ഫോൺ നന്നാക്കാൻ കൊടുക്കുമ്പോൾ ഇനിയെങ്കിലും ശ്രദ്ധിക്കുക | യുവാവിന് പോയത് 91,000 രൂപ!

Spread the love

നമ്മളെല്ലാവരും പലപ്പോഴും ഫോൺ കേട് ആകുമ്പോൾ നമ്മുടെ വീടിനടുത്തുള്ള മൊബൈൽ ഷോപ്പുകളിലും മറ്റും കൊടുക്കുകയാണ് പതിവ്. പലപ്പോഴും അതിലെ അപ്ലിക്കേഷനുകൾ എല്ലാം അതുപോലെ നില നിർത്തിക്കൊണ്ടാണ് ഫോൺ ശരിയാക്കുന്നതിന് ആയി നൽകുന്നത്. ഇതിന് പിന്നിൽ ഇരിക്കുന്ന വലിയ ചതിയെ പറ്റിയാണ് നമ്മൾ സംസാരിക്കുന്നത്.

നമുക്ക് എത്ര പരിചയമുള്ള മൊബൈൽ ഷോപ്പ് ആണെങ്കിലും ഏതെങ്കിലും രീതിയിലുള്ള ഫോൺ സർവീസിനുവേണ്ടി ഇത്തരം മൊബൈൽ ഷോപ്പുകളെ സമീപിക്കുമ്പോൾ തീർച്ചയായും അതിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന എല്ലാവിധ പണമിടപാട് ആപ്പുകളും അൺ ഇൻസ്റ്റാൾ ചെയ്തു മാത്രം നൽകാൻ ശ്രദ്ധിക്കുക. കാരണം പേടിഎം, ഗൂഗിൾ പേ പോലുള്ള ആപ്പുകൾ മിക്കവാറും നമ്മുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടായിരിക്കും. അതുകൊണ്ടുതന്നെ ഈ അപ്ലിക്കേഷനുകൾ വഴി വളരെ എളുപ്പത്തിൽ പണം തട്ടിയെടുക്കാൻ സാധിക്കുന്നതാണ്.

Also Read  എങ്ങനെയാണ് പൈലറ്റ് വഴി മനസ്സിലാക്കുന്നത് | വീഡിയോ കാണാം

ഇതിന് ആസ്പദമായ ഒരു സംഭവം കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഡൽഹിയിൽ നടന്നത്.ഡൽഹിയിലുള്ള യൂസഫ് കരീം എന്ന വ്യക്തിയാണ് ഫോൺ സർവീസ് ചെയ്യുന്നതിനുവേണ്ടി മൊബൈൽ ഷോപ്പിൽ ഫോൺ നൽകിയത്. അയാൾക്ക് നഷ്ടമായത് 91,000 രൂപയാണ്.പോലീസിൽ കേസ് നൽകിയെങ്കിലും പോയ പണം തിരിച്ചു ലഭിച്ചില്ല.

ആദ്യം ഇയാളുടെ പേടിഎം അക്കൗണ്ടിൽ നിന്നും മെയിൽ ഐഡി മാറിയതായി മെസ്സേജ് വരികയും അതിനുശേഷം പേടിഎം അക്കൗണ്ട് വഴി മുകളിൽ പറഞ്ഞ തുക നഷ്ടമാവുകയും ആണ് ചെയ്തത്.എടിഎം വഴി പണം നഷ്ടമായത് കൊണ്ട് ബന്ധപ്പെട്ട് അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ പറഞ്ഞിരുന്നു എങ്കിലും അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടില്ല എന്നതാണ് ഒരു കാരണമായി ഇയാൾ പറയുന്നത്.

Also Read  ടാങ്കിൽ വെള്ളം നിറക്കാൻ കറണ്ടും വേണ്ട മോട്ടറും വേണ്ട പുതിയ കണ്ടുപിടിത്തം ( വീഡിയോ കാണാം )

അതുകൊണ്ടുതന്നെ ഇത്തരം ചതിക്കുഴികളിൽ പെടാതെ ഫോൺ ശരിയാക്കുന്നതിനു വേണ്ടി മൊബൈൽ ഷോപ്പുകളെയും മറ്റോ സമീപിക്കുക യാണെങ്കിൽ എല്ലാവിധ പണമിടപാട് ആപ്പുകളും uninstall ചെയ്തതിനുശേഷം മാത്രം ഫോൺ നൽകുക.അല്ലായെങ്കിൽ നിങ്ങളുടെയും പണം നഷ്ടമായേക്കാം.ഈ ഒരു ഇൻഫർമേഷൻ പുതു സമൂഹത്തിന്റെ അറിവിലേക്കായി  ഷെയർ ചെയ്യുക ..


Spread the love

Leave a Comment