വെറും 300 രൂപയ്ക്ക് വീട്ടിലെ വാട്ടർ ടാങ്ക് ഔട്ടോമാറ്റിക് ആക്കാം | വീഡിയോ കാണാം

Spread the love

നമ്മളെല്ലാവരും വീട്ടിൽ പ്രധാനമായും അനുഭവിക്കുന്ന ഒരു പ്രശ്നം ആയിരിക്കും മോട്ടോർ അടിക്കുമ്പോൾ ടാങ്ക് നിറഞ്ഞു വെള്ളം പുറത്തേക്ക് പോകുന്നത്.പലപ്പോഴും വെള്ളം നിറഞ്ഞു പോകുന്നത് നമ്മൾ അറിയാത്തത് മൂലം ഒരുപാട് ജലമാണ് നഷ്ടപ്പെടുന്നത്. എന്നാൽ വാട്ടർ ടാങ്കിൽ
ഘടിപ്പിക്കുന്ന ഫ്ലോട്ട് സ്വിച്ച് ഉപയോഗിച്ച് ടാങ്കിൽ ഏത് ലെവൽ വരെ വെള്ളം നിറയണം എന്ന് നമുക്കു തന്നെ നിശ്ചയിക്കാവുന്നതാണ്. എങ്ങിനെയാണ് ടാങ്കുകളിൽ ഫ്ലോട്ട് സ്വിച്ച് ഘടിപ്പിക്കുന്നത് എന്നും എന്തെല്ലാമാണ് അതു കൊണ്ടുള്ള ഗുണങ്ങൾ എന്നുമാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

വാട്ടർ ടാങ്കിൽ ഫ്ലോട്ട് സ്വിച്ച് ഘടിപ്പിക്കുന്നത് എങ്ങിനെയാണ്?

ഫ്ലോട്ട് സ്വിച്ച്,വെയിറ്റ് ഇവ തമ്മിൽ കണക്ട് ചെയ്യുന്നതിനുള്ള ഒരു കേബിൾ എന്നിവയാണ് പ്രധാന ഭാഗങ്ങൾ.ഫ്ലോട്ട് സ്വിച്ച്ലെ ഒരു സൈഡിൽ നിന്നുമുള്ള കേബിൾ വെയ്റ്റിന് അറ്റത്തുള്ള സ്ക്രൂ വഴി ആവശ്യമുള്ള അളവിലാണ് ഘടിപ്പിക്കേണ്ടത്.ഏകദേശം ഒന്നര മീറ്ററാണ് കേബിളിന്റെ നീളം.മൂന്ന് മീറ്റർ നീളമുള്ള ഒരു ടാങ്ക് ആണ് നിങ്ങൾ എടുക്കുന്നത് എങ്കിൽ ഏകദേശം ഒന്നര മീറ്റർ അളവിലാണ് വെയ്റ്റ് ഫിറ്റ് ചെയ്യേണ്ടത്.

Also Read  MCB ആണോ ഫ്യൂസ് ആണോ കൂടുതൽ ഉപയോഗപ്രദം?

ടാങ്കിൽ വെള്ളം നിൽക്കുന്നതിന്റെ ഏറ്റവും കുറഞ്ഞ ലെവലിനും ഏറ്റവും കൂടിയ ലെവലിനും സെന്റർ ഭാഗത്തായാണ് വെയ്റ്റ് ഫിറ്റ് ചെയ്യേണ്ടത്.ഫ്ലോട്ട് സ്വിച്ച്ന് അകത്ത് ഒരു സൗണ്ട് കേൾക്കുന്നതാണ്. ഈ രീതിയിലാണ് ഓൺ,ഓഫ്എന്നിവ വർക്ക് ചെയ്യുന്നത്.ഈ ഫ്ലോട്ടിങ് സ്വിച്ച് വഴി എത്ര ലെവൽ വരെ വെള്ളം നിറയണം ആ രീതിയിൽ സെറ്റ് ചെയ്താൽ പിന്നീട് ടാങ്കിൽ നിന്നും വെള്ളം നിറഞ്ഞു പുറത്തു പോകുന്നതല്ല.

