വെറും 20 രൂപഉണ്ടങ്കിൽ വാട്ടർ ടാങ്ക് അലാറം നിർമിക്കാം | ഏതൊരാൾക്കും ചെയ്യവന്ന വിദ്യ | വീഡിയോ കാണാം

Spread the love

ഇന്ന് മിക്ക വീടുകളിലും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ടാങ്കിൽ വെള്ളം നിറഞ്ഞു പോകുന്നത് അറിയാത്ത അവസ്ഥ. എത്ര ശ്രദ്ധിച്ചാലും വെള്ളം നിറഞ്ഞു പോകുന്നത് ഒഴിവാക്കാൻ സാധിക്കാറില്ല. ഈ ഒരു സാഹചര്യത്തിൽ വളരെ കുറഞ്ഞ ചിലവിൽ മാർക്കറ്റിൽ നിന്നും ലഭിക്കുന്ന സാധനങ്ങൾ ഉപയോഗിച്ച് എങ്ങിനെ ഒരു വാട്ടർ ടാങ്ക് അലാറം നിർമ്മിക്കാം എന്ന് നോക്കാം.

ഇതിനായി ആവശ്യമുള്ള സാധനങ്ങൾ

മാർക്കറ്റിൽ വെറും 20 രൂപക്ക് ലഭിക്കുന്ന buzzer, വയർ, 4 to 6 വോൾട് മൊബൈൽ ചാർജർ, ഏതെങ്കിലുമൊരു ഉപകരണത്തിന്റെ കേടായ 2 പിൻ പ്ലഗ് ടോപ് വയർ, ഒരു ഇൻസുലേഷൻ ടേപ്പ്.താഴെ നൽകിട്ടുള്ള വീഡിയോയിൽ  ഡയഗ്രം കണ്ടു മനസ്സിലാക്കി വയറിങ് ചെയ്യാവുന്നതാണ്.

Also Read  റേഷൻ കാർഡ് നഷ്ട്ടപെട്ടാൽ വെറും 2 മിനിറ്റ് കൊണ്ട് അപ്ലൈ ചെയ്യാം ഓൺലൈനിലൂടെ

വെറും 300 രൂപയ്ക്ക് വീട്ടിലെ വാട്ടർ ടാങ്ക് ഔട്ടോമാറ്റിക് ആക്കാം 

മൊബൈൽ എൻഡ് ചാർജർ അതിന്റെ എൻഡിൽ വച്ച് കട്ട് ചെയ്യുക. പുറത്തുള്ള ഇൻസുലേഷൻ കളയുക. ഇതിന് അകത്തുനിന്നും റെഡ്,ബ്ലാക്ക് എന്നീ വയറുകൾ മാത്രം പുറത്തെടുക്കുക. ബാക്കി വരുന്ന രണ്ടു വയറുകൾ കട്ട് ചെയ്യുകയോ മടക്കി വയ്ക്കുകയോ ചെയ്യാം. ബസറിന്റെ റെഡ് വയർ മൊബൈൽ ചാർജർ റെഡ് വയറുമായി കണക്ട് ചെയ്യുക.

ബസറിന്റെ ബ്ലാക്ക് വയർ ടാങ്കിൽ കണക്ട് ചെയ്യാൻ ഉപയോഗിക്കുന്ന വയറുമായി കണക്ട് ചെയ്യുക. ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് ഒട്ടിക്കുക. ബസറിന്റെ ബ്ലാക്ക് വയർ, മൊബൈൽ ചാർജറിന്റെ ബ്ലാക്ക് വയർ, ടാങ്കിലേക്ക് ഇടുന്ന സാധനത്തിന്റെ വയർ എന്നിവയെല്ലാം ചേർത്തു കണക്ട് ചെയ്യുക.

Also Read  ഐഫോണുകൾ കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്ഥലം ഒരു വർഷം വാറണ്ടിയും | വീഡിയോ കാണാം

പകുതി വിലയിൽ വീട് പണിക്കുള്ള ഇലക്ട്രിക് സ്വിച് , വയർ , മോട്ടോർ

മൊബൈൽ ചാർജറിന്റെ ബ്ലാക്ക് വയറുമായി ബാക്കിയുള്ള ഒരു വയർ കൂടി കണക്ട് ചെയ്യുക. 2 കോർ വയറിന്റെ മറ്റേ വശത്തുള്ള ഇൻസുലേഷൻ കളയുക. ടാങ്കിന്റെ അളവിനനുസരിച്ച് ടു പിൻ പ്ലഗ് ചെയ്യുക. മോട്ടോർ ഓൺ ചെയ്യുമ്പോൾ സോക്കറ്റ് കൂടി ഓൺ ചെയ്യുക. വെള്ളം നിറഞ്ഞു കഴിയുമ്പോൾ ഒരു ബീപ് ശബ്ദം കേൾക്കാവുന്നതാണ്.വെറും 20 രൂപ ചിലവിൽ മോട്ടോർ അലാരം നിർമിച്ചു എടുക്കാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.

Also Read  പൊട്ടിപ്പോയ മൊബൈൽ ഡിസ്പ്ലേ മാറ്റാൻ പകുതി വില മാത്രം | മൊബൈൽ ഏതായാലും പ്രശ്നമല്ല


Spread the love

Leave a Comment