ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വാഹനങ്ങളുടെ ടയർ ലൈഫ് കൂട്ടാം

Spread the love

നമ്മളെല്ലാവരും വാഹനങ്ങൾ ഉപയോഗിക്കുന്നവർ ആയിരിക്കും.എന്നാൽ പലപ്പോഴും നിങ്ങളുടെ വാഹനത്തിന്റെ ടയർ പെട്ടെന്ന് തേഞ്ഞു പോകുന്നത് ഒരു വലിയ പ്രശ്നം ആയിരിക്കും. എന്തെല്ലാമാണ് ഇത്തരത്തിൽ ടയറുകൾ പെട്ടെന്ന് തേഞ്ഞു ഇല്ലാതാകുന്നതിന് കാരണങ്ങൾ എന്നും, അതിനുള്ള പരിഹാരങ്ങൾ എന്തെല്ലാം എന്നുമാണ് നമ്മൾ നോക്കുന്നത്.

എന്തെല്ലാമാണ് വാഹനത്തിന്റെ ടയർ പെട്ടെന്ന് തേയ്യുന്നതിനു കാരണമാകുന്നത്?

ഓരോ കമ്പനികളും അവരുടെ ടയറുകൾ നിർമ്മിക്കുന്നത് ഒരു പ്രത്യേക അളവിലുള്ള പ്രഷർ നൽകിയിട്ട് ആയിരിക്കും. എന്നാൽ പലപ്പോഴും നമ്മൾ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ഇത്തരം പ്രഷർ കൃത്യമായി മെയിൻടൈൻ ചെയ്യാറില്ല.ചില സമയങ്ങളിൽ ടയറിന്റെ പ്രഷർ കൂടിയും, ചിലപ്പോൾ കുറഞ്ഞും ഇരിക്കുന്നത് ഇത്തരത്തിൽ ടയറുകളുടെ തേയ്മാനത്തിന് കാരണമാകുന്നു.

Also Read  അന്യ സംസഥാന ഡ്രൈവിംഗ് ലൈസൻസ് കേരള ലൈസെൻസ് ആക്കാൻ ഇനി എളുപ്പം വിശദമായി അറിയാം

ഇത്തരത്തിൽ പ്രഷർ കൂടുന്നതിനെ ഓവർ ഇൻഫ്ളേഷൻ എന്നും പ്രഷർ കുറയുന്ന അവസ്ഥയെ under ഇൻഫ്ലേഷൻ എന്നും അറിയപ്പെടുന്നു.ഓവർ ഇൻഫ്ളേഷൻൽ ആണ് ടയർ നിൽക്കുന്നത് എങ്കിൽ അതിന്റെ എഡ്ജ് റോഡുമായി സമ്പർക്കത്തിൽ വരാതിരിക്കുകയും നടുഭാഗം മാത്രം സമ്പർക്കത്തിൽ വരികയും ചെയ്യുന്നു.

എന്നാൽ ഇതിന് വിപരീതമായി അണ്ടർ ഇൻഫ്ലേഷൻ എന്ന കണ്ടീഷൻ ആണെങ്കിൽ ടയറിന്റെ 2 സൈഡ് കളും തേഞ്ഞു പോവുകയും നടുവിലെ ഭാഗം മാത്രം അതുപോലെ നിൽക്കുകയും ചെയ്യുന്നു. എന്നാൽ നിങ്ങൾ കൃത്യ അളവിലാണ് ടയറിൽ പ്രഷർ നിറക്കുന്നത് എങ്കിൽ ഈ രണ്ട് അവസ്ഥകളും ഉണ്ടാകുന്നില്ല.നിങ്ങൾ ഉപയോഗിക്കുന്ന വാഹനം ഏതാണോ അതിനനുസരിച്ച് ആയിരിക്കണം ഇത്തരത്തിൽ ടയറുകളിൽ പ്രഷർ നിറയ്ക്കേണ്ടത്.