ഫ്ലോട്ടിങ് സ്വിച്ച് ഘടിപ്പിക്കുന്നതിനായി ടാങ്കിന്റെ സൈഡിലായി ഒരു ചെറിയ ഓട്ട നൽകി അതുവഴിയാണ് വെള്ളത്തിലേക്ക് കേബിൾ ഇട്ടു കൊടുക്കുന്നത്.വെള്ളം കയറുന്നതിനനുസരിച്ച് താഴേക്കുള്ള ഫ്ലോട്ട് സ്വിച്ച് കുത്തനെ ആവുകയും അതിലേക്കുള്ള പവർ കട്ട് ആവുന്നത് വഴി മോട്ടോർ ഓഫ് ആവുകയും ആണ് ചെയ്യുന്നത്. കേബിൾ കൃത്യമായ അളവിൽ ലഭിക്കുന്നതിന് ടാങ്കിന്റെ മുകളിലായി കേബിളിന് ഒരു കെട്ട് ഇട്ടു വയ്ക്കേണ്ടതാണ്.ശേഷം സ്വിച്ച്ലോട്ട് കണക്ഷൻ കൊടുക്കുകയാണ് ചെയ്യുന്നത്.

Also Read  വെറും 5,000 രൂപ മുതൽ നല്ല ക്വാളിറ്റി യൂസ്ഡ് ഐ ഫോണുകൾ ലഭിക്കുന്ന സ്ഥലം

ഈ കേബിളി നകത്ത് മൂന്ന് കളറുകളിലുള്ള വയറുകൾ ആണ് കാണാവുന്നത്. ഇതിൽ ബ്ലാക്ക് കളർ കേബിൾ താഴോട്ട് തൂങ്ങി കിടക്കുന്ന ഭാഗത്തേക്ക് പവർ പാസ് ചെയ്യുകയാണ് ചെയ്യുന്നത്. റെഡ് കളർ കോമൺ ആയി ആണ് ഉപയോഗിക്കുന്നത്.ബ്ലൂ കളർ കേബിളിൽ ഫ്ലോട്ടിംഗ് സ്വിച്ച് വെള്ളം മുകളിലോട്ട് വരുമ്പോൾ ആണ് പവർ പാസ് ചെയ്യുന്നത്.ബ്ലൂ കളർ ഫ്ലഡ് പോലുള്ള സ്ഥലങ്ങളിൽ അലാമിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്.

സാധാരണ ടാങ്കിൽ ബ്ലാക്ക് കളർ കേബിൾ ആണ് ഉപയോഗിക്കുക.ഇതാണ് ഫ്ലോട്ടിംഗ് സ്വിച്ച് ഓഫ് ആകുന്നതിനു സഹായിക്കുന്നത്.ശേഷം കണക്ഷൻ ബോർഡിൽ കോയിലിലോട്ട് ആണ് കൊടുക്കേണ്ടത്. അതിനു ശേഷം നല്ലപോലെ സ്ക്രൂ ചെയ്തു കൊടുക്കുന്നു. വെള്ളം നിറയുമ്പോൾ ഫ്ലോട്ട് സ്വിച്ച് വർക്ക് ചെയ്യുന്നുണ്ടോ എന്ന് പരിശോധിച്ചുനോക്കുക.ഫ്ലോട്ടിങ് സ്വിച്ചിന്റെ പ്രവർത്തനം ശരിയായി മനസ്സിലാക്കുന്നതിനും കണക്ഷൻ റിലേറ്റഡ് ആയ കാര്യങ്ങൾക്കും താഴെ നൽകിയിട്ടുള്ള വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.

Also Read  വൻ വിലക്കുറവിൽ വീട്ടിലേക്ക് ആവശ്യമായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ലഭിക്കുന്ന സ്ഥലം


Spread the love

Leave a Comment