെ കീഴിലുള്ള സ്ത്രീശക്തി പാക്കേജ് ആണ്. യാതൊരുവിധ സെക്യൂരിറ്റിയും ആവശ്യമില്ലാതെ തന്നെ സ്ത്രീകൾക്ക് ബിസിനസ്സിനായി ഉപയോഗപ്പെടുത്താവുന്നതാണ് ഈ ലോൺ.

ലോൺ തുകയുടെ 50 ശതമാനം ആക്സസറീസ് വാങ്ങുന്നതിനായി ഉപയോഗപ്പെടുത്താവുന്നതാണ്. 11.20 ശതമാനമാണ് പലിശ നിരക്ക്. യാതൊരുവിധ ഫീസുകളും നൽകേണ്ടി വരുന്നില്ല എന്നതും ഈ ലോണിന്റെ പ്രത്യേകതയാണ്. ഒരു മാസത്തെ മൊറട്ടോറിയം പിരീഡ് ഉൾപ്പെടെ 36 മാസമാണ് തിരിച്ചടവ് കാലാവധി യായി കണക്കാക്കുന്നത്.

ഭാരതീയ മഹിളാ ബാങ്കിന് കീഴിൽ ലഭിക്കുന്ന സ്ത്രീകൾക്ക് മാത്രമുള്ള മറ്റൊരു ലോൺ ആണ് ശ്രിങ്കാർ ആൻഡ് അന്നപൂർണ്ണ. സ്ത്രീകൾക്ക് നിലവിലുള്ള ബിസിനസിനായോ പുതിയ ബിസിനസിന് ആയോ ലോൺ തുക ഉപയോഗപ്പെടുത്താവുന്നതാണ്.

ശൃംഗർ ലോൺ പ്രധാനമായും ബ്യൂട്ടിപാർലർ നടത്തുന്ന സ്ത്രീകളെയാണ് ഉന്നം വയ്ക്കുന്നത്. ഫുഡ് റിലേറ്റഡ് ബിസിനസ് നടത്തുന്ന സ്ത്രീകൾക്ക് വേണ്ടിയാണ് അന്നപൂർണ ബിസിനs ലോൺ പ്രധാനമായും ലക്ഷ്യമിടുന്നത്.

ശൃംങ്കാർ ലോണ് വഴി ബ്യൂട്ടി പാർലർ, സ്പാ, സലൂൺ എന്നിവ നടത്തുന്നവർക്ക് യാതൊരുവിധ കോല്ലാറ്റിറൽ ഫീസും നൽകാതെ തന്നെ CGTMSE സ്കീം പ്രകാരം ലോൺ തുക ലഭിക്കുന്നതാണ്. 20 വയസിനും 60 വയസിനും ഇടയിൽ പ്രായപരിധിയിൽ ഉള്ളവർക്കാണ് ലോണിനായി അപേക്ഷിക്കാൻ സാധിക്കുക.

Also Read  പണം വായ്പാ ബാങ്കുകൾ നിങ്ങളെ കയ്യൊഴിഞ്ഞോ എന്നാൽ ഇവരെ സമീപിക്കു

മാക്സിമം 7 വർഷത്തെ കാലാവധിയിൽ ആണ് ലോൺ തുക തിരിച്ച് അടക്കേണ്ടത്. നാച്ചുറൽസ്, കാവിൻ കെയർ, Lakme എന്നീ ബ്രാൻഡുകളുമായി ടൈ അപ്പ്‌ ഉണ്ട് എന്നതും പ്രത്യേകതയാണ്.

അന്നപൂർണ ലോണിനായി അപേക്ഷിക്കുന്ന വനിതകൾ 18 വയസ്സിനും 60 വയസിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം.CGTMSE സ്കീം പ്രകാരം കോലേറ്റരാൾ ഫീ കവർ ആകുന്നതാണ്. മാക്സിമം മൂന്ന് വർഷമാണ് തിരിച്ചടവ് കാലാവധി.