Also Read  ഒരു വാഹത്തിന്റെ ക്ലച്ച്, ബ്രേക്ക് കൃത്യമായി ഉപയോഗിക്കേണ്ട രീതി

മറ്റൊരു കാര്യം നിങ്ങളുടെ വാഹനത്തിന്റെ വീൽ alignment എപ്പോഴും കൃത്യമായി maintain ചെയ്യുന്നതിനുവേണ്ടി ശ്രദ്ധിക്കണം. ഇതും ടയറിന്റെ ലൈഫിനെ ബാധിക്കുന്ന ഒരു കാര്യമാണ്.ഇതുപോലെ വീൽ ബാലൻസിംഗ് ഒരു കൃത്യമായ ഇടവേളയിൽ തന്നെ ചെയ്യുന്നതിനായി ശ്രദ്ധിക്കണം.എന്നാൽ മാത്രമേ അതിൽ വരുന്ന വീലിന്റെ വെയ്റ്റ് ഡിസ്ട്രിബ്യൂഷൻ ശരിയായി നടക്കുകയുള്ളൂ.

ഓരോ വാഹനത്തിന്റെ യും സസ്പെൻഷൻ സിസ്റ്റവും അതിന്റെ ടയറുകളും ആയി ബന്ധപ്പെട്ടിരിക്കുന്നു.വീല് കളിൽ ഉപയോഗിക്കുന്ന വീൽ ബയറിങ് ഡാമേജ് ടയറുകളുടെ തെയ്മാനത്തിന് ഒരു കാരണമാകാം.

ഇത്തരത്തിൽ ടയറിന്റെ തേയ്മാനം കുറയ്ക്കുന്നതിനുള്ള ഒരു മാർഗമാണ് ഓരോ ഭാഗത്തുള്ള ടയറുകളുടെ യും പൊസിഷനുകൾ മാറ്റി മാറ്റി ഉപയോഗിക്കുക എന്നത്.പലരീതിയിൽ ടയർ റോറ്റേഷൻ ചെയ്യാവുന്നതാണ്. മുൻഭാഗത്തുള്ള ടയറുകളിൽ പുറകു ഭാഗത്തേക്ക് ആയും ഇതുപോലെ ക്രോസ് രീതിയിലും ഇങ്ങനെ ടയർ റൊട്ടേഷൻ ചെയ്യാവുന്നതാണ്.

Also Read  കാർ സ്പൈർ പാർട്സ് വീട്ടിൽ എത്തും അതും മാർക്കറ്റ് റേറ്റിനെക്കാളും കുറഞ്ഞ ചിലവിൽ

ഓരോ ടയറുകളിൽ വരുന്ന റൊട്ടേഷൻകൾ വ്യത്യസ്തമായി ഇരിക്കുന്നതിനാൽ ഇത് ടയറുകളുടെ ലൈഫ് നിലനിർത്തുന്നതിന് ഉപകാരം ആകുന്നു.ടയർ റോട്ടേഷനുകൾ ഫോർ, ഫൈവ് wheel എന്നീ രീതിയിൽ ചെയ്യാവുന്നതാണ്.ഇത്തരത്തിൽ റോറ്റേഷൻ ചെയ്യുന്നത് ഒരു spare വീലിന്റെ സഹായത്തോടെയാണ്.

കൃത്യമായ ഇടവേളകളിൽ ടയറുകൾ ചെക്ക് ചെയ്യുന്നതും, അമിതഭാരം കയറ്റാതെ ഇരിക്കുന്നതും ടയറുകളുടെ തേയ്മാനം ഒരുപരിധിവരെ കുറയ്ക്കുന്നതാണ്.ഈ ഒരു അറിവ് ഉപകാരപ്രദമാണെകിൽ ഷെയർ ചെയ്യാൻ മറക്കരുത് .


Spread the love

Leave a Comment