കനറാബാങ്കിന് കീഴിൽ സ്ത്രീകൾക്കുവേണ്ടി നൽകുന്ന ലോൺ ആണ് സിന്ധ് മഹിളാ ശക്തി. പുതിയതും നിലവിലുള്ളതുമായ സ്ത്രീ സംരംഭകരെ ലക്ഷ്യമിട്ടുകൊണ്ടാണ് ലോൺ നൽകുന്നത്.

മാക്സിമം 10 വർഷത്തെ കാലാവധിയിൽ നിലവിലുള്ളതോ പുതിയതായി തുടങ്ങുന്നതോ ആയ സംരംഭങ്ങൾക്ക് ആവശ്യമായ വർക്കിംഗ് ക്യാപിറ്റൽ ആയാണ് ലോൺ ഉപയോഗപ്പെടുത്താൻ സാധിക്കുക.

50 ശതമാനം വരെ ഫിനാൻഷ്യൽ ഹോൾഡിങ് ഉള്ള ഒരുകൂട്ടം സ്ത്രീകൾക്ക് ഒരുമിച്ചു ചേർന്നുള്ള ബിസിനസ്സിനായി ലോൺ ഉപയോഗപ്പെടുത്താവുന്നതാണ്.

ബാങ്ക് ഓഫ് ബറോഡ യുടെ കീഴിലുള്ള ശക്തി സ്കീമും സ്ത്രീകൾക്കു വേണ്ടിയുള്ള ലോൺ തന്നെയാണ്. അഗ്രികൾച്ചർ, മൈക്രോ ക്രെഡിറ്റ് എഡ്യൂക്കേഷൻ, റീട്ടെയിൽ മാനുഫാക്ചറിംഗ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഈ ലോൺ തുക ഉപയോഗപ്പെടുത്താവുന്നതാണ്.

Also Read  വീട് പുതുക്കി പണിയാൻ ടാറ്റാ ക്യാപിറ്റൽ ഹോം | എങ്ങനെ അപേക്ഷിക്കാം

ഓരോ സെക്ടറി നെയും ആശ്രയിച്ചായിരിക്കും ലോൺ തുക നിശ്ചയിക്കപ്പെടുന്നത്. യാതൊരുവിധ പ്രോസസിംഗ് ഫീയും നൽകാതെ 0.5% റിബേറ്റ് റേറ്റിൽ 5 ലക്ഷം രൂപ വരെ ലോൺ തുക ലഭിക്കുന്നതാണ്.

ലോൺ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ ഏതെല്ലാം ആണ്?

ആപ്ലിക്കേഷൻ ഫോം, സ്വന്തമായി എഴുതി തയ്യാറാക്കിയ ബിസിനസ് പ്ലാൻ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ, ഐഡന്റിറ്റി പ്രൂഫ്, ഇൻകം കാണിക്കുന്നതിന് ആവശ്യമായ സാലറി സ്ലിപ്പ് ബാങ്ക് സ്റ്റേറ്റ്മെന്റ്, ബിസിനസ് അഡ്രസ് പ്രൂഫ്, പാൻ കാർഡ്, കഴിഞ്ഞ ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, അവസാന ഒരുവർഷത്തെ ഐടിആർ ഇത്രയുമാണ് രേഖകളായി സമർപ്പിക്കേണ്ടത്.

എങ്ങിനെയാണ് ലോണിന് അപ്ലൈ ചെയ്യാൻ സാധിക്കുക?

മുകളിൽ പറഞ്ഞ ലോണുകളിൽ നിങ്ങൾക്ക് അനുയോജ്യമായത് ഏതാണെന്ന് തിരഞ്ഞെടുത്ത് paisabazaar.com എന്ന വെബ്സൈറ്റ് വഴി ലോണിനായി അപ്ലൈ ചെയ്യാവുന്നതാണ്. ബേസിക് വിവരങ്ങൾ മാത്രം നൽകിക്കൊണ്ട് നിങ്ങൾക്ക് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഇവ കൂടാതെ ഇതോടൊപ്പം ലഭിക്കുന്ന അഡീഷണൽ ലോണുകളെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി paisabazzar വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.


Spread the love

Leave a Comment